twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമാ രംഗത്ത് കാര്യങ്ങള്‍ തീരുമാനിക്കുന്നത് പുരുഷന്മാര്‍! സ്ത്രീകള്‍ എപ്പോഴും പിന്നില്‍: ഹണി റോസ്

    By Midhun Raj
    |

    വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ടിലൂടെ മലയാളത്തിലേക്ക് എത്തിയ നടിയാണ് ഹണിറോസ്. വളരെ ചുരുങ്ങിയ കാലം കൊണ്ടായിരുന്നു ശ്രദ്ധേയ വേഷങ്ങളിലൂടെ ഹണിറോസ് മലയാളത്തില്‍ തിളങ്ങിയിരുന്നത്. മലയാളത്തിനു പുറമെ അന്യഭാഷാ ചിത്രങ്ങളിലും നടി തിളങ്ങിയിരുന്നു. വികെ പ്രകാശിന്റെ ട്രിവാന്‍ഡ്രം ലോഡ്ജ്, അരുണ്‍കുമാര്‍ അരവിന്ദിന്റെ വണ്‍ ബൈ ടു എന്നീ ചിത്രങ്ങളെല്ലാം നടിയുടെതായി ശ്രദ്ധിക്കപ്പെട്ട സിനിമകളായിരുന്നു.

    സംവിധായകനായാല്‍ ചിലപ്പോള്‍ ക്ഷുഭിതനാകേണ്ടി വരും! പൃഥ്വിരാജിനെക്കുറിച്ച് തുറന്നുപറഞ്ഞ് മോഹന്‍ലാല്‍!സംവിധായകനായാല്‍ ചിലപ്പോള്‍ ക്ഷുഭിതനാകേണ്ടി വരും! പൃഥ്വിരാജിനെക്കുറിച്ച് തുറന്നുപറഞ്ഞ് മോഹന്‍ലാല്‍!

    മറ്റുളള നടിമാരില്‍ നിന്നും വ്യത്യസ്തമായി ബോള്‍ഡായിട്ടുളള കഥാപാത്രങ്ങളിലൂടെയായിരുന്നു ഹണിറോസ് ശ്രദ്ധിക്കപ്പെട്ടിരുന്നത്. സിനിമയിലെന്ന പോലെ ജീവിതത്തിലും വളരെ ബോള്‍ഡായിട്ടുളള വ്യക്തിത്വത്തിനു ഉടമയാണ് നടി. കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചുളള ഹണിയുടെ വെളിപ്പെടുത്തലും മറ്റും വലിയ വാര്‍ത്താ പ്രാധാന്യം നേരത്തെ നേടിയിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ മലയാള സിനിമാരംഗത്തെ പുരുഷ മേധാവിത്വത്തെക്കുറിച്ച് ഹണി സംസാരിച്ചിരുന്നു.

    ഹണി പറഞ്ഞത്

    ഹണി പറഞ്ഞത്

    നമ്മുടെ സിനിമാ രംഗത്ത് കാര്യങ്ങള്‍ തീരുമാനിക്കുന്നത് പുരുഷന്മാര്‍ തന്നെയാണന്ന് പറഞ്ഞായിരുന്നു ഹണി എത്തിയിരുന്നത്. കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഹണി ഇതേക്കുറിച്ച് സംസാരിച്ചിരുന്നത്.നമ്മുടെ സിനിമാ രംഗത്ത് എന്നും സത്രീകള്‍ ഒരുപടി പിന്നില്‍ തന്നെയാണെന്നും അവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് പുരുഷന്മാര്‍ തന്നെയാണെന്നും ഹണി പറയുന്നു. സിനിമയിലെ സ്ത്രീ പുരുഷ സമത്വം എങ്ങനെ യാഥാര്‍ത്ഥ്യമാവും എന്ന കാര്യത്തിലാണ് തന്റെ സംശയമെന്നും ഹണി പറയുന്നു. സിനിമയില്‍ പുരുഷ മേധാവിത്വം തന്നെയേ ഉണ്ടാവുകയുളളുവെന്നും ഞാനിപ്പോള്‍ ഒരു സിനിമ ചെയ്താല്‍ ലാലേട്ടന്റെയോ മമ്മൂക്കയുടെ സിനിമയ്ക്ക് കിട്ടുന്നത്ര സ്വീകാര്യത ലഭിക്കില്ലെന്നും നടി പറയുന്നു.

    സ്ത്രീ കേന്ദ്രീകൃത സിനിമകള്‍

    സ്ത്രീ കേന്ദ്രീകൃത സിനിമകള്‍

    ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയ്ക്കു കിട്ടുന്ന സ്വീകാര്യത പലപ്പോഴും പരിമിതമായിരിക്കും. തുല്ല്യത നിലവില്‍ വരണമെന്നത് പലപ്പോഴും എന്റെ ആഗ്രഹമാണ്. പക്ഷേ അതെങ്ങനെ എന്നുളളതാണ് പ്രശ്‌നം. ഒരുപക്ഷേ നമ്മുടെ സമൂഹത്തില്‍ തന്നെ വലിയൊരു മാറ്റം വന്നാല്‍ മാത്രമേ അതിനൊരു പരിഹാരം ഉണ്ടാവുകയുളളു. നല്ല കലാകാരന്‍മാര്‍ വരണം. സ്ത്രീ കേന്ദ്രീകൃതമായ നല്ല സിനിമകള്‍ ചെയ്യണം. അവ വിജയിക്കുകയും വേണം. എന്നാല്‍ മാത്രമേ നിലവിലെ സ്ഥിതിക്ക് മാറ്റം വരൂ.ഹണി പറഞ്ഞു.

    ഇപ്പോഴത്തെ തലമുറ

    ഇപ്പോഴത്തെ തലമുറ

    സിനിമയിലേക്ക് ഇടിച്ചുകയറി വരുന്നവരുടെ ഒരു തലമുറയാണ് ഇപ്പോഴുളളതെന്നും ഹണി പറയുന്നു.ഇപ്പോഴത്തെ കുട്ടികളോട് ഒന്നും പ്രത്യേകിച്ച് പറഞ്ഞുകൊടുക്കേണ്ടതില്ല. അവര്‍ക്ക് സിനിമയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്.ഒരു അടിസ്ഥാന ധാരണയുളളത് കൊണ്ട് സിനിമയിലേക്കുളള വഴി പുതിയ ആളുകളെ സംബന്ധിച്ച് പ്രയാസമുളളതല്ല.കഴിവും അതില്‍ വിശ്വാസവും ഉണ്ടെങ്കില്‍ അത് തെളിയിക്കാനുളള പ്ലാറ്റ്‌ഫോം ഇപ്പോള്‍ സുലഭമാണ്. അതൊരു ഷോര്‍ട്ട് ഫിലിമോ ഡബ്‌സ്മാഷോ ഒകെയാകാം, ഹണി പറയുന്നു.

    വിജയിന്റെ കൂടെ അഭിനയിക്കണം

    വിജയിന്റെ കൂടെ അഭിനയിക്കണം

    വിജയിന്റെ കൂടെ അഭിനയിക്കുക എന്നതാണ് തന്റെ എറ്റവും വലിയ ആഗ്രഹമെന്നും അഭിമുഖത്തില്‍ ഹണി പറഞ്ഞിരുന്നു. തമിഴ് ഭാഷ എനിക്ക് ഒരുപാടിഷ്ടമാണ്.ഇനിയും കൂടുതല്‍ തമിഴ് സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹം. ഏത് ഭാഷയിലായാലും ഇതുവരെ കൂടുതല്‍ ചെയ്തിട്ടുളളത് ബോള്‍ഡായിട്ടുളള കഥാപാത്രങ്ങളാണ്. അതില്‍ നിന്ന് മാറി ഒരു റൊമാന്റിക്ക് മൂവി ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും ഹണി പറഞ്ഞു.

    ചാലക്കുടിക്കാരന്‍ ചങ്ങാതി

    ചാലക്കുടിക്കാരന്‍ ചങ്ങാതി

    വിനയന്റെ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലായിരുന്നു ഹണി ഒടുവില്‍ മലയാളത്തില്‍ അഭിനയിച്ചിരുന്നത്. ചിത്രത്തില്‍ ഒരു നെഗറ്റീവ് കഥാപാത്രമായിട്ടാണ് നടി എത്തിയിരുന്നത്. കവിത എന്നാണ് ചിത്രത്തില്‍ ഹണിയുടെ കഥാപാത്രത്തിന്റെ പേര്. ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെ ഹണിയുടെ വേഷത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ചാലക്കുടിക്കാരന്‍ ചങ്ങാതിക്കു ശേഷം ഒമര്‍ ലുലുവിന്റെ ചങ്ക്‌സ് 2 ആണ് ഹണിയുടെതായി പ്രഖ്യാപിച്ചിരിക്കുന്ന പുതിയ ചിത്രം.

    രണ്ടാമൂഴം സംബന്ധിച്ച വലിയ പ്രഖ്യാപനം ഉടനെന്ന് ശ്രീകുമാര്‍ മേനോന്‍! പ്രീ പ്രൊഡക്ഷന്‍ പുരോഗമിക്കുന്നുരണ്ടാമൂഴം സംബന്ധിച്ച വലിയ പ്രഖ്യാപനം ഉടനെന്ന് ശ്രീകുമാര്‍ മേനോന്‍! പ്രീ പ്രൊഡക്ഷന്‍ പുരോഗമിക്കുന്നു

    മോഹന്‍ലാലുമൊത്ത് സിനിമ ചെയ്യാന്‍ തീരുമാനിച്ചിരുന്നു! പക്ഷേ..! നടന്ന സംഭവത്തെക്കുറിച്ച് വിനയന്‍! കാണൂമോഹന്‍ലാലുമൊത്ത് സിനിമ ചെയ്യാന്‍ തീരുമാനിച്ചിരുന്നു! പക്ഷേ..! നടന്ന സംഭവത്തെക്കുറിച്ച് വിനയന്‍! കാണൂ

    English summary
    honey rose says about cinema industry
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X