»   » അങ്ങനെ എനിയ്ക്കും നല്ലകാലം വന്നു: ഹണി റോസ്

അങ്ങനെ എനിയ്ക്കും നല്ലകാലം വന്നു: ഹണി റോസ്

Posted By:
Subscribe to Filmibeat Malayalam

ആദ്യകാലത്ത് മലയാളത്തില്‍ അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും വികെ പ്രകാശിന്റെ ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രം ഹണി റോസ് എന്ന നടിയുടെ തലവര മാറ്റിയ ചിത്രമാണ്. ഇന്ന് മലയാളത്തിലെ ജനപ്രിയ യുവനായികമാരുടെ കൂട്ടത്തില്‍ ഹണിയുടെ പേരുമുണ്ട്. മമ്മൂട്ടിയ്ക്കും ഫഹദ് ഫാസിലിനുമെല്ലാമൊപ്പമാണ് വരാനിരിക്കുന്ന ചിത്രങ്ങളില്‍ ഹണി അഭിനയിക്കുന്നത്.


മുമ്പ് ഞാന്‍ ഏറ്റെടുത്ത പല ചിത്രങ്ങളും വലിയ പരാജയങ്ങളായി മാറുകയായിരുന്നു. പക്ഷേ വളരെ കഴിഞ്ഞാണ് എനിയ്ക്ക് നല്ലൊരു ചിത്രം കിട്ടിയത്. ഇനിയെന്തായാലും ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നകാര്യത്തില്‍ ഞാന്‍ സീരിയസാവുകയാണ്. നല്ല ചിത്രങ്ങള്‍ മാത്രമേ സ്വീകരിക്കുകയുള്ളുവെന്നാണ് എന്റെ തീരുമാനം. നിര്‍ഭാഗ്യ നടിയെന്ന ചീത്തപ്പേര് ഞാന്‍ മാറ്റിയെടുത്തുകഴിഞ്ഞു. ഇപ്പോള്‍ എന്നെത്തേടിയെത്തുന്നതെല്ലാം മികച്ച കഥാപാത്രങ്ങളാണ്- ഹണി പറയുന്നു.


താങ്ക്‌യൂ എന്ന ചിത്രത്തില്‍ ജയസൂര്യയുടെ ഭാര്യാവേഷമായിരുന്നു ഞാന്‍ ചെയ്തത്. സാമൂഹികപരമായി ഏറെ പ്രാധാന്യമുള്ളൊരു റോളായിരുന്നു എന്റേത്. ഈ കഥാപാത്രത്തിലൂടെ സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ എനിയ്ക്ക് കഴിഞ്ഞിട്ടുണ്ട്, അതില്‍ അഭിമാനമുണ്ട്- താരം പറയുന്നു.

വികെ പ്രകാശ്-അനൂപ് മേനോന്‍ ടീമിനൊപ്പം ഹണിയിപ്പോള്‍ ഒന്നിലേറെ ചിത്രങ്ങള്‍ ചെയ്തുകഴിഞ്ഞു. ഒരേ ടീമിനൊപ്പം ജോലിചെയ്യുന്നത് രസകരമായ കാര്യമാണെന്ന് ഹണി പറയുന്നു. അവരുടെ ചിത്രത്തിന്റെ സെറ്റില്‍ എപ്പോഴും റിലാക്‌സ്ഡ് ആയ മൂഡ് ആണ്. നമ്മളിലെ ഏറ്റവും മികച്ച കലാകാരിയെ ക്യാമറയില്‍ പകര്‍ത്താന്‍ വികെപിയ്ക്ക് പ്രത്യേക കഴിവുതന്നെയാണ്. അദ്ദേഹം ഏറെ പിന്തുണ നല്‍കുകയും ചെയ്യും- താരം പറയുന്നു.


അമല്‍ നീരദുള്‍പ്പെടെയുള്ള പുതുതലമുറ സംവിധായകര്‍ ചേര്‍ന്നൊരുക്കുന്ന അന്തോളജിയായ അഞ്ചു സുന്ദരികളില്‍ ഒരു ചിത്രത്തില്‍ ഫഹദിനൊപ്പമാണ് ഹണി അഭിനയിക്കുന്നത്. മമ്മൂട്ടിയുടെ അടുത്ത ചിത്രമായ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിലും ഹണി റോസ് ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

English summary
Honey Rose, is certainly climbing up the ladder after reinventing herself in Trivandrum Lodge and now being part of movies with leading stars Mammootty and Fahadh Faasil in her upcoming releases.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam