»   » രോഗവും വേദനയും കവിതകളാക്കി ഹൃത്വിക്ക് റോഷന്‍

രോഗവും വേദനയും കവിതകളാക്കി ഹൃത്വിക്ക് റോഷന്‍

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ഹൃത്വിക്ക് റോഷന്‍ ഇനി നടന്‍ മാത്രമല്ല കവിയും കൂടിയാണ്. മസ്തിഷ്‌കത്തില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഹൃത്വിക് റോഷന്‍ ഇപ്പോള്‍ വിശ്രമത്തിലാണ്. തന്റെ രോഗവും ശസ്ത്രക്രിയയും വേദനകളുമെല്ലാം കവിതകളാക്കി എഴുതുകയാണ് 39 കാരനായ ഹൃത്വിക് റോഷന്‍. എഴുതിയ കവിതകള്‍ പലതും ഇദ്ദേഹം ഇതിനോടകം തന്നെ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു കഴിഞ്ഞു. ഇവയെല്ലാം പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിയ്ക്കണമെന്നാണ് സുഹൃത്തുക്കളുടെ ആവശ്യം.

ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയില്‍ വിശ്രമിയ്ക്കുമ്പോള്‍ ഹൃത്വിക്കിന്റെ മക്കളായ ഹ്രേഹാനും ഹൃധാനും ഒട്ടേറെ തവണ അദ്ദേഹത്തെ കാണുന്നതിനായി ആശുപത്രിയില്‍ എത്തിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യ സുരക്ഷയെ പരിഗണിച്ച് കുട്ടികളെ മിക്കപ്പോഴും കാണാന്‍ ഡോക്ടര്‍മാര്‍ അനുവദിച്ചിരുന്നില്ല.


മക്കള്‍ക്ക് വേണ്ടിയാണ് അദ്ദേഹം കവിതകളെഴുതിയത്. താന്‍ വീണ്ടും വരും പഴയതിലും ശക്തനായി എന്ന സന്ദേശമാണ് കവിതകളിലൂടെ കൈമാറാന്‍ ശ്രമിച്ചത്. എനിയ്ക്ക് ഓടാന്‍ കഴിഞ്ഞാല്‍ ഏറ്റവും വേഗത്തില്‍ ഞാന്‍ ഓടും. നടക്കാന്‍ കഴിഞ്ഞാല്‍ ഉയരങ്ങളിലേക്ക് നടക്കും, നില്‍ക്കാനായാല്‍ ശക്തനായി നില്‍ക്കും എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ കവിത. ആശുപത്രിയ്ക്ക് പുറത്ത് അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചും പിന്തുണയേകിയും സഹപ്രവര്‍ത്തകരും കുടുംബാഗങ്ങളും ഉണ്ടായിരുന്നു.

English summary
Actor Hrithik Roshan, who recently underwent brain surgery for removal of a two-month-old clot, has been penning poetry

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam