»   » എല്ലാം ഒത്തുവന്നിട്ടും ധ്രുവം എന്തുകൊണ്ട് പരാജയപ്പെട്ടു, മന്നാഡിയാര്‍ക്ക് എന്ത് സംഭവിച്ചു

എല്ലാം ഒത്തുവന്നിട്ടും ധ്രുവം എന്തുകൊണ്ട് പരാജയപ്പെട്ടു, മന്നാഡിയാര്‍ക്ക് എന്ത് സംഭവിച്ചു

Posted By:
Subscribe to Filmibeat Malayalam
ധ്രുവത്തിലെ നരസിംഹമന്നാഡിയാർ, ചിത്രത്തിന് സംഭവിച്ചത് എന്ത്? | filmibeat Malayalam

മമ്മൂട്ടിയുടെ ക്ലാസ് മാസ് കഥാപാത്രങ്ങളിലൊന്നാണ് ധ്രുവം എന്ന ചിത്രത്തിലെ നരസിംഹ മന്നാഡിയാര്‍. തലമുറകള്‍ക്കിപ്പുറവും ആ കഥാപാത്രം ഹിറ്റാണ്. എന്നാല്‍ റിലീസ് സമയത്ത് ധ്രുവം എന്ന ചത്രം പരാജയമായിരുന്നു എന്ന് നിങ്ങള്‍ക്കറിയാമോ?

തിയേറ്ററുകളില്‍ പരാജയപ്പെട്ട പല സിനിമകളും ഇന്ന് ടോറന്റില്‍ ഹിറ്റാണ്. അന്ന് അത്തരത്തില്‍ തിയേറ്ററില്‍ പരാജയം എന്ന് വിധിയെഴുതി, പിന്നീട് പ്രേക്ഷകര്‍ സ്വീകരിച്ച ചിത്രമാണ് മമ്മൂട്ടിയുടെ ധ്രുവം.

മോഹന്‍ലാലും അമിതാഭ് ബച്ചനും ഒരേ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ വരുന്നു! ആര് ജയിക്കും?

ജോഷി- സ്വാമി കൂട്ടുകെട്ട്

എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ ജോഷിയാണ് ധ്രുവം സംവിധാനം ചെയ്തത്. നാടുവാഴികള്‍ക്ക് ശേഷം സ്വാമി ജോഷിയ്ക്ക് വേണ്ടി എഴുതിയ രണ്ടാമത്തെ തിരക്കഥയായിരുന്നു ധ്രുവം. എകെ സാജന്റേതാണ് കഥ

മമ്മൂട്ടിയുടെ വേഷം

അധികാരത്തിന്റെയും മനുഷ്യത്വത്തിന്റെയും അവതാര രൂപമായ നരസിംഹ മന്നാഡിയാര്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചത്. സിനിമ പരാജയമായിരുന്നെങ്കിലും മമ്മൂട്ടിയുടെ കഥാപാത്രം അന്നും ഇന്നും ഹിറ്റാണ്.

നായിക ഗൗതരമി

ഗൗതമിയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായെത്തിയത്. പിന്നീട് ജാക്‌പോട്ട്, സുകൃതം എന്നീ സിനിമകളിലും മമ്മൂട്ടി - ഗൗതമി ജോഡി ആവര്‍ത്തിച്ചു എന്നതും ധ്രുവത്തിന്റെ വിജയമായി കാണാം.

അന്യഭാഷാ താരങ്ങള്‍

തമിഴ് നടന്‍ ചിയാന്‍ വിക്രമിന്റെ ആദ്യ മലയാള സിനിമയാണ് ധ്രുവം. പിന്നീടാണ് വിക്രം മാഫിയ, സൈന്യം, സ്ട്രീറ്റ് തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമായത്. തെന്നിന്ത്യയിലെ സൂപ്പര്‍ നടന്‍ പ്രഭാകറായിരുന്നു ധ്രുവത്തിലെ ഹൈദര്‍ മരയ്ക്കാര്‍ എന്ന വില്ലന്‍ കഥാപാത്രത്തെ അനശ്വരമാക്കിയത്

സുരേഷ് ഗോപിയും ജയറാമും

സുരേഷ് ഗോപിയും ജയറാമും ചിത്രത്തില്‍ മറ്റ് രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മമ്മൂട്ടിയുടെ സഹോദരനായി വീരസിഹ മന്നാഡിയാര്‍ എന്ന കഥാപാത്രമായിട്ടാണ് ജയറാം എത്തിയത്. സുരേഷ് ഗോപി അവതരിപ്പിച്ച ജോസ് നരിമാന്‍ എന്ന കഥാപാത്രവും വിജയമായിരുന്നു.

പാട്ടും ദൃശ്യവും

ദിനേശ് ബാബു ഛായാഗ്രഹണം നിര്‍വഹിച്ച ധ്രുവത്തിന് സംഗീതം നല്‍കിയത് എസ് പി വെങ്കിടേഷായിരുന്നു. 'തളിര്‍വെറ്റിലയുണ്ടോ..', 'തുമ്പിപ്പെണ്ണേ വാ വാ...' തുടങ്ങിയ ചിത്രത്തിലെ പാട്ടുകളെല്ലാം ഹിറ്റാണ്.

എന്നിട്ടും പരാജയം

എല്ലാമുണ്ടായിട്ടും ചിത്രം തിയേറ്ററില്‍ പരാജയപ്പെട്ടു. 1993 ജനുവരി 27 നാണ് വിജയം ഉറപ്പിച്ച് ധ്രുവം തിയേറ്ററിലെത്തിയത്. ഇന്നും എന്താണ് ചിത്രം പരാജയപ്പെടാന്‍ കാരണം എന്ന് പറയാന്‍ സാധിക്കില്ല.

English summary
How come Mammootty's Dhruvam flop at theater

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam