»   » മദ്യപാനവും, പുകവലിയും ശീലമാണ്; ലഹരി ഉപയോഗിക്കുമോ എന്ന് ചോദിച്ച പൊലീസിനോട് നടി പറഞ്ഞ മറുപടി

മദ്യപാനവും, പുകവലിയും ശീലമാണ്; ലഹരി ഉപയോഗിക്കുമോ എന്ന് ചോദിച്ച പൊലീസിനോട് നടി പറഞ്ഞ മറുപടി

Posted By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമ ഒരു നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറയുമ്പോള്‍, തെലുങ്ക് സിനിമാ ലോകം മയക്ക് മരുന്ന് മാഫിയയുടെ കൈയ്യിലാണ്. തെലുങ്ക് താരങ്ങള്‍ക്കിടില്‍ മയക്ക് മരുന്ന് മാഫിയ പിടിമുറുക്കിയിട്ടുണ്ട് എന്ന പരാതിയെ തുടര്‍ന്ന് പല താരങ്ങള്‍ക്കെതിരെയും നോട്ടീസ് അയച്ച് അന്വേഷണം നടത്തുകയാണ് ഹൈദരാബാദ് എക്‌സൈസ് വകുപ്പ്.

മയക്ക് മരുന്ന് കേസിന് ദിലീപിന്റെ നായികയ്ക്ക് നോട്ടീസ്, എല്ലാവര്‍ക്കും കഷ്ട കാലം തന്നെ??

പല പ്രമുഖ താരങ്ങളും കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യപ്പെട്ടു. ഐറ്റം ഡാന്‍സിലൂടെ ശ്രദ്ധേയായ മുമൈദ് ഖാനെയും പൊലീസ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. മയക്ക് മരുന്ന് ഉപയോഗിക്കുമോ എന്ന ചോദ്യത്തോട് നടി പ്രതികരിച്ചത് കേട്ട് ഉദ്യോഗസ്ഥര്‍ പോലും ഞെട്ടി എന്നാണ് അറിയുന്നത്.

ലഹരി മരുന്ന് ഉപയോഗിക്കുമോ

ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ചോദ്യം ചെയ്തപ്പോള്‍, മദ്യപാനവും പുകവലിയും ശീലമാണെങ്കിലും ലഹരിമരുന്ന് ഉപയോഗിക്കാറില്ലെന്ന് മുമൈദ് ഖാന്‍ പറഞ്ഞു.

കൂടുതല്‍ പരിശോധിക്കണോ?

കൂടുതല്‍ പരിശോധനക്കായി രക്തം, നഖം, മുടി എന്നിവയുടെ സാമ്പിളുകള്‍ നല്‍കാന്‍ തയ്യാറെന്നും മുമൈദ് ഖാന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കുകയും ചെയ്തു.

ബിഗ് ബോസ് താരം

തെലുങ്കിലെ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്തുകൊണ്ടിരിയ്ക്കുകയായിരുന്നു മുമൈദ് ഖാന്‍. ഷോയുടെ നിയമമനുസരിച്ച് 100 ദിവസം കഴിഞ്ഞാല്‍ മാത്രമേ ബിഗ് ബോസ് ഹൗസില്‍ നിന്ന് മത്സരാര്‍ത്ഥികള്‍ക്ക് പുറത്ത് വരാന്‍ കഴിയുള്ളൂ. നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് ഷോയില്‍ നിന്ന് പുറത്ത് വന്ന് അന്വേഷണ സംഘവുമായി സഹകരിക്കുകയായിരുന്നു മുമൈദ്.

പതിനഞ്ച് താരങ്ങള്‍ക്ക് നോട്ടീസ്

ലഹരിമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് 15 തെലുങ്ക് സിനിമാ താരങ്ങള്‍ക്കെതിരെയാണ് എക്‌സൈസ് വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്. ചാര്‍മി, പുരി ജഗന്നാഥ്, രവി തേജ, സുബ്രാം രാജു, ഗായിക ഗീത മാധുരിയുടെ ഭര്‍ത്താവ് നന്ദു, താനിഷ്, നവദീപ് തുടങ്ങിയവര്‍ക്കാണ് നോട്ടീസ് അയച്ചത്. ഇവരില്‍ ചിലരെ അന്വേഷണ സംഘം ചോദ്യം ചെയ്തു കഴിഞ്ഞു.

ചാര്‍മിയെ ചോദ്യം ചെയ്തു

ആഗതന്‍, തപ്പാന എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും പരിചിതയായ ചാര്‍മിയെ കേസുമായി ബന്ധപ്പെട്ട് പൊലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയിതിരുന്നു. ലഹരി മരുന്ന് സംഘവുമായി തനിയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് ചാര്‍മി വ്യക്തമാക്കിയിട്ടുണ്ട്. രവി തേജയെയാണ് അടുത്തതായി പൊലീസ് ചോദ്യം ചെയ്യുന്നത് എന്നാണ് വാര്‍ത്തകള്‍

അറസ്റ്റിലായ മാനേജര്‍

കേസുമായി ബന്ധപ്പെട്ട് കാജള്‍ അഗര്‍വാളിന്റെ മാനേജര്‍ അറസ്റ്റിലായിരുന്നു. ഇയാളുടെ അറസ്റ്റോടെ സുപ്രധാന തെളിവുകളും ചില പേരുകളും അന്വേഷണ സംഘത്തിന് ലഭിച്ചു എന്നാണ് അറിയുന്നത്.

English summary
Hyderabad drugs racket: SIT picks leads from Mumaith Khan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam