twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒന്നും അത്ര എളുപ്പമായിരുന്നില്ല: മംമ്ത മോഹന്‍ദാസ്

    By Lakshmi
    |

    കാന്‍സറിനോടുള്ള രണ്ടാംയുദ്ധത്തിലും വിജയം വരിച്ച് നടി മംമ്ത മോഹന്‍ദാസ് സിനിമയിലേയ്ക്ക് തിരിച്ചെത്തിയിരിക്കുന്നു. ചികിത്സകള്‍ക്കുശേഷം ആരോഗ്യം വീണ്ടെടുത്ത മംമ്ത ടു നൂറ വിത് ലൗ എന്ന ചിത്രത്തിന്റെ സെറ്റില്‍ ജോയിന്‍ ചെയ്തു.

    ആദ്യഘട്ടത്തിലേതുപോലെ അത്ര എളുപ്പമായിരുന്നില്ല രോഗത്തിന്റെ രണ്ടാംവരവിനോടുള്ള ചെറുത്തുനില്‍പ്പെന്ന് മംമ്ത പറയുന്നു. രണ്ടാമതും രോഗം വന്നത് തന്റെ ആത്മവിശ്വാസത്തെ തകര്‍ത്തിരുന്നുവെന്നും താന്‍ ആരോടും സംസാരിക്കാതെ ആയിരുന്നുവെന്നും മംമ്ത പറയുന്നു.

    ചികിത്സാസമയത്ത് അമ്മയോട് മാത്രമായിരുന്നു സംസാരിച്ചിരുന്നതെന്നും അല്ലാത്തപ്പോഴെല്ലാം താന്‍ ഏകാന്തതയിലായിരുന്നുവെന്നുമാണ് മംമ്ത പറയുന്നത്. എന്നാല്‍ അധികം വൈകാതെ തന്റെ രീതികള്‍ ശരിയല്ലെന്ന് താന്‍ തിരിച്ചറിഞ്ഞുവെന്നും അങ്ങനെയാണ് വീണ്ടും അഭിനയത്തില്‍ സജീവമാകാനും തിരക്കുകളിലേയ്ക്ക് തിരികെയെത്താനും തീരുമാനിച്ചതെന്ന് മംമ്ത പറയുന്നു.

    സെറ്റില്‍ മംമ്ത ഹാപ്പി

    ഒന്നും അത്ര എളുപ്പമായിരുന്നില്ല: മംമ്ത

    ടു നൂറ വിത് ലൗ എന്ന ചിത്രത്തിന്റെ സെറ്റിലെത്തിയപ്പോള്‍ തനിയ്ക്ക് വലിയ മാറ്റം വന്നുവെന്നും അര്‍ച്ചന കവി, കനിഹ, കൃഷ് ജെ സത്താര്‍ എന്നിവരെല്ലാമുള്ള സെറ്റ് ജോളിയാണെന്നും മംമ്ത പറയുന്നു.

    ലളിതവും മനോഹരവുമായ ചിത്രം

    ഒന്നും അത്ര എളുപ്പമായിരുന്നില്ല: മംമ്ത

    ഈ ചിത്രം വളരെ മനോഹരവും ലളിതവുമായ ഒരു പ്രണയകഥയാണ് പറയുന്നത്. ചിത്രത്തില്‍ ഞാനൊരു മുസ്ലീം പെണ്‍കുട്ടിയായിട്ടാണ് മംമ്ത വേഷമിടുന്നത്.

    മംമ്തയ്ക്ക് ഭാരം കൂടി

    ഒന്നും അത്ര എളുപ്പമായിരുന്നില്ല: മംമ്ത

    സ്ലിം സുന്ദരിയായ മംമ്ത പറയുന്നത് ഇപ്പോള്‍ തനിയ്ക്കല്‍പ്പം വണ്ണം കൂടിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ഈ കഥാപാത്രം ഫിസിക്കലായും നന്നായി ചേരുന്നുണ്ടെന്നാണ്. ചികിത്സയിലായതിനാല്‍ മംമ്തയ്ക്ക് കൃത്യമായ ഡയറ്റ് സൂക്ഷിയ്ക്കാനോ വ്യായാമം ചെയ്യാനോ കഴിയുമായിരുന്നില്ല, അങ്ങനെയാണ് ഭാരം കൂടിയത്.

     ഒന്നും അത്ര എളുപ്പമായിരുന്നില്ല

    ഒന്നും അത്ര എളുപ്പമായിരുന്നില്ല: മംമ്ത

    ആദ്യഘട്ടത്തിലുള്ള ആത്മവിശ്വാസം രോഗം തിരിച്ചുവന്നപ്പോള്‍ തനിയ്ക്കുണ്ടായിരുന്നില്ലെന്നും താന്‍ വല്ലാത്ത ഒരു അവസ്ഥയിലായിപ്പോയിരുന്നുവെന്നും മംമ്ത പറയുന്നു. പക്ഷേ പിന്നീട് എല്ലാത്തിനെയും തരണം ചെയ്യാനുള്ള ശക്തി തനിയ്ക്കുണ്ടായതെന്നും താരം പറഞ്ഞു.

    മയൂഖത്തിലൂടെ വന്ന താരം

    ഒന്നും അത്ര എളുപ്പമായിരുന്നില്ല: മംമ്ത

    ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖമെന്ന മനോഹരമായ ചിത്രത്തിലൂടെയാണ് മംമ്തയുടെ മലയാളത്തിലുള്ള അരങ്ങേറ്റം. ചിത്രത്തില്‍ നായികയായി എത്തിയ മംമ്ത ആദ്യ ചിത്രത്തില്‍ത്തന്നെ ഒരു അപൂര്‍വ്വ രോഗത്തിനുടമയായ കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചിരുന്നത്.

    ബസ് കണ്ടക്ടറിലൂടെ മമ്മൂട്ടിയ്‌ക്കൊപ്പം

    ഒന്നും അത്ര എളുപ്പമായിരുന്നില്ല: മംമ്ത

    മമ്മൂട്ടി നായകനായ ബസ് കണ്ടക്ടര്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം മികച്ചൊരു വേഷം ചെയ്യാന്‍ മംമ്തയ്ക്ക് ഭാഗ്യം ലഭിച്ചു.

    ബാബ കല്യാണി

    ഒന്നും അത്ര എളുപ്പമായിരുന്നില്ല: മംമ്ത

    മോഹന്‍ലാലിന്റെ നായികയായി മംമ്ത അഭിനയിച്ച ചിത്രമായിരുന്നു ബാബ കല്യാണി. 2006ലായിരുന്നു ഈ ചിത്രം പുറത്തിറങ്ങിയത്.

    ലങ്ക

    ഒന്നും അത്ര എളുപ്പമായിരുന്നില്ല: മംമ്ത

    ലങ്ക

    തമിഴിലേയ്ക്ക്

    ഒന്നും അത്ര എളുപ്പമായിരുന്നില്ല: മംമ്ത

    മലയാളത്തില്‍ പ്രതീക്ഷിച്ചതുപോലുള്ള മികച്ച ചിത്രങ്ങളൊന്നും കിട്ടാതായതോടെ മംമ്ത തമിഴില്‍ ഭാഗ്യപരീക്ഷണം നടത്തി. കരു പഴനിയപ്പന്‍, സിവപ്പതികാരം തുടങ്ങിയ ചില ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ഒന്നും തുണച്ചില്ല.

     തെലുങ്കിലും കന്നഡയിലും

    ഒന്നും അത്ര എളുപ്പമായിരുന്നില്ല: മംമ്ത

    മലയാളത്തിലും തമിഴിലും ഭാഗ്യം തുണയ്ക്കാതായതോടെ മംമ്ത തെലുങ്കിലും കന്നഡിയിലും പല ചിത്രങ്ങള്‍ ചെയ്തു. ഈ രണ്ടു ഭാഷകളിലും നടിയെന്ന നിലയില്‍ മംമ്തയ്ക്ക കൂടുതല്‍നാള്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല.

     പാസഞ്ചറിലൂണ്ടെ രണ്ടാം വരവ്

    ഒന്നും അത്ര എളുപ്പമായിരുന്നില്ല: മംമ്ത

    ദിലീപ്, ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ പാസഞ്ചര്‍ എന്ന ചിത്രത്തിലൂടെ മംമ്ത മലയാളത്തില്‍ ഒരു തിരിച്ചുവരവ് നടത്തുകയായിരുന്നു. ഈ ചിത്രം ശ്രദ്ധിക്കപ്പെടുകയും മംമ്തയുടെ പ്രകടനം പ്രശംസ നേടുകയും ചെയ്തു.

    കഥ തുടരുന്നു

    ഒന്നും അത്ര എളുപ്പമായിരുന്നില്ല: മംമ്ത

    മയൂഖത്തിന് ശേഷം മംമ്ത ചെയ്യുന്ന രണ്ടാമത്തെ ബ്ലോക്ബസ്റ്റര്‍ ജയറാം നായകനായ കഥ തുടരുന്നു എന്ന ചിത്രമായിരുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെ ശരിയ്ക്കും മംമ്തയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്.

    അന്‍വര്‍, അരികെ

    ഒന്നും അത്ര എളുപ്പമായിരുന്നില്ല: മംമ്ത

    പൃഥ്വിരാജ് നായകനായ അന്‍വര്‍, ശ്യാമപ്രസാദ് ചിത്രം അരികെ എന്നിവയില്‍ മികച്ച വേഷങ്ങളാണ് മംമ്തയ്ക്ക് ലഭിച്ചത്. അരികെയിലെ അഭിനയം മംമ്തയ്ക്ക് പ്രശംസകള്‍ ഏറെ നേടിക്കൊടുത്തു.

    മൈ ബോസ്

    ഒന്നും അത്ര എളുപ്പമായിരുന്നില്ല: മംമ്ത

    ദിലീപ് നായകനായി എത്തിയ മൈ ബോസ് എന്ന ചിത്രത്തില്‍ മനോഹരമായ പ്രകടനമായിരുന്നു മംമ്ത കാഴ്ചവച്ചത്. ജീത്തു ജോസഫായിരുന്നു ഈ ചിത്രത്തിന്റെ സംവിധായകന്‍

    സെല്ലുലോയ്ഡ്

    ഒന്നും അത്ര എളുപ്പമായിരുന്നില്ല: മംമ്ത

    2012ന്റെ ഒടുവില്‍ കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് എന്ന ചരിത്ര സിനിമയില്‍ പൃഥ്വിരാജ് അവതരിപ്പിച്ച ജെസി ഡാനിയേല്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യാവേഷമായിരുന്നു മംമ്തയ്ക്ക്.

    ഗായിക

    ഒന്നും അത്ര എളുപ്പമായിരുന്നില്ല: മംമ്ത

    കര്‍ണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും പ്രാവീണ്യം നേടിയിട്ടുള്ള മംമ്ത പ്ലേബാക്ക് സിങ്ങര്‍ എന്ന നിലയിലും ശ്രദ്ധനേടി. രാഖിയെന്ന തെലുങ്ക് ചിത്രത്തിന് വേണ്ടിയാണ് മംമ്ത ആദ്യ പിന്നണി പാടിയത്. 2006ല്‍ മികച്ച ഗായികയ്ക്കുള്ള ഫിലിംഫേര്‍ പുരസ്‌കാരം മംമ്ത സ്വന്തമാക്കി. തമിഴ് ചിത്രമായ വില്ലു വിന് വേണ്ടി പാടിയ ഡാഡി മമ്മി.... എന്ന ഗാനം മംമ്തയെന്ന ഗായികയെ പോപ്പുലറാക്കി. ഈ ഗാനം സൂപ്പര്‍ഹിറ്റായി മാറുകയായിരുന്നു.

    English summary
    Mamta Mohandas is finally back on track. Though the disease attacked her for the second time, the actress stood bravely to face it and is now back into her work
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X