»   » കാലിന്റെ തുടയിലെ തൊലിമുഴുവന്‍ പോയിട്ടും വേദന സഹിച്ച് മമ്മൂട്ടി ആ ക്ലൈമാക്‌സ് പൂര്‍ത്തിയാക്കി!!

കാലിന്റെ തുടയിലെ തൊലിമുഴുവന്‍ പോയിട്ടും വേദന സഹിച്ച് മമ്മൂട്ടി ആ ക്ലൈമാക്‌സ് പൂര്‍ത്തിയാക്കി!!

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ ഡ്യൂപ്പില്ലാതെ അഭിനയ്ക്കുന്നത് മോഹന്‍ലാലും മകന്‍ പ്രണവ് മോഹന്‍ലാലും മാത്രമാണെന്നാണ് ഇപ്പോഴുള്ള പറച്ചിലുകള്‍. എന്നാല്‍ മമ്മൂട്ടി ഡ്യൂപ്പ് ഇല്ലാതെ അഭിനയിച്ച സാഹസിക രംഗങ്ങളൊന്നും അധികം വാര്‍ത്താ പ്രാധാന്യം നേടാന്‍ കഴിയാതെ പോയി.

മൃഗയ എന്ന ചിത്രത്തില്‍ പുലിയുമായുള്ള സംഘട്ടനമൊക്കെ യഥാര്‍ത്ഥമായിരുന്നു. അതുപോലെ സാഹസികമായിട്ടാണ് മമ്മൂട്ടി ജാക്ക്‌പോട്ട് എന്ന ചിത്രത്തിലും അഭിനയിച്ചത്. ചിത്രത്തിന്റെ അന്‍പതാം ദിവസം ഇറക്കിയ പോസ്റ്ററിനൊപ്പം മമ്മൂട്ടി ആ സാഹസികാനുഭവം പങ്കുവച്ച് ഒരും കത്തും എഴുതിയരുന്നു

ആര്യയ്ക്ക് വിവാഹം കഴിക്കാന്‍ ഒരു പെണ്ണിനെ വേണം! താരത്തിന്റെ വ്യത്യസ്തമായ വിവാഹപ്പരസ്യം!

ജാക്കപോട്ട് എന്ന ചിത്രം

കുതിരപ്പന്തയം പശ്ചാത്തലമാക്കി 1993 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ജാക്ക്‌പോട്ട്. ജോമോന്‍ സംവിധാനം ചെയ്ത ചിത്രം അക്കാലത്തെ വലിയ സൂപ്പര്‍ഹിറ്റുകളില്‍ ഒന്നായിരുന്നു

മമ്മൂട്ടിയുടെ സാഹസം

മമ്മൂട്ടി നായകനായ ചിത്രത്തിന്റെ ക്ലൈമാക്‌സ് അന്ന് ഒരു അത്ഭുദമായിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരണത്തിനിടെ പന്തയക്കുതിരയ്ക്ക് മുകളില്‍ നിന്ന് വീണ് മമ്മൂട്ടിക്ക് പരുക്ക് പറ്റുകയും ഉണ്ടായി.

അമ്പതാം ദിന പോസ്റ്റര്‍

ക്ലൈമാക്‌സ് ചിത്രീകരണത്തിന്റെ അനുഭവങ്ങള്‍ മമ്മൂട്ടി പങ്കുവെക്കുന്ന കത്തുമായാണ് ചിത്രത്തിന്റെ 50-ാം ദിന പോസ്റ്റര്‍ ഇറങ്ങിയത്. 20 ഓളം സെന്ററുകളിലാണ് ചിത്രം 50 ദിവസത്തിനു മുകളില്‍ പ്രദര്‍ശിപ്പിച്ചത്.

18 ദിവസം കുതിരപ്പുറത്ത്

18 ലക്ഷം രൂപ വിലയുള്ള കുതിരയുടെ പുറത്തായിരുന്നു ഷൂട്ടിംഗ്. 18 ദിവസം മദ്രാസിലെ 37 ഡിഗ്രി സെല്‍ഷ്യസില്‍ താന്‍ ഏറെയും കുതിരപ്പുറത്തായിരുന്നുവെന്ന് മമ്മുട്ടി ഓര്‍ക്കുന്നു. 9 കിലോ കുറഞ്ഞു, ഓടിയിട്ടല്ല പേടിച്ചിട്ട്. അല്‍പ്പമൊന്ന് ഓടിച്ചുപിടിച്ചു കഴിഞ്ഞാല്‍ ഞരബൊക്കെ പൊങ്ങിവരും, പിന്നെ ഓട്ടം തന്നെ ഓട്ടം. ആരു പിടിച്ചാലും നില്‍ക്കില്ല.

ആ വേദന

ക്ലൈമാക്‌സ് ചിത്രീകരണത്തിനിടെ തുടയിലെ തൊലി മുഴുവന്‍ പോയി കാലിലെയും നടുവിലെയും സകല എല്ലുകളും പൊടിഞ്ഞ പോലെയായി. വേദന കൊണ്ട് പല രാത്രികള്‍ ഉറങ്ങാന്‍ കഴിഞ്ഞില്ല. 5 ദിവസം വരെ പനിച്ചുകിടന്നു.

ആ വേദന മറന്നത്

എന്നാല്‍ ആ വേദന എല്ലാം മാറുന്നത്, പടം നന്നായെന്നും ക്ലൈമാക്‌സ് ഗംഭീരമായെന്നും പറയുന്നത് കേള്‍ക്കുമ്പോഴാണ്. അപ്പോള്‍ അതെല്ലാ രസകരമായി തോന്നുന്നുമെന്നാണ് മമ്മൂട്ടി കത്തില്‍ പറഞ്ഞത്.

English summary
How mammootty completed Jackpot climax scenes

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam