»   » 'ക്രിഷ് 3' നവംമ്പറില്‍ തിയേറ്ററുകളില്‍

'ക്രിഷ് 3' നവംമ്പറില്‍ തിയേറ്ററുകളില്‍

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ഹൃത്വിക് റോഷന്‍ ക്രിഷ് പരമ്പരയിലെ മൂന്നാമത്തെ ചിത്രമായ 'കൃഷ് 3' നവംമ്പര്‍ നാലിന് തിയേറ്ററുകളിലെത്തും. ക്രിഷ്, ക്രിഷ്2 എന്നീ ആദ്യ ചിത്രങ്ങള്‍ ബോളിവുഡിലെ കലക്ഷന്‍ റെക്കോഡുകള്‍ ഓരോന്നായി തകര്‍ത്ത ചിത്രങ്ങളാണ്. രാകേഷ് റോഷന്റെ സംവിധാനമികവില്‍ ഒരുങ്ങിയ ക്രിഷ് പരമ്പരയിലെല്ലാം അസാധാരണീയമായ അഭിനയമാണ് ഹൃത്വിക് റോഷന്‍ കാഴ്ച വച്ചത്.

ക്രിഷ് എന്ന ഗ്രാമവാസിയായ ചെറുപ്പക്കരാനെ പൂറം ലോകവുമായി അധികമൊന്നും അടുപ്പിക്കാതെയാണ് അമ്മൂമ്മ വളര്‍ത്തിയത്. അതിന് വ്യക്തമായ ഒരു കാരണവുമുണ്ടായിരുന്നു. ക്രിഷിന്റെ അച്ഛന്‍ അസാധാരണമായ കഴിവുകളുള്ള ആളായിരുന്നു. ആ കഴിവിനെ കുറച്ച് നഗരജീവികള്‍ ചൂഷണം ചെയ്യുകയും അദ്ദേഹത്തെ തടവില്‍ പാര്‍പ്പിക്കുകയും ചെയ്തു വരികയായിരുന്നു.

എന്നാല്‍ അമ്മൂമ്മ അറിയത്ത ചില അസാധാരണ കഴിവുകള്‍ ക്രിഷിലും ഉണ്ടായിരുന്നു. പഠനത്തിന്റെ ഭാഗമായി ക്രിഷിന്റെ നാട്ടിലെത്തിയ ഒരു പെണ്‍കുട്ടിയുമായി അവന്‍ പ്രണയത്തിലാവുകയും അവള്‍ അവന്റെ കഴിവുകള്‍ മനസ്സിലാക്കുകയും ചെയ്യുന്നു. തുടര്‍ന്ന് പ്രണയിനിയുടെ ക്ഷണ പ്രകാരം ക്രിഷ് സിങ്കപ്പൂരിലെത്തുന്നു. തുടര്‍ന്നുള്ള കഥ നഗരത്തെയും ക്രിഷിന്റെ അച്ഛനെയും ആസ്പദമാക്കിയുള്ളതാണ്.

ഹൃത്വിക്കിന് മാത്രം വഴങ്ങുന്ന ശരീരഭാഷയിലൂടെയാണ് ക്രിഷ് പരമ്പരകള്‍ ചിത്രീകരിച്ചിരിച്ചിരിക്കുന്നത്. പ്രിയങ്ക ചോപ്രയാണ് നായിക. ക്രിഷില്‍ ഡബ്ള്‍ റോളിലാണ് ഹൃത്വിക് എത്തിയതെങ്കില്‍ ക്രിഷ് 3യില്‍ ട്രിപ്ള്‍ റോളാണ്.

രാജേഷ് റോഷിന്റെ സുന്ദരമായ ഗാനങ്ങള്‍ ക്രിഷ് സിനിമകളില്‍ ഒഴിച്ചു മാറ്റാന്‍ കഴിയാത്ത മറ്റൊരു പ്രത്യേകതയാണ്. ഷാറൂഖ് ഖാന്‍ ഒരതിഥി വേഷത്തില്‍ ക്രിഷ്3 യില്‍ എത്തുന്നുണ്ട്.

English summary
Hritik Roshan-starer 'Krrish 3' to be released on November 4.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam