»   » സിനിമയ്ക്കുള്ളില്‍ സിനിമ, ഹണിബീ 2 നിടയില്‍ മൂന്നാം ഭാഗവും, അസ്‌കര്‍ അലിയും സിനിമയിലേക്ക്‌

സിനിമയ്ക്കുള്ളില്‍ സിനിമ, ഹണിബീ 2 നിടയില്‍ മൂന്നാം ഭാഗവും, അസ്‌കര്‍ അലിയും സിനിമയിലേക്ക്‌

Posted By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഹണിബീ 2. ചിത്രത്തിന്റെ ഒന്നാം ഭാഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രം കഴിഞ്ഞിറങ്ങിയ പ്രേക്ഷകര്‍ തന്നെ രണ്ടാം ഭാഗത്തിന് വേണ്ടി ആഗ്രഹിച്ചിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പോസ്റ്ററും മേക്കിങ്ങ് വിഡിയോയും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ചിത്രത്തിന്റെ ലൊക്കേഷനിലെത്തിയ സികെ വിനീത് താരങ്ങളോടൊപ്പം ഡാന്‍സ് ചെയ്യുന്നതും ചിത്രത്തിന്റെ മേക്കിങ് വിഡിയോയും ഇതിനോടകം തന്നെ സൂപ്പര്‍ഹിറ്റായിക്കഴിഞ്ഞു. ഹണിബീയിലുള്ള താരങ്ങളെല്ലാം രണ്ടാം ഭാഗത്തിലും അണിനിരക്കുന്നുണ്ട്. ഇതേ ഷൂട്ടിങ് ലൊക്കേഷനില്‍ തന്നെ ചിത്രത്തിന്റെ മൂന്നാം ഭാഗവും ചിത്രീകരിക്കുന്നുണ്ട്.

രണ്ടം ഭാഗവുമായി അവരെത്തുന്നു

ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് സംവിധായകനായ ജീന്‍പോള്‍ ലാല്‍ അറിയിച്ചപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ കാത്തിരിപ്പിലാണ്. ചിത്രത്തെക്കുറിച്ചുളള ഓരോ അപ്‌ഡേഷനും അതേ ആവേശത്തോടെയാണ് അവര്‍ സ്വീകരിക്കുന്നത്.

അനിമേഷന്‍ രൂപത്തിലുള്ള പോസ്റ്റര്‍

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെ അനിമേഷന്‍ രൂപത്തിലുള്ള പോസ്റ്ററാണ് പുറത്തിറങ്ങിയിട്ടുള്ളത്. 2013 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യഭാഗം സൂപ്പര്‍ഹിറ്റായിരുന്നു. ലാല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ലാലാണ് മകന്റെ ചിത്രം നിര്‍മ്മിക്കുന്നത്. ലാല്‍, ലെന, ശ്രീനിവാസന്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ബാബുരാജ്, ആസിഫ് അലി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

സിനിമയ്ക്കുള്ളിലെ സിനിമ

സിനിമയ്ക്കുള്ളില്‍ മറ്റൊരു സിനിമ കൂടി ചിത്രീകരിക്കുന്നുണ്ട്. സിനിമാ മോഹിയായ ചെറുപ്പക്കാരന്റെ കഥ പറയുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ ചിത്രത്തിന്റെ മൂന്നാം ഭാഗവും ചിത്രീകരിക്കുന്നുണ്ട്. മൂന്നാം ഭാഗത്തിന്റെ സംവിധായകന്‍ ഷൈജു അന്തിക്കാടാണ്.

അസ്‌കര്‍ അലിയുടെ സിനിമാ പ്രവേശം

സിനിമയില്‍ ചാന്‍സ് ചോദിച്ച് വരുന്ന ചെറുപ്പക്കാരന്റെ വേഷത്തിലെത്തുന്നത് ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ അലിയാണ്. ആസിഫ് അലിയുടെ നിര്‍മ്മാണ കമ്പനിയായ ആദംസിന്റെ കാര്യങ്ങള്‍ നോക്കി നടത്തുന്നതിനിടയിലാണ് അസ്‌കറിന് സിനിമയില്‍ മുഖം കാണിക്കാന്‍ അവസരം ലഭിച്ചത്.

മൂന്നാം ഭാഗത്തിന്റെ പേര്??

സിനിമയ്ക്കുള്ളിലെ സിനിമയുടെ പേര് തീരുമാനിച്ചിട്ടില്ല. ഹണിബീ 2 ന്റെ ലൊക്കേഷനില്‍ ഷൂട്ട് ചെയ്യുന്ന മൂന്നാം ഭാഗത്തിന്റെ പേര് നിശ്ചയിച്ചിട്ടില്ല. ഹണീബി റ്റു പോയിന്റ് ഫൈവ്, ഹണിബീ സെലിബ്രേഷന്‍സ് എന്ന പേരുകളാണ് പരിഗണനയിലുള്ളത്.

English summary
sif Ali's brother Askar Ali will act in third part of Honeybee.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam