»   »  ക്ലൈമാക്‌സില്‍ അഖില്‍ ശരിക്കും കരയിപ്പിച്ചു എന്ന് കല്യാണി പ്രിയദര്‍ശന്‍

ക്ലൈമാക്‌സില്‍ അഖില്‍ ശരിക്കും കരയിപ്പിച്ചു എന്ന് കല്യാണി പ്രിയദര്‍ശന്‍

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിന്റെ താരപുത്രി കല്യാണി പ്രിയദര്‍ശന്‍ ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമാഭിനയത്തില്‍ നാന്ദി കുറിച്ചിരിയ്ക്കുകയാണ്. മലയാളത്തിലൂടെയോ തമിഴിലൂടെയോ ആയിരുന്നു തുടങ്ങാനാഗ്രഹമെങ്കിലും വിധി അതായിരുന്നു എന്നാണ് കല്യാണി പറഞ്ഞത്.

എന്തായാലും തുടക്കം പാളിയില്ല. നാഗാര്‍ജ്ജുനയുടെ മകന്‍ അഖില്‍ അക്കിനേനിയും കല്യാണിയും ഒന്നിച്ച ഹലോ എന്ന ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിയ്ക്കുന്നത്. തന്റെ സഹതാരത്തെ കുറിച്ച് ഒരു അഭിമുഖത്തില്‍ കല്യാണി വാചാലയായി.

പ്രണവ് മോഹന്‍ലാലുമായുള്ള ബന്ധത്തെ കുറിച്ച് കല്യാണി പ്രിയദര്‍ശന്‍ പറയുന്നു, ഞങ്ങളങ്ങനെയാണ്!!!

ഐ ഹേറ്റ് യു സന്ദേശം

ഇപ്പോള്‍ കല്യാണിയുടെ ടൈം ലൈനിലും മറ്റും 'ഐ ഹേറ്റ് യു' എന്ന സന്ദേശം വന്നുകൊണ്ടിരിയ്ക്കുകയാണ്. അതിനര്‍ത്ഥം കഥാപാത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തു എന്ന് തന്നെ. ഇഷ്ടം അമിതമാകുമ്പോള്‍ സിനിമയില്‍ ഉപയോഗിച്ച വാക്കാണ് 'ഐ ഹേറ്റ് യു'

പ്രിയയും കല്യാണിയും

വിക്രം കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രിയ എന്ന കഥാ പാത്രത്തെയാണ് കല്യാണി അവതരിപ്പിച്ചത്. ബാല്യകാല സുഹൃത്തിനെ തിരഞ്ഞുപോകുന്ന പെണ്‍കുട്ടിയാണ് പ്രിയ.

പ്രിയയെ വളരെ ഇഷ്ടം

എന്ത് കണ്ടിട്ടാണ് സംവിധായകന്‍ പ്രിയ ആകാന്‍ എന്നെ വിളിച്ചത് എന്നറിയില്ല.. പക്ഷെ പ്രിയയെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഹലോയ്ക്ക് വേണ്ടി വിളിച്ചപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

അഖിലിനെ കുറിച്ച്

സെറ്റില്‍ വളരെ ശാന്ത സ്വഭാവക്കാരനാണ് അഖില്‍. ഒട്ടും കാപട്യമില്ലാതെയാണ് പെരുമാറ്റം. അദ്ദേഹത്തിന്റെ പെരുമാറ്റരീതി എനിക്ക് തീര്‍ത്തും 'സര്‍പ്രൈസിങ്' ആയിരുന്നു. ശരിക്കും അഖില്‍ ഒരു 'സ്വീറ്റ് ഗയ്' എന്നാണ് കല്യാണി വിശേഷിപ്പിച്ചത്.

അഭിനയത്തില്‍

സെറ്റില്‍ ആളൊരു ശാന്തനാണെങ്കിലും അഭിനയത്തില്‍ അങ്ങനെയൊന്നുമല്ല. ക്ലൈമാക്‌സിലെ ഒരു രംഗത്ത് ശരിയ്ക്കും ആ അഭിനയം കണ്ട് എന്റെ കണ്ണ് നിറഞ്ഞു. അഖിലിന്റെ വളര്‍ച്ച ആഗ്രഹിക്കുന്ന ആരും ഹലോ കണ്ടാല്‍ അഭിമാനം കൊള്ളും- കല്യാണി പറഞ്ഞു.

English summary
I almost cried watching Akhil's perform in the climax says Kalyani Priyadarshan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X