»   » മലയാളത്തില്‍ ആക്ഷന്‍ നടന്മാര്‍ ഇല്ല, ആകെയുള്ളത് മോഹന്‍ലാല്‍ മാത്രം; രാജീവ് പിള്ള

മലയാളത്തില്‍ ആക്ഷന്‍ നടന്മാര്‍ ഇല്ല, ആകെയുള്ളത് മോഹന്‍ലാല്‍ മാത്രം; രാജീവ് പിള്ള

By: Rohini
Subscribe to Filmibeat Malayalam

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ മസിലും പെരുപ്പിച്ച് എത്തിയതോടെയാണ് രാജീവ് പിള്ളയെ ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. രാജീവിന്റെ ജിം ബോഡി പോലെ തന്നെ നടന് താത്പര്യം ആക്ഷന്‍ ചിത്രങ്ങളോടാണ്.

ബോളിവുഡില്‍ മാത്രമല്ല, മുഖസൗന്ദര്യം കൂട്ടാന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയ നായികമാര്‍ ഇവിടെയുമുണ്ട്!

എന്നാല്‍ മലയാളത്തില്‍ നല്ല ആക്ഷന്‍ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നില്ല എന്നാണ് രാജീവ് പിള്ളയുടെ അഭിപ്രായം. ആക്ഷന്‍ ചിത്രങ്ങള്‍ റിലീസാകുമ്പോള്‍ ഭാഷ നോക്കാതെ ആദ്യ ദിവസം തന്നെ പോയി കാണും നടന്‍.

മലയാളത്തിലെ ആക്ഷന്‍

മലയാളത്തിലെ ആക്ഷന്‍ ചിത്രങ്ങളെ കുറിച്ച് രാജീവ് പിള്ളയ്ക്ക് തീരെ നല്ല അഭിപ്രായമില്ല. സത്യസന്ധമായി പറഞ്ഞാല്‍ മലയാളത്തില്‍ നല്ല ആക്ഷന്‍ ചിത്രങ്ങളില്ല എന്നാണ് രാജീവ് പറയുന്നത്.

താരതമ്യം ചെയ്യുമ്പോള്‍

ഹിന്ദിയിലും തമിഴിലുമൊക്കെ ആക്ഷന്‍ രംഗങ്ങളില്‍ നല്ല സ്വാഭാവികതയുണ്ട്. മലയാളത്തില്‍ പക്ഷെ ആക്ഷന്‍ രംഗങ്ങള്‍ കുട്ടിക്കളിയാണ്. ഓരോ താരവും അവരവരെ കൊണ്ട് ചെയ്യാന്‍ തഴിയുന്നത് മാത്രമേ ചെയ്യുന്നുള്ളൂ. അത്രമാത്രം.

മോഹന്‍ലാല്‍ മാത്രം

മലയാളത്തില്‍ സത്യത്തില്‍ ഫൈറ്റ് ചെയ്യാന്‍ ആരുമില്ല. പക്ഷെ ലാലേട്ടന്റെ ഫൈറ്റ് മാത്രം സമ്മതിച്ചുകൊടുക്കണം. മറ്റൊന്നും കൊണ്ടല്ല, അദ്ദേഹം ഈ പ്രായത്തിലും അത് ചെയ്യുന്നു. മറ്റുള്ളവര്‍ ലാലേട്ടന്റെ അടുത്തെത്തില്ല.

നല്ല ഫൈറ്റ് ഉണ്ടാകാന്‍

താരങ്ങള്‍ തമ്മിലും സിനിമകള്‍ തമ്മിലും മത്സരമുണ്ടായാല്‍ നല്ല ഫൈറ്റുകള്‍ മലയാള സിനിമയില്‍ ഉണ്ടാക്കാം എന്നാണ് രാജീവ് പിള്ളയുടെ വിശ്വാസം. ഇതൊക്കെ ആരെയും പ്രകോപിപ്പിയ്ക്കാന്‍ വേണ്ടി പറയുന്നതല്ല എന്നും ഇതിന്റെ പേരില്‍ തന്റെ മേല്‍ പൊങ്കാല ഇടേണ്ട എന്നും രാജീവ് പിള്ള പറഞ്ഞു

English summary
Huge Respect For Mohanlal's Action Scenes , Says Rajeev Pillai

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam