»   »  അടുത്ത ഗോസിപ്പുകള്‍ ഇനി തുടങ്ങാം! അമേരിക്കയിലെ ദിലീപ് ഷോ അവസാന ഘട്ടത്തിലേക്ക്!

അടുത്ത ഗോസിപ്പുകള്‍ ഇനി തുടങ്ങാം! അമേരിക്കയിലെ ദിലീപ് ഷോ അവസാന ഘട്ടത്തിലേക്ക്!

Posted By:
Subscribe to Filmibeat Malayalam

വിവാഹശേഷം ദിലീപും കാവ്യക്കും നേരെയുണ്ടായ ഗോസിപ്പുകള്‍ക്ക് മറുപടി പറഞ്ഞു കൊണ്ടാണ് ദിലീപ് ഷോ അമേരിക്കയില്‍ ജൈത്രയാത്ര തുടര്‍ന്നിരുന്നത്. ഷോ ബഹിഷ്‌കരിക്കുമെന്ന് ആദ്യം ഭീഷണിയുണ്ടായിരുന്നെങ്കിലും പരിപാടി വിജയകരമായി അവസാന പദത്തിലേക്ക് എത്തിയിരിക്കുകയാണ്.

കാവ്യയും ദിലീപും നാദിര്‍ഷയുമൊക്കെ പരിപാടി അവതരിപ്പിച്ച് ഹിറ്റാക്കുകയായിരുന്നു. കാവ്യയുടെ നൃത്തമായിരുന്നു പരിപാടിയില്‍ വേറിട്ടു നിന്നിരുന്നത്. അവയെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു.

വിജയകരമായി പരിസമാപ്തിയിലേക്ക് ദിലീപ് ഷോ

ഒരു മാസക്കാലമായി അമേരിക്കയില്‍ നടത്തി കൊണ്ടിരുന്ന ദിലീപ് ഷോ അവസാനിക്കുകയാണ്. നാദിര്‍ഷയുടെ നേതൃത്വത്തില്‍ നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിരുന്നത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ മികച്ച പരിപാടി ജനങ്ങള്‍ക്ക് നല്‍കാന്‍ കഴിഞ്ഞു എന്ന സംതൃപ്തിയിലാണ് ടീമംഗങ്ങള്‍.

ഷോ നടത്തിക്കില്ലെന്ന് ഭീഷണി

വിവാദങ്ങള്‍ പലത്തരത്തിലും തലയുയര്‍ത്തി നില്‍ക്കുന്ന സമയത്തായിരുന്നു അമേരിക്കയിലേക്ക് ദിലീപ് ഷോ എത്തുന്നത്. പരിപാടി നടത്താന്‍ സമ്മതിക്കില്ലെന്ന് ഭീഷണി ഉയര്‍ന്നിരുന്നെങ്കിലും പിന്നീട് മറ്റൊരു തടസവും പരിപാടിക്ക് നേരിടേണ്ടി വന്നിരുന്നില്ല.

അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി അമേരിക്കന്‍ മലയാളികള്‍

ഇത്തവണത്തെ പരിപാടിക്ക് വേണ്ടി കാശ് മുടക്കിയവര്‍ക്ക് നിരാശപെടേണ്ടി വന്നിട്ടില്ല. മികച്ച പരിപാടികള്‍ ഷോ യില്‍ ഉള്‍കൊള്ളിക്കാന്‍ സംഘാടകര്‍ക്കായി എന്നതോടെ നാദിര്‍ഷയെയും മറ്റ് കലാകരന്മാര്‍ക്കും അമേരിക്കന്‍ മലയാളികളുടെ അഭിനന്ദന പ്രവാഹമായിരുന്നു.

ജനപ്രിയനായി ദിലീപ്

ദിലീപിന്റെ പേരില്‍ പലത്തരത്തിലും വാര്‍ത്തകളും കിംവദന്തികളും പ്രചരിക്കുന്നുണ്ടെങ്കിലും ജനഹൃദയങ്ങളില്‍ തമാശകൊണ്ട് സ്പര്‍ശിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നുണ്ടായിരുന്നു.

യു ജി എം എന്റര്‍ടെയിന്‍മെന്റ് സംഘടിപ്പിച്ച പരിപാടി

യു ജി എം എന്റര്‍ടെയിന്‍മെന്റാണ് ദിലീപ് ഷോ അമേരിക്കയില്‍ സംഘടിപ്പിച്ചത്. ഇനി ഷോ ന്യൂയോര്‍ക്ക്, നോര്‍ത്ത് കരോലിന. ന്യൂജഴ്‌സി, ഫിലഡല്‍ഫിയാ എന്നിവിടങ്ങളില്‍ കൂടി നടക്കാന്‍ പോവുകയാണ്.

വേറിട്ട് നിന്നത് കാവ്യയുടെ നൃത്തം

ദിലീപുമായുള്ള വിവാഹത്തിന് ശേഷം കാവ്യയെ പൊതുപരിപാടിയില്‍ പങ്കെടുപ്പിക്കുന്നില്ലെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതിനെല്ലാം വിരാമിട്ടു കൊണ്ടായിരുന്നു അമേരിക്കയില്‍ നടന്ന പരിപാടിയില്‍ കാവ്യ പങ്കെടുത്തത്. ഷോ യില്‍ എല്ലാവരും കാത്തിരുന്നതും കാവ്യയുടെ നൃത്തത്തിന് വേണ്ടിയായിരുന്നു.

ദിലീപും കാവ്യയും ഒന്നിച്ച്

ഷോ യില്‍ ദിലീപു കാവ്യയും ഒന്നിച്ച് ഡാന്‍സ് കളിച്ചിരുന്നു. അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തിരുന്നു. ദിലീപിന്റെ കാര്യസ്ഥന്‍ എന്ന സിനിമയിലെ പാട്ടിന്റെ അകമ്പടിയിലായിരുന്നു കാവ്യയും ദിലീപും ചുവടുവെച്ചിരുന്നത്.

ഒപ്പം കുടുംബവും

ഇത്തവണ കുടുംബ സമേതമാണ് പരിപാടിക്ക് താരങ്ങള്‍ എത്തിയിരുന്നത്. ദിലീപിനൊപ്പം മകള്‍ മീനാക്ഷിയുമുണ്ടായിരുന്നു. മകളുടെ വെക്കേഷന്‍ കൂടി പരിഗണിച്ചായിരുന്നു ഷോ യുടെ പ്ലാന്‍. ദിലീപിനും കുടുംബത്തിനുമൊപ്പം നാദിര്‍ഷയുടെ കുടുംബവും പരിപാടിക്കെത്തിയിരുന്നു.

നിരവധി താരങ്ങള്‍

ഇത്തവണ പരിപാടിക്ക് നിരവധി താരങ്ങളായിരുന്നു പങ്കെടുത്തത്. ദിലീപ്, കാവ്യ, നാദിര്‍ഷ, പിഷാരടി, ധര്‍മജന്‍, റിമി ടോമി, നമിത പ്രമോദ്, സുബി സുരേഷ്, കൊല്ലം സുധി, ഹരിശ്രീ യൂസഫ്, ഏലൂര്‍ ജോര്‍ജ്, റോഷന്‍ ചിറ്റൂര്‍, സമദ് എന്നിങ്ങനെയുള്ള താരങ്ങളുടെ പരിപാടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ആദ്യ ഷോ ഏപ്രില്‍ 29 ന്

അമേരിക്കയില്‍ ആരംഭിച്ച ദിലീപ് ഷോ ഏപ്രില്‍ 29 നായിരുന്നു ആരംഭിച്ചത്. ടെക്‌സാസിലെ ഓസ്റ്റിനിലായിരുന്നു ആദ്യ പരിപാടി നടന്നത്. ആദ്യ ഷോയെക്കുറിച്ച് മികച്ച് പ്രതികരണമായിരുന്നു വന്നത്. പിന്നീട് മറ്റു ഷോ കളും ഹിറ്റാവുകയായിരുന്നു.

പരിപാടി കാണാനെത്തി മംമത മോഹന്‍ദാസ്

ഇത്തവണ ദിലീപ് ഷോ യില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ സങ്കടത്തിലായിരുന്നു നടി മംമത മോഹന്‍ദാസ്. മറ്റൊരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഡേറ്റ് മുമ്പെ നല്‍കിയിരുന്നതിനാലാണ് മംമ്തക്ക് ഇത്തവണ പരിപാടി അവതരിപ്പിക്കാന്‍ കഴിയാതെ പോയത്. എന്നാല്‍ നടി കുടുംബ സമേതം പരിപാടി കാണനെത്തിയിരുന്നു.

റിമിയുടെ പാട്ടിനൊപ്പം ചുവട് വെച്ച മംമ്ത

ദിലീപിന്റെ ക്ഷണപ്രകാരം സ്റ്റേജിലെത്തിയ മംമ്ത, റിമി ടോമി ആലാപിച്ച പാട്ടിനൊപ്പം ചുവടുവെച്ചിരുന്നു. അങ്ങനെ പരിപാടി അവതരിപ്പിക്കാന്‍ കഴിയാത്തതിന്റെ സങ്കടം മാറ്റിയാണ് മംമ്ത മടങ്ങിയത്.

വൈറലായി പരിപാടിയുടെ ചിത്രങ്ങള്‍

ഇത്തവണ പരിപാടി വിജയപ്പിക്കുന്നതിന് പിന്നില്‍ സോഷ്യല്‍ മീഡിയക്ക് വലിയ പങ്കുണ്ട്. പരിപാടിയുടെ ചിത്രങ്ങളും വീഡിയോകളും ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

പ്രധാന ആകര്‍ഷണം മീനാക്ഷിയില്‍

ഇത്തവണ വാര്‍ത്തയില്‍ ഇടം നേടിയത് മീനാക്ഷിയായിരുന്നു. ഷോ ഇല്ലാത്ത സമയത്ത് അമേരിക്കയില്‍ കറങ്ങി നടക്കുന്ന ദിലീപിന്റെയും കാവ്യയുടെയുമൊപ്പം മീനാക്ഷിയുടെ ചിത്രങ്ങളുമുണ്ടായിരുന്നു.

ഗോസിപ്പുകള്‍ക്ക് വിരാമം

ദിലീപ്,കാവ്യ, മീനാക്ഷി മൂന്നു പേരുടെയും പേരില്‍ പ്രചരിച്ചിരുന്ന ഗോസിപ്പുകള്‍ക്കെല്ലാം വിരാമമിടാന്‍ ഒറ്റ ഷോ കൊണ്ട് കഴിഞ്ഞിരുന്നു.

വിവാഹ ശേഷം കാവ്യ എത്തിയ പരിപാടി

വിവാഹ ശേഷം കാവ്യ ചിലങ്കയണിഞ്ഞത് അമേരിക്കയിലെ പരിപാടിയിലായിരുന്നു. പ്രേക്ഷകര്‍ രണ്ടു പേരെയും ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്.

ടിക്കറ്റ് എടുത്തവരെ നിരാശപ്പെടുത്തിയില്ല

ഇത്തവണ ദിലീപ് ഷോ കാണാന്‍ ടിക്കറ്റ് എടുത്തവര്‍ക്ക് നിരാശരാകേണ്ടി വന്നിരുന്നില്ല. മലയാളത്തിലും തമിഴിലുമായി താരങ്ങളുടെ കോമഡി പരിപാടികളും നൃത്തങ്ങളും ഹിറ്റായിരുന്നു.

മൂന്നാം തവണ നടത്തിയ പരിപാടി

അമേരിക്കയില്‍ ദിലീപ് ഷോ നടത്തുന്നത് ഇത് മൂന്നാം തവണയായിരുന്നു. 1994 ലായിരുന്നു ആദ്യമായി ദിലീപ് ഷോ അമേരിക്കയില്‍ അരങ്ങേറിയിരുന്നത്.

ദിലീപിനെതിരെ ഗുരുതര ആരോപണങ്ങള്‍

അമേരിക്കയില്‍ പോയതിന് ശേഷം ദിലീപിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. നടിയെ തട്ടിക്കൊണ്ടു പോകാന്‍ സഹായിച്ച് പ്രമുഖ നടന്‍ ദിലീപാണെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ മയക്കു മരുന്നിന് അടിമയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയായിരുന്നു.

അമേരിക്കയില്‍ നിന്നും വന്നയുടനെ കേസ് കൊടുക്കും

അമേരിക്കയിലെ പരിപാടി കഴിഞ്ഞ് നാട്ടിലെത്തിയ ഉടനെ തന്റെ പേരില്‍ വ്യാജ വാര്‍ത്ത ചമക്കുന്നവര്‍ക്കെതിരെ കേസ് കൊടുക്കാന്‍ ദിലീപ് തയ്യാറെടുക്കുകയായിരുന്നു.

English summary
Huge Success of Dileep Show End in America

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam