»   » 3 ചിത്രങ്ങള്‍; ഇംഗ്ലീഷ് നിരാശപ്പെടുത്തുന്നുവെന്ന്

3 ചിത്രങ്ങള്‍; ഇംഗ്ലീഷ് നിരാശപ്പെടുത്തുന്നുവെന്ന്

Posted By:
Subscribe to Filmibeat Malayalam

മൂന്ന് പടങ്ങള്‍ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തി. ടികെ രാജീവ് കുമാറിന്റെ അപ്-ആന്റ് ഡൗണ്‍ മുകളില്‍ ഒരാളുണ്ട്, ശ്യാമപ്രസാദിന്റെ ഇംഗ്ലീഷ്, കണ്ണന്‍ പെരുമുടിയൂരിന്റെ ആട്ടക്കഥ എന്നിവയാണ് ഏറ്റവും പുതിയതായി പ്രദര്‍ശനത്തിനെത്തിയ ചിത്രങ്ങള്‍.

ടികെ രാജീവ് കുമാറിന്റെ അപ്&ആന്റ് ഡൗണ്‍-മുകളില്‍ ഒരാളുണ്ട് എന്ന ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത് സണ്ണി ജോസഫ്, മാന്വല്‍ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ്. ഇന്ദ്രജിത്ത്, പ്രതാപ് പോത്തന്‍, ഗണേഷ്, രമ്യ നമ്പീശന്‍, നന്ദു, ബൈജു, ശ്രുതി മേനോന്‍, മാസ്റ്റര്‍ ദേവരാമന്‍, രഞ്ജിത്ത് മേനോന്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഒരു അപാര്‍ട്‌മെന്റിന്റെ ലിഫ്റ്റില്‍ കുടുങ്ങിപ്പോകുന്ന ഒന്‍പത് തരക്കരായ ആളുകളുടെയും ലിഫ്റ്റ് ഓപ്പറേറ്ററുടെയും കഥയാണ് ചിത്രം പറയുന്നത്. പലവട്ടം റിലീസിന് തീരുമാനിച്ചിട്ടും മാറ്റിവച്ച് മാറ്റിവച്ച് ഒടുക്കം മെയ് 24ന് വെള്ളിയാഴ്ചയാണ് ഈ ചിത്രം തിയേറ്റുകളിലെത്തിയിരിക്കുന്നത്.

English, UP&Down Mukalil Oralund, Attakkatha

ലണ്ടനിലെ മലയാളികളായ പ്രവാസികളുടെ ജീവിതത്തിന്റെയും അന്തസംഘര്‍ഷങ്ങളുടെയും കഥ പറയുന്ന ചിത്രമാണ് ശ്യാമപ്രസാദിന്റെ ഇംഗ്ലീഷ്. ശ്യാമപ്രസാദ് തന്റെ സ്ഥിരം കഥപറയല്‍ രീതിയില്‍ നിന്നും മാറി സഞ്ചരിക്കുന്ന ചിത്രംകൂടിയാണിത്. എന്നാല്‍ ചിത്രത്തെക്കുറിച്ചുള്ള ആദ്യ റിപ്പോര്‍ട്ടുകള്‍ നിരാശാജനകമാണ്. ഇതുവരെ ശ്യാമപ്രസാദ് ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും മോശം ചിത്രമെന്ന വിശേഷമാണ് ഇംഗ്ലീഷിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മുഴുവനായും ലണ്ടനില്‍ ചിത്രീകരിച്ച ഈ ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത് അജയന്‍ വേണുഗോപാലാണ്. നവിന്‍ പോളി, ജയസൂര്യ, മുകേഷ്, നാദിയ മൊയ്തു, രമ്യ നന്വീശന്‍ തുടങ്ങിവരാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങള്‍.

കഥകളി വിദ്യാര്‍ഥിയുടെ കഥപറയുന്ന കണ്ണന്‍ പെരുമുടിയൂരിന്റെ ആട്ടക്കഥയില്‍ നടന്‍ വിനീതാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിനീതിന്റെ കഥാപാത്രം ഒരു ഫ്രഞ്ചുകാരിയുമായി പ്രണയത്തിലാകുന്നതും അതുമായി ബന്ധപ്പെട്ട സംഭവങ്ങലുമാണ് സിനിമയുടെ ഇതിവൃത്തം. വിനീതിനെക്കൂടാതെ ഇറെന ജേകോബി, മീര നന്ദന്‍ തുടങ്ങിയവരെല്ലാം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

English summary
T K Rajeev Kumar's Up and Down Mukalil Oralundu will finally hit the theatres after a few postponements

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam