»   »  ഇരുപതുകാരൻ തന്നോട് ചോദിച്ചത് ഇങ്ങനെ, എല്ലാം തുറന്നു പറഞ്ഞ് നടി പാർവതി!

ഇരുപതുകാരൻ തന്നോട് ചോദിച്ചത് ഇങ്ങനെ, എല്ലാം തുറന്നു പറഞ്ഞ് നടി പാർവതി!

Written By:
Subscribe to Filmibeat Malayalam

നടി പാർവതിയ്ക്കെതിരെ രൂക്ഷമായ സൈബർ ആക്രമണമാണ് കഴിഞ്ഞ കുറച്ചു നാളുകൾക്കു മുൻപ് നടന്നത്.  സ്ത്രീയോട് പെരുമാറാൻ പാടില്ലാത്തതിന്റെ അങ്ങേയറ്റമാണ് താരത്തിനു നേരെ  ഉണ്ടായത്.  നാലു വശങ്ങളിൽ നിന്നും താരത്തിനു  നേരെ ചോദ്യ ശരങ്ങളും ഭീഷണിയും മുഴങ്ങിയപ്പോഴും ചങ്കുറ്റത്തോടെയാണ് പാർവതി അതിനെ നേരിട്ടത്.‌

parvathy

നിവിനോട് ദേഷ്യമില്ല, പിണക്കം തോന്നാനുള്ളത് ചില യുവ സൂപ്പർ താരങ്ങളോട്,തുറന്ന് പറഞ്ഞ് രൂപേഷ്!

തനിക്ക് ഉണ്ടായ സൈബർ ആക്രമണത്തെ കുറിച്ചും അതിനു പിന്നാലെ ഉണ്ടായ സംഭവ വികാസങ്ങളെ കുറിച്ചും നടി പാർവതി തന്നെ തുറന്നു പറയുകയാണ്.  ഇക്കേണോമിക് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് താരം എല്ലാം വെളിപ്പെടുത്തിയത്.

സിദ്ധാർഥ് തന്റെ പ്രണയം തുറന്നു പറയുന്നു! ഫെബ്രുവരി 14 അല്ല 9 ന്! കഥ പറഞ്ഞ കഥ പ്രിവ്യൂ വായിക്കാം...

20 വയസുകാരന്റെ മെസേജ്

കസബ വിവാദത്തിനു ശേഷമാണ് സൈബർ ആക്രമണങ്ങൾ തനിയ്ക്ക് നേരെയുണ്ടായത്. അശ്ലീലമായ നിരവധി സന്ദേശങ്ങളാണ് സോഷ്യൽ മീഡിയ വഴി തനിയ്ക്ക് ലഭിച്ചത്. ഒരു 20 വയസുള്ള ഒരു കുട്ടി തന്നെ എങ്ങനെ ബലാത്സഗം ചെയ്യും എന്ന് വിശദീകരിച്ച് മെസേജ് അയച്ചിരുന്നു. അതിന്റെ ഭാഗമായി തന്റെ സൈസ് പോലും ആ കുട്ടി ചോദിച്ചിരുന്നു എന്നും പാർവതി വെളിപ്പെടുത്തി.

പ്രേക്ഷകർ ഇരു തട്ടിൽ

ഈ സംഭവത്തിനു ശേഷം മലയാളി പ്രേക്ഷകർ ഇരു തട്ടുകളിലായെന്നും താരം പറഞ്ഞു. ഇത്തരത്തിലുള്ള എത്ര പേർ നമ്മുടെ ചുറ്റിലുമുണ്ടാകും. ഇത്തരത്തിലുളള സൈബർ ആക്രമണങ്ങൾ ശരിയാണ് എന്ന് കരുതുന്നുണ്ടോ എന്നും പാർവതി ചോദിച്ചു.

സിനിമയിൽ നിന്ന് കിട്ടിയ ധൈര്യം

സിനിമ തന്നെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ്. സിനിമ തനിയ്ക്ക് ഏറെ ധൈര്യവും നേടി തന്നിട്ടുണ്ട്. കൂടാതെ സിനിമ എന്ന മാധ്യമത്തിന് രാഷ്ട്രീയമായും സാമൂഹ്യമായും ഏറെ പ്രാധ്യാന്യമുണ്ട്. തന്റെ സിനിമ ജനങ്ങളിലേക്ക് എത്തുമ്പോള്‍ അവര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ അവർ പിന്തുണക്കുക തന്നെ ചെയ്യും. അക്കാര്യത്തിൽ എല്ലാവരോടും നന്ദിയുണ്ടെന്നും താരം പറഞ്ഞു. പ്രേക്ഷകരുമായുള്ള തന്റെ ബന്ധം നേർ വഴിയാണ്. നല്ല സിനിമ നല്‍കുക എന്നതാണ് മാത്രമാണ് തന്റെ കടമയെന്നും പർവതി കൂട്ടിച്ചേർത്തു.

അഭിനയം മാത്രമല്ല

കുറച്ച് നാള്‍ മിണ്ടാതിരിക്കാന്‍ പലരും തന്നെ ഉപദേശിച്ചിരുന്നു. അങ്ങനെ മിണ്ടാതിരുന്ന് ലഭിക്കുന്ന അവസരങ്ങള്‍ തനിയ്ക്ക് വേണ്ടെന്ന് പാർവതി പറഞ്ഞു. സിനിമയില്‍ അവസരം ലഭിച്ചില്ല എങ്കില്‍ താൻ സിനിമയിലെ മറ്റു മേഖലകളിലേയ്ക്ക് തിരിയുമെന്നും പാർവതി പറഞ്ഞു.

English summary
How Malayalam actor Parvathy is steering conversations around cinema in new directions

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam