»   » പൃഥ്വിരാജിന്റെ പുതിയ ചിത്രത്തിന് ബോളിവുഡുമായുള്ള ബന്ധം?

പൃഥ്വിരാജിന്റെ പുതിയ ചിത്രത്തിന് ബോളിവുഡുമായുള്ള ബന്ധം?

Written By:
Subscribe to Filmibeat Malayalam

എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജും പാര്‍വ്വതിയും വീണ്ടും ഒന്നിയ്ക്കുന്ന സന്തോഷത്തിലാണ് ആരാധകര്‍. മൈ സ്‌റ്റോറി എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോഷ്‌നി ദിനകറാണ്.

പൃഥ്വിരാജും പാര്‍വ്വതിയും വീണ്ടും, 'മൈ സ്റ്റോറി' യുടെ പോസ്റ്റര്‍

പ്രതീക്ഷയോടെ പൃഥ്വിരാജിന്റെ പുതിയ ചിത്രത്തിന് കാത്തിരിയ്ക്കുന്ന ആരാധകര്‍ക്കിതാ ഒരു പുതിയ വാര്‍ത്ത കൂടെ. പൃഥ്വിയുടെ ഈ ചിത്രത്തിന് ഒരു ബോളിവുഡ് ബന്ധമുണ്ടാവും. ഒന്നല്ല, രണ്ട്!!

പോര്‍ച്ചുകലില്‍ ചിത്രീകരിയ്ക്കുന്ന മെ സ്‌റ്റോറിയുടെ അണിയറയില്‍ ബോളിവുഡില്‍ നിന്നുള്ള മികച്ച സാങ്കേതിക പ്രവര്‍ത്തകര്‍ ഉണ്ടാവും എന്നതാണ് ആ സന്തോഷ വാര്‍ത്ത.

 prithviraj

ഹൃത്വിക് റോഷന്‍ ബാങ് ബാങ്, മിഷന്‍ കാശ്മീര്‍, സിന്ദകി ന മിലെഗി ദോബാര എന്നീ ചിത്രങ്ങള്‍ക്കെല്ലാം കൊറിയോഗ്രാഫി നിര്‍വ്വഹിച്ച ബോസ്‌കോയും കെയ്‌സറുമാണ് പൃഥ്വിയുടെ ഈ ചിത്രത്തിനും കൊറിയോഗ്രാഫി നിര്‍വ്വഹിയ്ക്കുന്നത്.

ഹൃത്വിക് റോഷന്‍ ചിത്രങ്ങള്‍ കൂടാതെ തമാശ, ത്രി ഇഡിയറ്റ്‌സ്, ലവ് ആജ് കല്‍ എന്നീ ചിത്രങ്ങള്‍ക്കും കൊറിയോ ഗ്രാഫി നിര്‍വ്വഹിച്ചത് ഈ ദേശീയ പുരസ്‌കാര ജേതാക്കളാണ്.

ബാജിറാവു മസ്താനി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ബിശ്വദീപ് ചാറ്റര്‍ജിയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍ എന്നതാണ് രണ്ടാമത്തെ കാര്യം. ചിത്രത്തിന്റെ ഷൂട്ടിങ് ഒക്ടോബറില്‍ ആരംഭിയ്ക്കും.

English summary
After Ennu Ninte Moideen, Prithviraj and Parvathy are teaming up again for Roshni Dinaker's next titled My Story. The movie, which will be shot extensively in Portugal, also has a host of Bollywood technicians as part of the crew.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam