»   » ലക്ഷങ്ങള്‍ ചെലവഴിയ്ക്കുന്ന കാലിഫോര്‍ണിയ

ലക്ഷങ്ങള്‍ ചെലവഴിയ്ക്കുന്ന കാലിഫോര്‍ണിയ

Posted By:
Subscribe to Filmibeat Malayalam
Hotel California
പണ്ട് സിനിമ നിര്‍മ്മിക്കാന്‍ അധികം ചെലവുകളൊന്നുമില്ലായിരുന്നു. കൂടുതലും ഇന്‍ഡോര്‍ ഷൂട്ടുകളായിരിക്കും. എന്നാല്‍ ഇന്നോ ഷൂട്ട് ചെയ്യാന്‍ കോടികളാണ് മലയാള സിനിമ മുടക്കുന്നത്. വിമാനവും ഹെലികോപ്ടറു അടക്കം സാഹസികതയുള്ളവാക്കുന്ന എന്തിലും ഷൂട്ട് ചെയ്യാന്‍ തയ്യാറാണ്.

അനൂപ് മേനോന്‍ തിരക്കഥയെഴുതിയ ഹോട്ടല്‍ കാലിഫോര്‍ണിയയ്ക്കുവേണ്ടി ലക്ഷങ്ങള്‍ മുടക്കാന്‍ നിര്‍മാതാക്കള്‍ മുന്നോട്ടുവന്നിരിക്കുന്നു. ചിത്രത്തില്‍ വിമാനവും എയര്‍പോര്‍ട്ടുമാണ് പ്രധാന ലൊക്കേഷനുകളായി സംവിധായകനും തിരകഥാകൃത്തും തിരഞ്ഞെടുത്തിരിക്കുന്നത്. എയര്‍ പോര്‍ട്ടില്‍ ഒരു മണിക്കൂര്‍ ഷൂട്ട് ചെയ്യുന്നതിന് 30000 രൂപയാണ് ചെലവ്. അങ്ങനെയെങ്കില്‍ അഞ്ചു മുതല്‍ ആറു ദിവസം വരെ എയര്‍പോര്‍ട്ടില്‍ ഷൂട്ട് ചെയ്യാന്‍ എത്ര രൂപ നിര്‍മ്മാതാക്കള്‍ ചെലവാക്കേണ്ടി വരും

ഇത് മാത്രമോ എയര്‍ പോര്‍ട്ടില്‍ മാത്രം ഷൂട്ട് ചെയ്താല്‍ അതിനൊരു ഒര്‍ജിനാലിറ്റി കിട്ടില്ല അപ്പോള്‍ വിമാനത്തിലും ഷൂട്ട് ചെയ്യണം. വിമാനത്തില്‍ ഷൂട്ട് ചെയ്യാന്‍ ഒരു മണിക്കൂറിന് 60000 രൂപയാണ് ചെലവ്. ഒരു ദിവസം ആറു മുതല്‍ 7മണിക്കൂര്‍ വരെ ഷൂട്ടിങ്ങ്. രാത്രി പകല്‍ അനുസരിച്ച് വ്യത്യസ്ത ചാര്‍ജുകളാണ് വിമാന കമ്പനികള്‍ ഈടാക്കുന്നത്.

അഞ്ചു വ്യക്തികളുടെ യാത്രയുമായി ബന്ധപ്പെട്ടാതാണ് ഹോട്ടല്‍ കാലിഫോര്‍ണിയ എന്ന ചിത്രമെന്ന് അജി ജോണ്‍ പറഞ്ഞു. മുംബൈയില്‍ നിന്ന് കൊച്ചി ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടിലേയ്ക്കുള്ള യാത്രയാണ് ഇതില്‍ ചിത്രീകരിക്കുന്നത്. ജയസൂര്യയുടെ പുതിയ ചിത്രമായ ഹോട്ടല്‍ കാലിഫോര്‍ണിയയില്‍ ജയസൂര്യയെക്കൂടാതെ അനൂപ് മേനോന്‍ ഹണി റോസ്, അപര്‍ണ നായര്‍, മരിയ റോയ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ജയസൂര്യ-അനൂപ് മേനോന്‍ കൂട്ട് കെട്ടില്‍ നിന്നുള്ള അഞ്ചാമത്തെ ചിത്രമാണിത്. റോമയെയാണ് സംവിധായകന്‍ ചിത്രത്തില്‍ നടിയാകാന്‍ ആദ്യം തീരുമാനിച്ചത്. എന്നാല്‍ നെഗറ്റീവ് ടച്ചുള്ള റോളാണ് തനിക്ക് തന്നതെന്ന് പറഞ്ഞ് നടി പിന്‍മാറുകയായിരുന്നു. എന്നാല്‍ ഡേറ്റ് പ്രശ്‌നമാണ് റോമ പിന്‍മാറിയതെന്ന് സംവിധായകന്‍ വ്യക്തമാക്കി അജി ജോണിന്റെ  സംരംഭമായ കാലിഫോര്‍ണിയ ഒരു ബിഗ് ബജറ്റ് ചിത്രമാണ്.

English summary
Heavy shooting expense for 'Hotel California'.Shooting in airports and aeroplanes increasing the budget.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam