»   » വിജയപ്രതീക്ഷയുമായി ഹണി ബീയെത്തി

വിജയപ്രതീക്ഷയുമായി ഹണി ബീയെത്തി

Posted By:
Subscribe to Filmibeat Malayalam

പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറയുന്ന ഹണി ബീ മോശമാകില്ല എന്നാണ് ആദ്യദിവസത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഥയില്‍ വലിയ പുതുമയൊന്നും അവകാശപ്പെടാനില്ലെങ്കിലും അവതരണത്തിന്റെ പുതുമയാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്നതെന്നാണ് ആളുകളുടെ പ്രതികരണം.

സംവിധായകനും നടനും നിര്‍മാതാവുമായി ലാലിന്റെ മകനായ ജീന്‍ പോള്‍ ലാല്‍ അഥവാ ലാല്‍ ജൂനിയര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഹണി ബീ. ജീന്‍ പോള്‍ ലാല്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

honey bee

ആസിഫ് അലിക്ക് ഇരട്ടനായികമാരാണ് ചിത്രത്തില്‍. ഭാവനയും അര്‍ച്ചനാ കവിയുമാണ് നായികാവേഷത്തില്‍ മോശമാക്കിയിട്ടില്ല. ബാബുരാജ്, രാജീവ് പിള്ള, ലെന, വിജയ് ബാബു തുടങ്ങിയവരും തങ്ങളുടെ വേഷം ഒതുക്കി ചെയ്തിരിക്കുന്നു.

ഹണീബിക്ക് വേണ്ടി ലാല്‍ ഒരു പാട്ടെഴുതിയിട്ടുണ്ട്. കൈതപ്രവും അനു എലിസബത്തുമാണ് ചിത്രത്തിലെ ബാക്കി പാട്ടുകള്‍ എഴുതിയിരിക്കുന്നത്. എസ് ജെ എം എന്റര്‍ടൈന്‍മെന്റ്‌സാണ് ചിത്രത്തിന്റെ നിര്‍മാണം. അച്ഛന്‍ വഴി കിട്ടിയ സിനിമാപാരമ്പര്യം കൈവിടാതെ സൂക്ഷിക്കാന്‍ ലാല്‍ ജൂനിയറിനും സാധിച്ചേക്കും എന്നാണ് ഹണീ ബീ ആദ്യദിവസം തരുന്ന പ്രതീക്ഷ.

English summary

 Honey Bee', the directorial venture of Lal's son Jean Paul (Lal Jr.) hit theatres on Friday. Under the baner of SJM Entertainments, Sibi Thottumpuram and Jobi Mundamattom had produced the film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam