»   » ശ്രിന്റയുടെ ഭാഗ്യ പുരുഷന്‍ നിവിന്‍ പോളി തന്നെയാണ്! സുശീലയോടുള്ള സ്‌നേഹം എപ്പോഴും ഉണ്ട്!!

ശ്രിന്റയുടെ ഭാഗ്യ പുരുഷന്‍ നിവിന്‍ പോളി തന്നെയാണ്! സുശീലയോടുള്ള സ്‌നേഹം എപ്പോഴും ഉണ്ട്!!

Posted By: Teresa John
Subscribe to Filmibeat Malayalam

സഹനടിയായി സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ ശ്രിന്റ ഇന്ന് വലിയ നടിയായി മാറിയിരിക്കുകയാണ്. ഇപ്പോള്‍ പുറത്തിറങ്ങുന്ന ഏത് സിനിമയിലും നടിയുടെ സാന്നിധ്യം ഉണ്ടാവും. എല്ലാം ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ തന്നെയായിരിക്കും. നിവിന്‍ പോളിയുടെ നായികയായും മറ്റും ഇപ്പോള്‍ ശ്രിന്റയ്ക്ക് തിരക്കോട് തിരക്കാണ്.

ധോണിയ്ക്ക് ശേഷം നാല് കാമുകന്മാരുണ്ടായിരുന്നു! പ്രണയത്തെ കുറിച്ച് ലക്ഷ്മി റായിയുടെ വെളിപ്പെടുത്തല്‍

ഓണത്തിന് തിയറ്ററുകളിലെത്തിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയാണ് ശ്രിന്റ അഭിനയിച്ച അവസാന ചിത്രം. പിന്നാലെ ദുല്‍ഖര്‍ സൗബിന്‍ ഷാഹിര്‍ കൂട്ടുകെട്ടിലെത്തുന്ന പറവ, ബിജു മേനോന്റെ ഷെര്‍ലോക്‌സ് ടോംസ്, ക്രോസ് റോഡ്, കുട്ടന്‍പിള്ളയുടെ ശിവരാത്രി, എന്നിങ്ങനെ നിരവധി സിനിമകളാണ് റിലീസിന് വേണ്ടി ഒരുങ്ങുന്നത്.

ശ്രിന്റ

ഫോര്‍ ഫ്രണ്ട്‌സ് എന്ന സിനിമയിലുടെയാണ് ശ്രിന്റ ആദ്യമായി മലയാള സിനിമയില്‍ അഭിനയിച്ചത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ അഭിനയിച്ച് ശ്രിന്റ ഇപ്പോള്‍ തിരക്കുള്ള നടിയായി മാറിയിരിക്കുകയാണ്.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള

നിവിന്‍ പോളി നായകനായി അഭിനയിച്ച് ഓണത്തിന് തിയറ്ററുകളിലെത്തിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലാണ് ശ്രിന്റ അവസാനമായി അഭിനയിച്ചത്. ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു.

അല്‍താഫിന് പരിചയപ്പെടുത്തി കൊടുത്തു

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലേക്ക് എന്നെ എത്തിച്ചത് നിവിനാണെന്നാണ് ശ്രിന്റ പറയുന്നത്. ചിത്രത്തിലെ മേരി ടോണി എന്ന കഥാപാത്രത്തിലേക്ക് അഭിനയിക്കുന്നതിനായി സംവിധയകന്‍ അല്‍താഫിന് എന്നെ പരിചയപ്പെടുത്തി കൊടുക്കുകയായിരുന്നു. അത് എനിക്ക് ഒരുപാട് സന്തോഷം നല്‍കിയ കാര്യമാണെന്നാണ് നടി പറയുന്നത്.

നിവിന്റെ നായിക


1983 എന്ന സിനിമയില്‍ നിവിന്‍ പോളിയുടെ നായികയായി അഭിനയിച്ചതോടെയാണ് സൃന്ദ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. ശേഷം ജയസൂര്യയുടെ നായികയായി ആട് എന്ന സിനിമയിലെ മേരി എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സുശീല ഹിറ്റായിരുന്നു


1983 എന്ന സിനിമയിലെ പ്രധാന ഘടകം ശ്രിന്റ തന്നെയായിരുന്നു. നിഷ്‌കളങ്കയായ സുശീല എന്ന പെണ്‍കുട്ടിയുടെ മണ്ട്ന്‍ ചോദ്യങ്ങളായിരുന്നു സിനിമയെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരമാക്കിയത്.

അനുകരിക്കില്ല


താന്‍ മുമ്പ് ചെയ്തിരുന്ന കഥാപാത്രങ്ങള്‍ വീണ്ടും ചെയ്യാന്‍ ശ്രമിക്കാറില്ലെന്നാണ് ശ്രിന്റ പറയുന്നത്. അതിനാല്‍ വ്യത്യസ്ത കഥാപാത്രങ്ങള്‍ മാത്രമെ നടി സ്വീകരിക്കാറുമുള്ളു.

Nivin Pauly- Nayanthara Pair Up For Dhyan Sreenivasan Movie | Filmibeat Malayalam

ഗ്ലാമറസായി നടി


അതിനിടെ ഗ്ലാമറസ് വേഷത്തിലെത്തി ശ്രിന്റ ആരാധകരെ ഞെട്ടിച്ചിരുന്നു. ഇളം പച്ച നിറത്തിലുള്ള ഇറക്കം കുറഞ്ഞ കുഞ്ഞുടുപ്പ് ധരിച്ച് ഫോട്ടോഷൂട്ട് നടത്തിയാണ് ശ്രിന്റ ശ്രദ്ധിക്കപ്പെട്ടത്.

English summary
Actress Srinda is one of the few actresses in Mollywood who has been able to plug the void in the supporting cast in the industry and also made sure that she leaves her mark with her performances.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam