»   » ദിലീപിന്റെ തറവാട്ടില്‍ 'സ്ത്രീകള്‍ വാഴില്ല' എന്ന് പറയാന്‍ തിലകനെ കൊണ്ടുവന്നതിന് പിന്നില്‍ ?

ദിലീപിന്റെ തറവാട്ടില്‍ 'സ്ത്രീകള്‍ വാഴില്ല' എന്ന് പറയാന്‍ തിലകനെ കൊണ്ടുവന്നതിന് പിന്നില്‍ ?

Posted By: Rohini
Subscribe to Filmibeat Malayalam

ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്ത ചിത്രമാണ് കല്ല്യാണ രാമന്‍. ദിലീപും നവ്യ നായരും കുഞ്ചാക്കോ ബോബനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിലെ ഹാസ്യ രംഗങ്ങളൊക്കെ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയങ്കരമാണ്. പോഞ്ഞിക്കരയും പ്യാരിലാലിയുമെല്ലാം എന്നും ട്രോളന്മാര്‍ക്കിടയില്‍ ജീവിക്കുന്നു.

മഞ്ജുവിനെ കാണാന്‍ ലൊക്കേഷനില്‍ വന്നു, അച്ഛന്‍ സമ്മതിച്ചില്ല; ദേഷ്യത്തില്‍ ദിലീപ് ചെയ്തത്?


രാമന്‍കുട്ടിയെയും പ്യാരിലാലിയെയും പോഞ്ഞിക്കരയെയുമൊക്കെ പോലെ ചിത്രത്തില്‍ പകരം വയ്ക്കാനില്ലാത്ത ഒരു കഥാപാത്രമാണ് തിലകന്‍ അവതരിപ്പിച്ച മേപ്പാട്ട് തിരുമേനിയും. തിലകന്‍ തന്നെ ഈ കഥാപാത്രം ചെയ്യണം എന്നത് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ നിര്‍ബന്ധമായിരുന്നു. ആ പാത്രസൃഷ്ടിയ്ക്ക് പിന്നിലുള്ള കഥയെ കുറിച്ച് തിരക്കഥാകൃത്ത് തന്നെ പറയുന്നു.


കല്യാണരാമന്‍

2002 ലാണ് ഷാഫിയുടെ സംവിധാനത്തില്‍ കല്യാണരാമന്‍ എന്ന ചിത്രം റിലീസായത്. ദിലീപിനൊപ്പം കുഞ്ചാക്കോ ബോബന്‍, നവ്യ നായര്‍, ജ്യോതിര്‍മയി, ലാല്‍, ലാലു അലക്‌സ്, ഇന്നസെന്റ്, സലിം കുമാര്‍, തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തി.


ക്ലൈമാക്‌സിലെ ട്വിസ്റ്റ്

ചിത്രത്തില്‍ നായകന്റെയും നായികയുടെയും പ്രണയത്തിന് ശേഷം, വിവാഹത്തില്‍ പ്രതിസന്ധി സൃഷ്ടിക്കാന്‍ ശക്തമായ ഒരു കാരണം വേണമായിരുന്നു. ഒടുവില്‍ രാമന്‍കുട്ടിയുടെ (ദിലീപിന്റെ) തറവാട്ടില്‍ സ്ത്രീകള്‍ വാഴില്ല എന്ന ആശയമാണ് ബെന്നി പി നായരമ്പലം കണ്ടെത്തിയത്.


ഗൗരിയുടെയും രാമന്‍കുട്ടിയുടെയും ജാതക ചേര്‍ച്ച നോക്കാന്‍ തമ്പി (ലാലു അലക്‌സ്) ജോത്സ്യന്റെ അടുത്തെത്തുന്നു. ഈ ജാതകം ചേരില്ല എന്നും, രാമന്‍കുട്ടിയുടെ വീട്ടില്‍ സ്ത്രീകള്‍ വാഴില്ല എന്നും ജോത്സ്യന്‍ പറയുന്നു. പക്ഷെ ആര് ജോത്സ്യനായി എത്തും എന്നതായിരുന്നു അടുത്ത ചോദ്യം.


തിലകന്‍ തന്നെ വേണം

സാധാരണ ഒരു നടന്‍ തമ്മില്‍ 'ആ തറവാട്ടില്‍ സ്ത്രീകള്‍ വാഴില്ല' എന്ന് പറഞ്ഞാല്‍ പ്രേക്ഷകര്‍ അതിനെ വേണ്ട വിധം ഉള്‍ക്കൊള്ളില്ല. ശക്തമായ ഒരു നടന്‍ തന്നെ വേണം. അങ്ങനെയുള്ള ആലോചനയിലാണ് തിലകനില്‍ എത്തിയത്- ബെന്നി പി നായരമ്പലം വ്യക്തമാക്കി


അത് ഏറ്റു

ബെന്നി പി നായരമ്പലത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിയില്ല. ആ തറവാട്ടില്‍ സ്ത്രീകള്‍ വാഴില്ല എന്ന് തിലകന്‍ പറഞ്ഞപ്പോള്‍ ഞെട്ടലോടെ തമ്പിയും പ്രേക്ഷകരും കേട്ടു. അത് തന്നെയായിരുന്നു ചിത്രത്തിന്റെ സസ്‌പെന്‍സ്.


English summary
How Thilakan entered in Kalyanaraman as Meppattu Thirumeni

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam