»   » ഇത്രയ്ക്ക് മോശമായിരുന്നോ ഹണീബീ2; ആകെ കലക്ഷന്‍ കേട്ടാല്‍ തകര്‍ന്നു പോകും!!

ഇത്രയ്ക്ക് മോശമായിരുന്നോ ഹണീബീ2; ആകെ കലക്ഷന്‍ കേട്ടാല്‍ തകര്‍ന്നു പോകും!!

Posted By: Rohini
Subscribe to Filmibeat Malayalam

വളരെ ഏറെ പ്രതീക്ഷയോടെയാണ് ഹണീബി 2 ദ സെലിബ്രേഷന്‍ എന്ന ചിത്രം തിയേറ്ററിലെത്തിയത്. ആസിഫ് അലി, ഭാവന, ലാല്‍ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത ചിത്രം പക്ഷെ പ്രേക്ഷകരെ നിരാശപ്പെടുത്തി.

വേനല്‍ റിലീസ് ചിത്രങ്ങളില്‍ മമ്മൂട്ടി പൊളിച്ച്, പ്രതീക്ഷയോടെ വന്ന ലാല്‍ നിരാശപ്പെടുത്തി.. ദിലീപ്..?


ആഞ്ഞ് പിടിച്ചിട്ടും ചിത്രത്തിന് മൂന്ന് കോടിയ്ക്ക് മുകളില്‍ ആകെ കലക്ഷന്‍ നേടാന്‍ കഴിഞ്ഞില്ല. കുടുംബ പ്രേക്ഷകരും, സിനിമ ലക്ഷ്യം വച്ച യുവാക്കളുമൊക്കെ ഹണീബിയെ കൈയ്യൊഴിഞ്ഞു. മാര്‍ച്ച് 23 ന് റിലീസ് ചെയ്ത ചിത്രം തിയേറ്റര്‍ വിട്ടു!


ആകെ കലക്ഷന്‍

മലയാളി സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സീക്വല്‍ ചിത്രങ്ങളിലൊന്നായിരുന്നു ഹണീബി ടു. എന്നിട്ടും ചിത്രത്തിന് കേരളത്തില്‍ നിന്ന് ആകെ നേടാന്‍ കഴിഞ്ഞ കലക്ഷന്‍ വെറും 3.9 കോടി മാത്രമാണ്. ഇത് ആസിഫ് അലി ആരാധകരെ ഏറെ നിരാശപ്പെടുത്തുന്നു.


വെറും വെള്ളമടി

സിനിമയെ കുടുംബ പ്രേക്ഷകരില്‍ നിന്ന് അകറ്റിയത് അമിതമായ മദ്യപാന രംഗങ്ങളാണെന്നാണ് തിയേറ്റര്‍ റിപ്പോര്‍ട്ട്. ആവശ്യത്തിനും അനാവശ്യത്തിനും വരുന്ന ഹാസ്യ രംഗങ്ങളും പ്രേക്ഷകരെ വെറുപ്പിച്ചു. ഒരര്‍ത്ഥത്തില്‍ ഇത് രണ്ടും മാത്രമാണ് സിനിമയില്‍ ഉള്ളതത്രെ.


എന്താണ് സംഭവിച്ചത്

ചിത്രത്തിന്റെ പരാജയത്തിന് കാരണം ലക്ഷ്യമില്ലാത്ത സംവിധാനമാണ്. ആദ്യ ഭാഗത്തില്‍ നിന്ന് മാറിയുള്ള സ്റ്റാര്‍ കാസ്റ്റും തിരിച്ചടിയായി. ആദ്യ ഭാഗത്ത് കേന്ദ്ര കഥാപാത്രങ്ങളായിരുന്ന സെബാന്റെ സുഹൃത്തുക്കളെല്ലാം വെറും സഹതാരങ്ങളായി മാറിയതും പ്രേക്ഷകര്‍ക്ക് ദഹിച്ചില്ല.


ഹണീബി

2013 ല്‍ രിലീസ് ചെയ്ത ഹണീബി എന്ന ചിത്രം പ്രേക്ഷകര്‍ നെഞ്ചേറ്റിയതാണ്. കൊച്ചിയുടെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രത്തിലെ നര്‍മ രംഗങ്ങള്‍ തന്നെയായിരുന്നു അതിന് കാരണം. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങള്‍ക്കും അര്‍ഹിയ്ക്കുന്ന പ്രധാന്യവും ലഭിച്ചിരുന്നു. എല്ലാ തരം പ്രേക്ഷകരെയും സിനിമ സംതൃപ്തിപ്പെടുത്തുകയും ചെയ്തു.English summary
Honey Bee 2 Box Office: Final Kerala Collections

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam