»   » ലോഹിയുടെ കുടുംബം ജപ്തി ഭീഷണിയില്‍

ലോഹിയുടെ കുടുംബം ജപ്തി ഭീഷണിയില്‍

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/how-malayala-cinema-esily-forgot-director-lohithadas-2-103453.html">Next »</a></li></ul>
അന്തരിച്ച സംവിധായകന്‍ ലോഹിതദാസിന്റെ കുടുംബം ജപ്തി ഭീഷണിയില്‍. ലോഹിതദാസിന്റെ ഭാര്യ സിന്ധുവും മക്കളും താമസിക്കുന്ന ആലുവ പമ്പ് കവലയിലുള്ള വീടും ലക്കിടിയിലെ വീടുമാണ് ജപ്തി നടപടികള്‍ നേരിടുന്നത്. രണ്ട് വീടിനും കൂടി 65 ലക്ഷത്തോളം കടബാധ്യതയുണ്ട്.

മലയാളത്തില്‍ ഹിറ്റായ കസ്തൂരിമാന്റെ തമിഴ് റീമേക്കാണ് ലോഹിയെ കടക്കെണിയിലാക്കിയത്. പടത്തിനായി ചെലവഴിക്കാന്‍ പണം തികയാതെ വന്നപ്പോള്‍ ആലുവ മണപ്പുറത്തിനടുത്തുള്ള തന്റെ വീട് വിറ്റാണ് ലോഹി പണം കണ്ടെത്തിയത്. അന്ന് ലഭിച്ച പണം ഉപയോഗിച്ചാണ് പമ്പ്കവലയില്‍ വീട് വാങ്ങിയത്. കസ്തൂരിമാന്‍ തമിഴകത്തും വിജയം നേടുമെന്ന ലോഹിയുടെ പ്രതീക്ഷ തെറ്റി. 2005ല്‍ തമിഴ്‌നാട്ടിലുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കസ്തൂരിമാന് ബോക്‌സ്ഓഫീസില്‍ വിജയം നേടാനായില്ല. സിനിമ ലോഹിയ്ക്ക് കനത്ത സാമ്പത്തിക നഷ്ടം വരുത്തി വയ്ക്കുകയും ചെയ്തു.

2009ല്‍ ലോഹിതദാസ് മരിച്ചതിന് ശേഷം മാത്രമാണ് അദ്ദേഹത്തിന് കനത്ത സാമ്പത്തിക ബാധ്യതകള്‍ ഉള്ള വിവരം സിനിമാലോകം അറിയുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ കാര്യം ലോഹി അടുത്ത സുഹൃത്തുക്കളോടു പോലും പറഞ്ഞിരുന്നില്ല. മരണത്തിന് ശേഷം ലോഹിയുടെ സാമ്പത്തിക ബാധ്യത തീര്‍ക്കുന്നതിനെ കുറിച്ച് വിവിധ സിനിമാ സംഘടനകള്‍ ചര്‍ച്ച ചെയ്തിരുന്നു. അന്ന് ലോഹിയുടെ കുടുംബത്തെ സഹായിക്കാമെന്നേറ്റ പലരും ഇവരെ മറന്ന മട്ടാണ്.

അടുത്ത പേജില്‍
സൂപ്പറുകളും ലോഹിയുടെ കുടുംബത്തെ മറന്നു

<ul id="pagination-digg"><li class="next"><a href="/news/how-malayala-cinema-esily-forgot-director-lohithadas-2-103453.html">Next »</a></li></ul>
English summary
When one superstar proclaimed that he would bear the educational expenses of Lohithadas' children shortly after the demise of the celebrated scriptwriter and director, everyone was overwhelmed

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam