അവളുടെ രാവുകളല്ല, അവരുടെ രാവുകള്‍; നായിക ഹണി റോസ്!!
കേരളത്തിലെ യുവാക്കളുടെ നെഞ്ചിടിപ്പ് കൂട്ടിയ ചിത്രമായിരുന്നു 1978 ല്‍ ഐവി ശശി സംവിധാനം ചെയ്ത്, സീമ അഭിനയിച്ച അവളുടെ രാവുകള്‍ എന്ന ചിത്രം. ഈ പേരിന് സമാനമായൊരു ചിത്രം വരുന്നു മലയാളത്തില്‍, അവരുടെ രാവുകള്‍!!
എന്നാല്‍ പേരിലെ സാമ്യമല്ലാതെ മറ്റൊരു ബന്ധവും അവളുടെ രാവുകള്‍ക്കും അവരുടെ രാവുകള്‍ക്കും തമ്മിലില്ല. ഹണി റോസ് നായികയായെത്തുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനും ആസിഫ് അലിയുമാണ് താരങ്ങള്‍

അവളുടെ രാവുകളല്ല, അവരുടെ രാവുകള്‍; നായിക ഹണി റോസ്!!
ഫിലിപ്‌സ് ആന്റ് ദി മങ്കിപെന്നിലൂടെ ശ്രദ്ധേയനായ ഷനില്‍ മുഹമ്മദാണ് അവരുടെ രാവുകള്‍ എന്ന പേരില്‍ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്

അവളുടെ രാവുകളല്ല, അവരുടെ രാവുകള്‍; നായിക ഹണി റോസ്!!
ഹണി റോസ് ചിത്രത്തില്‍ നായികയായെത്തുന്നു. ഒരു സുപ്പൂരിയര്‍ ഓഫീസറുടെ വേഷത്തിലാണ് ഹണി എത്തുന്നത്. മൈ ബോസില്‍ മംമ്ത മോഹന്‍ദാസ് ചെയ്ത കഥാപാത്രവുമായി സാമ്യമുണ്ടെന്ന് സംവിധായകന്‍ പറയുന്നു

അവളുടെ രാവുകളല്ല, അവരുടെ രാവുകള്‍; നായിക ഹണി റോസ്!!
ആസിഫ് അലിയും ഉണ്ണി മുകുന്ദനുമാണ് ചിത്രത്തിലെ നായക വേഷം ചെയ്യുന്നത്. നേരത്തെ മല്ലു സിംഗ് എന്ന ചിത്രത്തിന് വേണ്ടി ഇരുവരും ഒന്നിച്ചിരുന്നു. പിന്നീട് ഐ ലവ് മി എന്ന ചിത്രത്തിന് വേണ്ടിയും ഒന്നിച്ചു.

അവളുടെ രാവുകളല്ല, അവരുടെ രാവുകള്‍; നായിക ഹണി റോസ്!!
വിനയ് ഫോര്‍ട്ട്, അജു വര്‍ഗ്ഗീസ്, ലെന, മുകേഷ്, നെടുമുടി വേണു തുടങ്ങിയവരും അണിനിരക്കുന്ന ചിത്രം ഒരു പക്ക ഫാമിലി എന്റര്‍ടൈന്‍മെന്റാണ്. ഹാസ്യത്തിന്റെ അകമ്പടിയോടെയാണ് ചിത്രം വികസിക്കുന്നതെന്ന് സംവിധായകന്‍ പറയുന്നു


Click it and Unblock the Notifications











