»   » വെയ്ക്കാനും വിളമ്പാനുമിറങ്ങിയ താരങ്ങള്‍

വെയ്ക്കാനും വിളമ്പാനുമിറങ്ങിയ താരങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

സിനിമാക്കാരില്‍ പലരും സിനിമയില്‍ നിന്നും കിട്ടുന്ന പണം പലതരം ബിസിനസില്‍ നിക്ഷേപിയ്ക്കുക പതിവാണ്. മോഹന്‍ലാല്‍ റസ്റ്റോറന്റും കറിമസാലകളുമായി വന്നപ്പോള്‍ മമ്മൂട്ടി ഹോസ്പിറ്റല്‍, വിതരണകമ്പനി തുടങ്ങിയവ ഉള്‍പ്പെടെയുള്ള ബിസിനസിലാണ് താല്‍പര്യം കാണിച്ചത്. ദിലീപ് സിനിമകള്‍ നിര്‍മ്മിക്കുന്നതിനൊപ്പം പുതിയതായി ഒരു റസ്റ്റോറന്റും തുടങ്ങി.

പൃഥ്വിരാജുള്‍പ്പെടെയുള്ള പല പ്രമുഖ താരങ്ങളും നിര്‍മ്മാണത്തിലും വിതരണത്തിലുമെല്ലാം താല്‍പര്യം കാണിയ്ക്കുന്നുണ്ട്. പക്ഷേ മറ്റേതു ബിസിനസിനേക്കാളും താരങ്ങളും സംവിധായകരുമെല്ലാം ഇപ്പോള്‍ ഇഷ്ടപ്പെടുന്നത് റസ്റ്റോറന്റ് ബിനസ് ആണെന്ന് തോന്നുന്നു. കൊച്ചി കേന്ദ്രമാക്കി പലരും പുതിയ പുതിയ തീമുകളുമായി റസ്റ്റോറന്റുകള്‍ തുടങ്ങുകയാണ്. ഇവിടെ കയറാന്‍ കീശയ്ക്ക് അല്‍പ്പം താരപ്പൊലിമയുള്ളവര്‍ക്കേ പറ്റൂ എന്നുണ്ടെങ്കിലും കൊച്ചിയില്‍ അടുത്തിടെയായി സെലിബ്രിറ്റി ടച്ചുള്ള റസ്റ്റോറന്റുകള്‍ കൂടിയിട്ടുണ്ട്. പലതാരങ്ങളും പലപ്പോഴും തങ്ങള്‍ക്ക് നല്ല ഭക്ഷണത്തോടുള്ള ഇഷ്ടക്കൂടുതലിനെക്കുറിച്ച് പറയാറുണ്ട്. മികച്ച ഭക്ഷണം തേടി യാത്രപോയതിന്റെ കഥയും പലരും പറഞ്ഞുകേട്ടിട്ടുണ്ട്.

ഭക്ഷണപ്രിയര്‍ക്കും ആതിഥേയത്വം ആസ്വദിക്കാന്‍ കഴിയുന്നവര്‍ക്കും മാത്രമേ റസ്റ്റോറന്റ് ബിസിനസില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയൂ എന്നതൊരു സത്യമാണ്. കൊച്ചി കണ്ട സെലിബ്രിട്ടി റസ്റ്റോറന്റുകളെല്ലാം തന്നെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഇതിലൂടെ ബിസിനസിലേയെും ആതിഥേയത്വത്തിലേയുമെല്ലാം മികവ് പല താരങ്ങളും തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

വെയ്ക്കാനും വിളമ്പാനുമിറങ്ങിയ താരങ്ങള്‍

നടന്‍ന്മാരും മിമിക്രിക്കാരുമായ ദിലീപും നാദിര്‍ഷയും തമ്മില്‍ ഏറെക്കാലത്തെ ബന്ധമുണ്ട്. മിമിക്രി അവതരിപ്പിച്ച് തുടങ്ങിയ കാലത്തെ ഈ ബന്ധം പിന്നീട് കോമഡി കാസറ്റുകള്‍ ഇറക്കുന്നതിലും അതുകഴിഞ്ഞ് സിനിമയിലുമെല്ലാം തുടര്‍ന്നു. ഇപ്പോള്‍ ഈ ബന്ധം റസ്‌റ്റോറന്റ് ബിസിനസിലേയ്ക്കുകൂടി എത്തിയിരിക്കുകയാണ്. പഴയകാലത്ത് തങ്ങളിറക്കിയ കോമഡി കാസറ്റിന്റെ ഓര്‍മ്മയ്ക്കായിട്ടായിരിക്കണം ദേ...പുട്ട് എന്ന് അവര്‍ റസ്റ്റോറന്റിന് പേരിട്ടത്. പേരുപോലെതന്നെ ഇവിടെ പുട്ടാണ് താരം. പലതരം പുട്ടികളാണ് ഇവിടെ ലഭിയ്ക്കുന്നത്. ഇവിടെ വന്‍തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. വിവിധതരത്തിലുള്ള പുട്ടുകള്‍ രുചിക്കാനായി ആളുകള്‍ പലേടത്തുനിന്നും എത്തുന്നുണ്ട്.

വെയ്ക്കാനും വിളമ്പാനുമിറങ്ങിയ താരങ്ങള്‍

ഫോര്‍ട്ട് കൊച്ചിയില്‍ ദിലീപിന്റെ മാംഗോട്രീ എന്ന മറ്റൊരു റസ്‌റ്റോറന്റും പ്രവര്‍ത്തിക്കുന്നുണ്ട്. നാട്ടില്‍ ടൂറിസ്റ്റുകള്‍ ഏറെയെത്തുന്ന സീസണില്‍ ആറുമാസം മാത്രമേ ഇത് തുറന്നുപ്രവര്‍ത്തിക്കാറുള്ളു.

വെയ്ക്കാനും വിളമ്പാനുമിറങ്ങിയ താരങ്ങള്‍

നടന്‍ സിദ്ദിഖും അടുത്തിടെയാണ് കൊച്ചിയില്‍ റസ്‌റ്റോറന്റ് തുടങ്ങിയത്. മമ്മ മിയ എന്ന് പേരിട്ടിരിക്കുന്ന റസ്റ്റോറന്റ് മള്‍ട്ടി കുസിന്‍ ആണ്. ഈ സെലിബ്രിട്ടി റസ്‌റ്റോറന്റും മികച്ച അഭിപ്രായമാണ് ആളുകള്‍ക്കിടയില്‍ നേടിക്കൊണ്ടിരിക്കുന്നത്.

വെയ്ക്കാനും വിളമ്പാനുമിറങ്ങിയ താരങ്ങള്‍

നടന്‍ കൃഷ്ണ മോഹന്‍ വളരെ നേരത്തേ തന്നെ റസ്‌റ്റോറന്റ് ബിസിനസിലേയ്ക്ക് തിരിഞ്ഞയാളാണ്. കൊച്ചിയിലെ കൃഷ്ണയുടെ റസ്‌റ്റോറന്റിന്റെ പേര് തന്തൂര്‍ എന്നാണ്. പേരുപോലെതന്നെ തന്തൂര്‍ വിഭവങ്ങളാണ് ഇവിടുത്തെ ഹൈലൈറ്റ്

വെയ്ക്കാനും വിളമ്പാനുമിറങ്ങിയ താരങ്ങള്‍

മലയാളസംവിധായകരിലെ ന്യൂജനറേഷന്‍ സംവിധായകനാണ് ആഷിക്ക് അബു, തന്റെ എല്ലാ ചിത്രങ്ങളിലും വ്യത്യസ്തമായ ഒരു ന്യൂജനറേഷന്‍ ടച്ച് നിലനിര്‍ത്തിയിട്ടുള്ള ആഷിക് അബു റസ്റ്റോറന്റ് ബിസിനസിലേയ്ക്ക് തിരിഞ്ഞപ്പോള്‍ അതിലും നിലനിര്‍ത്തി വ്യത്യസ്ത. കഫേ പപ്പായ എന്ന റസ്റ്റോറന്റ് പാട്ടു കേട്ട് കാപ്പി ആസ്വദിക്കുകയെന്ന തീമാണ് മുന്നോട്ടുവെയ്ക്കുന്നത്. പ്രമുഖ ഗായകരും മറ്റുമെത്തുന്ന സംഗീതവിരുന്നുകളാണ് കഫേ പപ്പായയെ വ്യത്യസ്തമാക്കുന്നത്. സംഗീതത്തിനെന്നപോലെ വായനയ്ക്കും കപേ പപ്പായയില്‍ പ്രാധാന്യമുണ്ട്. ആഷിക്കിന്റെ സുഹൃത്തുക്കളാണ് തിരക്കുകളുമായി നടക്കുന്ന അദ്ദേഹത്തിന് വേണ്ടി റസ്റ്റോറന്റ് നോക്കി നടത്തുന്നത്. മോക്കയും പേസ്ട്രികളുമാണ് ഇവിടുത്തെ ആകര്‍ഷണം.

വെയ്ക്കാനും വിളമ്പാനുമിറങ്ങിയ താരങ്ങള്‍

നടന്‍ ജോജു ജോര്‍ജ്ജിന്റെ മാപ്പിള കടയെന്ന റസ്റ്റോറന്റും കൊച്ചിയില്‍ത്തന്നെയാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തനിനാടന്‍ വിഭവങ്ങളാണ് ഇവിടുത്തെ പ്രത്യേകത നടനാണെങ്കിിലും ഹോട്ടല്‍ മാനേജ്‌മെന്റ് പഠിച്ച തനിയ്ക്ക് വെയ്ക്കലിനോടും വിളമ്പലിനോടും വലിയ താല്‍പര്യമുണ്ടെന്നാണ് ജോജു പറയുന്നത്. റസ്റ്റോറന്റ് ബിസിനസില്‍ കൊച്ചിയില്‍ മാത്രമാക്കി നാര്‍ത്താതെ മറ്റു സ്ഥലങ്ങളിലും തുടങ്ങാനാണ് താനാഗ്രഹിക്കുന്നതെന്നും ജോജു പറയുന്നു.

English summary
Mollywood stars are making a beeline for the hospitality sector in a big way, like Dileep and Siddique

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam