»   » കല്യാണത്തിന് പേരുദോഷം കേള്‍പ്പിക്കില്ലെന്ന് ആന്‍

കല്യാണത്തിന് പേരുദോഷം കേള്‍പ്പിക്കില്ലെന്ന് ആന്‍

Posted By:
Subscribe to Filmibeat Malayalam

സാധാരണഗതിയില്‍ ചലച്ചിത്രതാരങ്ങളുടെ വിവാഹങ്ങള്‍ കെങ്കേമമായിട്ടാണ് നടക്കാറുള്ളത്. ആലോചിച്ചുറപ്പിച്ചുള്ള കല്യാണങ്ങളാണെങ്കില്‍ നിശ്ചയത്തിന് മുമ്പേതന്നെ ഒരുക്കങ്ങള്‍ തുടങ്ങാറുണ്ട്. നടിമാരുടെ കാര്യമാണെങ്കിലാണ് ഒരുക്കങ്ങള്‍ക്ക് ഏറെ നിറപ്പകിട്ടുവരുക. മനസമ്മതമായാലും മോതിരം മാറലായാലുമെല്ലാം പലപ്പോഴും മാധ്യങ്ങളുടെ സാന്നിധ്യമുണ്ടാകും അല്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ സംഭവം ചിത്രങ്ങള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്യപ്പെടും.

അതുകൊണ്ടുതന്നെ ആരും കുറവുവരുത്താറില്ല. വിലകൂടിയ വസ്ത്രങ്ങളെല്ലാം നേരത്തേ കാലത്തേ തയ്യാറാക്കിവച്ചിരിക്കും. അന്നത്തേ ദിവസം ഒരുങ്ങിയാല്‍ മാത്രമം മതി എന്ന തരത്തിലാകും കാര്യങ്ങള്‍. എന്നാല്‍ ആന്‍ അഗസ്റ്റിന്റെ വിവാഹനിശ്ചയത്തിന്റെ കാര്യം ഇങ്ങനെയൊന്നുമായിരുന്നില്ല. ആന്‍ എല്ലാം ഒരുക്കിയത് അവസാന നിമിഷത്തിലായിരുന്നു. വസ്ത്രം തയ്യാറാക്കിയതുള്‍പ്പെടെ എല്ലാം. ആനിന്റെ ഈ ഉഴപ്പിനെ വീട്ടുകാരും കൂട്ടുകാരുമുള്‍പ്പെടെ സകലരും വിമര്‍ശിയ്ക്കുകയും ചെയ്തിരുന്നു.

Ann Augustine and Jomon

എന്‍ഗേജ്‌മെന്റിനോ പഴികേട്ടു, ഇനി കല്യാണത്തിനെങ്കിലും കാര്യങ്ങള്‍ വൃത്തിയായിട്ടു ചെയ്യണമെന്ന തീരുമാനത്തിലാണ് ആന്‍ ഇപ്പോള്‍. വിവാഹക്കാര്യത്തില്‍ എല്ലാം അവസാനനിമിഷത്തിലേയ്ക്ക് വച്ച് ആളുകളെക്കൊണ്ട് പറയിക്കാന്‍ താനില്ലെന്നാണ് ആന്‍ പറയുന്നത്.

പൊതുവേ താന്‍ മറ്റുള്ളവരെപ്പോലെയുള്ള ഒരു ഷോപ്പിങ് പ്രിയയല്ലെന്നാണ് ആന്‍ പറയുന്നത്. എല്ലാവരും സാരിയും ആഭരണങ്ങളുമെല്ലാം വാങ്ങാന്‍ താല്‍പര്യം കാണിയ്ക്കുമ്പോള്‍ താന്‍ വാങ്ങിക്കൂട്ടുക ബാഗുകളും ടോപ്പുകളുമാണെന്ന് ആന്‍ പറയുന്നു. അതുകൊണ്ടുതന്നെ കല്യാണത്തിന് വലിയ പര്‍ച്ചേസ് തന്നെ വേണ്ടിവരുമെന്നും താരം പറയുന്നുണ്ട്. അതുകൊണ്ട് അധികം വൈകാതെ കല്യാണ പര്‍ച്ചേസിനായി ഇറങ്ങാന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണ് ആന്‍. നിശ്ചയത്തിനായി താന്‍ പ്രത്യേകിച്ച് ഷോപ്പിങൊന്നും നടത്തിയിരുന്നില്ലെന്നും അതൂകൂടിച്ചേര്‍ത്ത് കല്യാണം പൊടിപൊടിയ്ക്കുമെന്നും ആന്‍ പറയുന്നു.

English summary
Actress Ann Augustine admits she was rebuked by her mom and close friends for not giving due attention to her engagement preparations.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam