»   » മമ്മൂട്ടിയെ പേടിച്ച് നോമ്പെടുത്തവര്‍; മെഗാസ്റ്റാറിനൊപ്പമുള്ള പെരുന്നാള്‍ ഓര്‍മകളുമായി ഹണി റോസ്

മമ്മൂട്ടിയെ പേടിച്ച് നോമ്പെടുത്തവര്‍; മെഗാസ്റ്റാറിനൊപ്പമുള്ള പെരുന്നാള്‍ ഓര്‍മകളുമായി ഹണി റോസ്

Written By:
Subscribe to Filmibeat Malayalam

പെരുന്നാള്‍ ഓര്‍മകള്‍ എന്ന് പറയുമ്പോള്‍ ഹണി റോസിന് ഓര്‍മവരുന്നത് ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിന്റെ ലൊക്കേഷനാണ്. മമ്മൂട്ടിയ്‌ക്കൊപ്പമുള്ള നോമ്പുകാലത്തിന്റെ ഓര്‍മകള്‍ ഹണി റോസ് പങ്കുവച്ചു.

കലാലയങ്ങളില്‍ പോകാന്‍ പേടിയാണ്, ഹണി റോസ്

തന്റെ ഏറ്റവും ആദ്യത്തെ പെരുന്നാള്‍ ഓര്‍മ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിന്റെ സെറ്റാണെന്ന് ഹണി പറയുന്നു. സെറ്റില്‍ തെസ്‌നി ഖാനൊക്കെ മമ്മൂട്ടിയെ പേടിച്ച് നോമ്പെടുത്തവരാണത്രെ. തുടര്‍ന്ന് വായിക്കാം

മമ്മൂട്ടിയെ പേടിച്ച് നോമ്പെടുത്തവര്‍; മെഗാസ്റ്റാറിനൊപ്പമുള്ള പെരുന്നാള്‍ ഓര്‍മകളുമായി ഹണി റോസ്

മമ്മൂക്ക പറഞ്ഞിട്ടാണെന്ന് തോന്നുന്നു ഷൂട്ടിങ് സ്ഥലത്ത് തരിക്കഞ്ഞിയുണ്ടാക്കി. പെരുന്നാള്‍ ദിനത്തോടടുത്താണ് അത്. നോമ്പുതുറ സമയത്ത് സെറ്റിലെ എല്ലാവര്‍ക്കും തരിക്കഞ്ഞി നല്‍കി. ഞാനും കുടിച്ചു. അന്നാദ്യമായാണ് പ്രത്യേക നോമ്പു വിഭവങ്ങളിലൊന്ന് കഴിക്കുന്നത്. ആ തരിക്കഞ്ഞിയുടെ സ്വാദ് ഇന്നും നാവിലുണ്ട്- ഹണി റോസ് പറഞ്ഞു.

മമ്മൂട്ടിയെ പേടിച്ച് നോമ്പെടുത്തവര്‍; മെഗാസ്റ്റാറിനൊപ്പമുള്ള പെരുന്നാള്‍ ഓര്‍മകളുമായി ഹണി റോസ്

തെസ്‌നി ഖാനുമുണ്ടായിരുന്നു സെറ്റില്‍. അവരൊക്കെ മമ്മൂക്ക ഭയങ്കര സ്ട്രിക്റ്റാണെന്ന് പറഞ്ഞ് കൃത്യമായി നോമ്പെടുക്കുമായിരുന്നു.

മമ്മൂട്ടിയെ പേടിച്ച് നോമ്പെടുത്തവര്‍; മെഗാസ്റ്റാറിനൊപ്പമുള്ള പെരുന്നാള്‍ ഓര്‍മകളുമായി ഹണി റോസ്

ഞാന്‍ ജനിച്ചുവളര്‍ന്ന സ്ഥലത്ത് എനിക്ക് അതികം മുസ്ലീം സുഹൃത്തുക്കളില്ല. അതുകൊണ്ട് തന്നെ നോമ്പുകാലത്തെ കുറിച്ചൊന്നും അത്ര വലിയ അറിവില്ല എന്ന് ഹണി റോസ് പറയുന്നു. ഇറച്ചിപ്പത്തിരി പോലുള്ള പെരുന്നാള്‍, നോമ്പ് വിഭവങ്ങളില്‍ ചിലതൊക്കെ അറിയാം. പലതും ആഗ്രഹംകൊണ്ട് കടയില്‍നിന്ന് വാങ്ങിക്കഴിച്ചിട്ടുണ്ടത്രെ

മമ്മൂട്ടിയെ പേടിച്ച് നോമ്പെടുത്തവര്‍; മെഗാസ്റ്റാറിനൊപ്പമുള്ള പെരുന്നാള്‍ ഓര്‍മകളുമായി ഹണി റോസ്

ഇഫ്താര്‍ മീറ്റിനോ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കോ ഇതുവരെ ആരും ക്ഷണിച്ചിട്ടില്ല. ക്ഷണിച്ചാല്‍ തീര്‍ച്ചയായും പോകും. ഓര്‍മയിലുള്ളത് അന്ന് മമ്മൂക്കയുടെകൂടെ സെറ്റിലുണ്ടായ അനുഭവം മാത്രമാണെന്ന് ഹണി റോസ് പറഞ്ഞു.

English summary
Honey Rose share her ramsan memories with Mammootty

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam