»   » താന്‍ ഫഹദിന്റെ ആരാധകനാണെന്ന് ഭരത് ബാല

താന്‍ ഫഹദിന്റെ ആരാധകനാണെന്ന് ഭരത് ബാല

Posted By:
Subscribe to Filmibeat Malayalam

ഫഹദ് ഫാസിലിന്റെ സ്വാഭാവികമായ അഭിനയരീതിയ്ക്ക് ഒട്ടേറെ ആരാധകരുണ്ട്, കഥാപാത്രങ്ങളിലേയ്ക്ക് വളരെ സ്വാഭാവികമായി മാറാനുള്ള കഴിവുതന്നെയാണ് മറ്റുള്ളതാരങ്ങളില്‍ നിന്നും ഫഹദിനെ മാറ്റിനിര്‍ത്തുന്നത്. ഇതാ തമിഴകത്തുനിന്നും ഫഹദിനൊരു ആരാധകന്‍ എത്തിയിരിക്കുന്നു.

സൂപ്പര്‍ഹിറ്റായി മുന്നേറുന്ന മരിയാന്‍ എന്ന തമിഴ്ചിത്രത്തിന്റെ സംവിധായകന്‍ ഭരത് ബാലയാണ് ഫഹദ് ഫാസിലിന്റെ അരാധകനാണ് താനെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.

Bharat Bala

മരിയാന്റെ പ്രചരണത്തിന്റെ ഭാഗമായി കൊച്ചിയിലെത്തിയ ഭരത്ബാല മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് താന്‍ ഫഹദിന്റെ ആരാധകനാണെന്ന് വെളിപ്പെടുത്തിയത്.

ഞാന്‍ ഫഹദിന്റെ ചില ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്, 22 ഫീമെയില്‍ കോട്ടയം, അന്നയും റസൂലും എന്നീ ചിത്രങ്ങളിലെല്ലാം സുന്ദരമായ അഭിനയരീതിയാണ് ഫഹദ് കാഴ്ചവച്ചിരിക്കുന്നത്. ഏറ്റവും പുതിയതായി ഇറങ്ങിയ 5സുന്ദരികളും ഞാന്‍ കണ്ടു. ഫഹദ് ശരിയ്ക്കും സിനിമാലോകത്തിന് ഒരു വാഗ്ദാനമാണ്. വളരെ വ്യത്യസ്തവും പുതുമനിറഞ്ഞതുമായ അഭിനയരീതിയാണ് അദ്ദേഹത്തിന്റേത്- ഭരത്ബാല പറഞ്ഞു.

English summary
Tamil Director Bharat Bala sadi that he is an admirer of fresh talents and openly admits his liking for Fahad Fasil, the young sensation of Mollywood

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam