»   » കുഞ്ഞേട്ടന്‍ അത്ര പോര... ശബ്ദത്തിന് ഗാംഭീര്യം ഇല്ല... ആദിയുടെ ട്രെയിലറിനെ കുറിച്ച് ചിലത്...

കുഞ്ഞേട്ടന്‍ അത്ര പോര... ശബ്ദത്തിന് ഗാംഭീര്യം ഇല്ല... ആദിയുടെ ട്രെയിലറിനെ കുറിച്ച് ചിലത്...

Written By:
Subscribe to Filmibeat Malayalam
പ്രതീക്ഷ കാക്കാതെ പ്രണവും ആദി ട്രെയിലറും | filmibeat Malayalam

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് പ്രണവ് മോഹന്‍ലാലിന്റെ ആദി. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ച് പുറത്ത് വരുന്ന ഓരോ വാര്‍ത്തയും പ്രേക്ഷകരുടെ ആവേശം കൂട്ടുന്നു.

ഞാനദ്ദേഹത്തെ കോപ്പി അടിച്ചിട്ടില്ല, അങ്ങനെ പറയുന്നത് തന്റെ തോല്‍വിയാണെന്ന് അജു വര്‍ഗ്ഗീസ്

ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തിരിയ്ക്കുന്നു. പ്രണവിനൊപ്പം സിദ്ദിഖ്, ലെന, അനുശ്രീ, അതിഥി, ഷറഫുദ്ദീന്‍, ജഗപതി ബാബു തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ അത്ര പോര എന്നാണ് പ്രേക്ഷകാഭിപ്രായം.


ട്രെയിലറിനെ കുറിച്ച്

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെയെല്ലാം പരിചയപ്പെടുത്തിക്കൊണ്ടാണ് ഒരുമിനിട്ട് 37 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ഒരുക്കിയിരിയ്ക്കുന്നത്. എല്ലാ ഫ്രെയിമിലും പ്രണവ് നിറഞ്ഞു നില്‍ക്കുന്നു.


ആ ഓളമില്ല..

പ്രേക്ഷകര്‍ പ്രതീക്ഷിച്ചത്ര ഓളമൊന്നും ട്രെയിലറിനില്ല. പ്രണവിന് ആദ്യമായി പരിചയപ്പെടുത്തുന്നതിന്റെ ആരവങ്ങളൊന്നും ട്രെയിലറിലില്ല. പ്രേക്ഷകര്‍ക്ക് എടുത്തു പറയാന്‍ മാത്രം തരംഗമാകാന്‍ പോകുന്ന ഡയലോഗും ചിത്രത്തിലില്ല.


ശബ്ദം പോര

പ്രണവിന്റെ ഡബ്ബിങും അത്ര ശരിയായിട്ടില്ല എന്ന അഭിപ്രായവുമുണ്ട്. ഒട്ടും പക്വതയും ഗാംഭീര്യവുമില്ലാത്ത ശബ്ദം പ്രണവിന് യോജിയ്ക്കുന്നില്ല. പ്രണവ് തന്നെയാണോ കഥാപാത്രത്തിന് ഡബ്ബ് ചെയ്തത് എന്നാണ് ചിലരുടെ ചോദ്യം.


ഇതൊരു ട്രിക്കാണ്..

ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ അമിത പ്രതീക്ഷ കുറയ്ക്കാന്‍ വേണ്ടിയാണോ ജീത്തു ജോസഫ് ട്രെയിലറിനെ ഇത്രയ്ക്ക് ലളിതമാക്കിയത് എന്ന സംശയം പലര്‍ക്കുമുണ്ട്. മോഹന്‍ലാലിന്റെ മകന്റെ ആദ്യ നായക ചിത്രം എന്ന വാര്‍ത്ത പ്രഖ്യാപിച്ചപ്പോഴുള്ള ആവേശം പോലും ട്രെയിലറിലില്ല എന്നതാണ് സത്യം.


പാര്‍ക്കറെവിടെ

പ്രണവിന്റെ ഡ്യൂപ്പില്ലാത്ത സംഘട്ടനം, പാര്‍ക്കറിങ് എന്നൊക്കെ നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പ്രണവിന്റെ ഒരു ഓട്ടവും ചാട്ടവുമല്ലാതെ ട്രെയിലറില്‍ അത്തരം ആക്ഷന്‍ രംഗങ്ങളൊന്നും കാണിക്കുന്നില്ല.


സസ്‌പെന്‍സുണ്ട്

എന്നാല്‍ ചിത്രം നിറയെ സസ്‌പെന്‍സാണ് എന്ന് വ്യക്തം. കഥയെ കുറിച്ചോ, കഥാ പശ്ചാത്തലത്തെ കുറിച്ചോ ഒരു സൂചനയും ട്രെയിലര്‍ നല്‍കുന്നില്ല. സ്വപ്‌നങ്ങള്‍ക്ക് പിറകെ പായുന്ന ആദിത്യ മോഹന്‍ എന്ന കഥാപാത്രത്തെയാണ് പ്രണവ് അവതരിപ്പിയ്ക്കുന്നത്.


അണിയറയില്‍

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്നത് അനില്‍ ജോണ്‍സണാണ്. സതീഷ് കുറുപ്പ് ഛായാഗ്രാഹണവും അയൂബ് ഖാന്‍ ചിത്രസംയോജനവും നിര്‍വ്വഹിയ്ക്കുന്നു.


കാണാം

ഇനിയൊരിക്കല്‍ കൂടെ ആദിയുടെ ട്രെയിലര്‍ കാണാം.. അഭിനയത്തില്‍ മോഹന്‍ലാലിന്റെ ഏഴയലത്ത് പോലും പ്രണവ് എത്തിയിട്ടുണ്ടോ എന്ന് ഒന്ന് നോക്കി പറയൂ...
English summary
How is Pranav Mohanlal's Aadi trailer

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X