»   » ഹണീബി 2 അത്ര നല്ലതൊന്നുമല്ല, എന്നാല്‍ ബോക്‌സോഫീസ് കലക്ഷന്‍ ആസിഫിന്റെ കരിയറിലെ ഏറ്റവും മികച്ചത് !

ഹണീബി 2 അത്ര നല്ലതൊന്നുമല്ല, എന്നാല്‍ ബോക്‌സോഫീസ് കലക്ഷന്‍ ആസിഫിന്റെ കരിയറിലെ ഏറ്റവും മികച്ചത് !

By: Rohini
Subscribe to Filmibeat Malayalam

മാര്‍ച്ച് 23 നാണ് ആസിഫ് അലി, ഭാവന തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജൂനിയര്‍ ലാല്‍ സംവിധാനം ചെയ്ത ഹണീബി 2 തിയേറ്ററിലെത്തിയത്. മികച്ച വിജയം നേടി ഹണീബിയുടെ രണ്ടാം ഭാഗത്തില്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു.

ഹണിബീ 2 പെഗ് കേറ്റിയ ശേഷം സെലബ്രേഷന്‍ അണ്‍ലിമിറ്റഡായി അടിച്ച് കയറേണ്ട പടം... ഹണീബി 2 റിവ്യൂ!!


എന്നാല്‍ ആ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ഹണീബി ടുവിന് കഴിഞ്ഞില്ല. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിയ്ക്കുന്നത് എങ്കില്‍ പോലും അത് കലക്ഷനെ ബാധിച്ചിട്ടില്ല എന്നാണ് ബോക്‌സോഫീസ് റിപ്പോര്‍ട്ട്.


ആദ്യ ദിവസത്തെ കലക്ഷന്‍

കേരളത്തില്‍ മോശമല്ലാത്ത തുടക്കമാണ് ഹണീബി ടു തുടങ്ങി വച്ചത്. മനോരമ ഓണ്‍ലൈന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം ആദ്യ ദിവസം തന്നെ ചിത്രം 1.93 കോടി രൂപ കലക്ഷന്‍ നേടി. മലയാള സിനിമയെ അപേക്ഷിച്ച് ഇത് ഏറ്റവും മികച്ച ഓപ്പണിങ് ഡേ കലക്ഷനാണ്.


ആസിഫിന്റെ കരിയറില്‍

ആസിഫി അലിയുടെ കരിയറിലെ ഏറ്റവും വലിയ റിലീസായിരുന്നു ഹണീബി 2 സെലിബ്രേഷന്‍. കലക്ഷന്റെ കാര്യത്തിലും ഇപ്പോള്‍ ഹണീബി 2 ആണ് ആസിഫിന്റെ കരിയറില്‍ മുന്നില്‍ നില്‍ക്കുന്നത്.


ഹണീബി 2 സെലിബ്രേഷന്‍

ഹണീബി ടു സെലിബ്രേഷന്‍ 2013 ല്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ ഒന്നാം ഭാഗത്തിന്റെ അത്രയും പോര എന്നാണ് പ്രേക്ഷകാഭിപ്രായം. ഒരു കല്യാണവും കുറേ തമാശകളും മാത്രമേ ചിത്രത്തിലുള്ളൂ എന്ന് പ്രേക്ഷകര്‍ പറയുന്നു.


കഥാപാത്രങ്ങള്‍

ആസിഫ് അലിയ്ക്കും ഭാവനയ്ക്കുമൊപ്പം ലാല്‍, ബാലു വര്‍ഗ്ഗീസ്, ശ്രീനിവാസന്‍, ലെന, സുരേഷ് കൃഷ്ണ, ശ്രീനാഥ് ഭാസി, ബാബുരാജ്, ആര്യ, തുടങ്ങിയൊരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. ഈ പാത്രസൃഷ്ടിയാണ് ചിത്രത്തിന്റെ ടൈറ്റിലില്‍ പറഞ്ഞിരിയ്ക്കുന്ന ആഘോഷം എന്നാണ് പ്രേക്ഷകാഭിപ്രായം.
English summary
Honey Bee 2, starring Asif Ali and Bhavana in the lead roles has made a good opening.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam