»   » ഒരേ ഒരു മലയാളം സിനിമ കണ്ടു, അതിലെ നടന്റെ ആരാധികയായി, കട്ട നിവിന്‍ ആരാധികയായ ഈ സുന്ദരി ആരാണ്?

ഒരേ ഒരു മലയാളം സിനിമ കണ്ടു, അതിലെ നടന്റെ ആരാധികയായി, കട്ട നിവിന്‍ ആരാധികയായ ഈ സുന്ദരി ആരാണ്?

Posted By: Rohini
Subscribe to Filmibeat Malayalam

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ നിവിന്‍ പോളിയ്ക്ക് ഉണ്ടായ ആരാധകരുടെ എണ്ണം എണ്ണി എണ്ണി ഇനിയും തീര്‍ന്നില്ല. ഇതാ ഞാന്‍ നിവിന്റെ കട്ട ആരാധികയാണെന്നും പറഞ്ഞ് ഒരു സുന്ദരി കൂടെ രംഗത്തെത്തിയിരിയ്ക്കുന്നു.. കെയര്‍ഫുള്‍ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്ത് എത്തിയ സന്ധ്യ രാജു.

ദുല്‍ഖറിനൊപ്പം സിനിമ പ്രതീക്ഷിക്കാമോ എന്ന് ചോദിച്ചപ്പോള്‍ അഹാന കൃഷ്ണകുമാറിന്റെ മറുപടി, അത് കലക്കി!

നര്‍ത്തകി, മോഡല്‍ എന്നീ നിലകളിലൂടെ ശ്രദ്ധേയായ സന്ധ്യ കെയര്‍ഫുള്‍ എന്ന സിനിമയില്‍ വരുന്നതിന് മുന്‍പ് വരെ ഒരേ ഒരു മലയാള സിനിമ മാത്രമേ കണ്ടിട്ടുണ്ടായിരുന്നുള്ളൂ. ആ സിനിമയിലെ നായകന്റെ കട്ട ആരാധികയുമായി. പ്രേമമാണ് ആ ചിത്രമെന്നും, നിവിനാണ് ആ നടന്‍ എന്നും പ്രത്യേകം പറയേണ്ടല്ലോ..

നിവിന്‍ പോളി ആരാധിക

ഇതുപോലെ ഒരു അഭിമുഖത്തില്‍ എന്നോട് ചോദിച്ചു മലയാള സിനിമ കണ്ടിട്ടുണ്ടോ എന്ന്. ഞാന്‍ കണ്ട ഒരേ ഒരു മലയാള സിനിമ പ്രേമമാണ്. ആറ് തവണ ആ സിനിമ കണ്ടിട്ടുണ്ട്. ഞാന്‍ ഭയങ്കര നിവിന്‍ പോളി ആരാധികയാണ്.

കെയര്‍ഫുള്‍ എന്ന ചിത്രത്തിലേക്ക്

നാട്യം എന്നൊരു ഹ്രസ്വ ചിത്രത്തിലൂടെയാണ് വികെ പ്രകാശ് സംവിധാനം ചെയ്ത കെയര്‍ഫുള്‍ എന്ന ചിത്രത്തില്‍ അവസരം ലഭിച്ചത്. ആ ഹ്രസ്വ ചിത്രം യൂട്യൂബില്‍ വന്നത് മുതല്‍ സിനിമയിലേക്ക് നല്ലൊരു അവസരത്തിനായി കാത്തിരിയ്ക്കുകയായിരുന്നു ഞാന്‍.

തിരക്കഥ ഇഷ്ടപ്പെട്ടു

ഡാന്‍സിനും മോഡലിങിനുമൊക്കെ പുറമെ എന്താണ് സിനിമാ എന്ന ബിഗ് സ്‌ക്രിനേക്ക് ആകര്‍ഷിച്ചത് എന്ന് ചോദിച്ചപ്പോള്‍ കെയര്‍ഫുളിന്റെ തിരക്കഥയാണ് എന്ന് നടി പറഞ്ഞു. ചിത്രത്തില്‍ ഒരു മലയാളി ജേര്‍ണലിസ്റ്റിന്റെ വേഷമായിരുന്നു എനിക്ക്.

വികെ പ്രകാശ് ചിത്രം

കെയര്‍ഫുളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ തന്നെ എല്ലാവരും എന്നോട് പറഞ്ഞു, ഇത് ഏറ്റവും നല്ല തുടക്കമാണെന്ന്. വികെപി സറിനൊപ്പം ഒരു സിനിമ ചെയ്തു കൊണ്ട് തുടങ്ങാന്‍ കഴിഞ്ഞത് വലിയ അനുഗ്രഹമായി കാണുന്നു.

ജോമോളിനൊപ്പം

സിനിമ ഷൂട്ടിങ് തുടങ്ങുന്നതിന് മുന്‍പ് ജോമോള്‍ക്കൊപ്പം ഒരു വര്‍ക് ഷോപ്പ് ഉണ്ടായിരുന്നു. തീര്‍ച്ചയായും ജോമോള്‍ നല്ലൊരു അഭിനേത്രിയാണ്, അതിനപ്പുറം നല്ലൊരു വ്യക്തിയാണ് എന്നെനിക്ക് മനസ്സിലായി. ഒരു റോള്‍ മോഡലാണ് എന്നെ സംബന്ധിച്ച് ജോമോള്‍.

ഏതാണ് ഏറ്റവും ഇഷ്ടം

നര്‍ത്തകി, മോഡല്‍, പരിസ്ഥിതി സംരക്ഷ, നാടക നടി, സിനിമാ നടി.. എങ്ങിനെയാണ് സ്വയം വിലയിരുത്തുന്നത് എന്ന് ചോദിച്ചപ്പോള്‍, എന്നിലെ കലാകാരിയെ നിലനിര്‍ത്തുക എന്നതാണ് പ്രധാനമെന്ന് സന്ധ്യ പറഞ്ഞു. ഇതിനെക്കാളൊക്കെ അപ്പുറം ഒരു മനുഷ്യനാണ്. ഞാന്‍ തിരഞ്ഞെടുക്കുന്ന ഏത് കലയാണെങ്കിലും, ഏത് മാധ്യമമാണെങ്കിലും അത് മുഴുവന്‍ പോസിറ്റീവ് എനര്‍ജിയോടെ ജനങ്ങളുമായി ബന്ധിപ്പെടുത്താന്‍ കഴിയുന്നതായിരിക്കണം.

വിവാഹം ജീവിതം തടസ്സമല്ല

വിവാഹ ജീവിതം എന്നെ ഒട്ടും തന്നെ മാറ്റിയിട്ടില്ല എന്ന് മനോഹരമായ ഒരു ചിരിയോടെ സന്ധ്യ രാജു പറഞ്ഞു. തിരിഞ്ഞു നോക്കുമ്പോള്‍ എന്തൊക്കെ ചെയ്‌തോ അതൊക്കെ എന്നെ സന്തോഷപ്പെടുത്തുന്നതാണ്.

തിരക്കഥ എഴുതുന്നു

ധാരാളം പുസ്തകങ്ങള്‍ വായിക്കുന്നുണ്ടോ.. എഴുത്തിലേക്ക് ആഗ്രഹമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഒരു തിരക്കഥ എഴുതാനുള്ള ശ്രമത്തിലാണ് താനെന്ന് സന്ധ്യ മറുപടി നല്‍കി. എന്റെ ചിന്തകളും കാഴ്ചപാടുകളുമൊക്കെ അതിലുണ്ടാവും

സിനിമ ആഗ്രഹിച്ചിരുന്നോ

ഡാന്‍സായിരുന്നു എനിക്കെല്ലാം. പത്താം വയസ്സ് മുതല്‍ ഡാന്‍സ് പഠിക്കാന്‍ തുടങ്ങിയതാണ്. പിന്നീട് വളര്‍ച്ചയുടെ ഘട്ടത്തിലാണ് താത്പര്യമുള്ള ഓരോ കാര്യങ്ങളും ചെയ്തുകൊണ്ടിരുന്നത്. മൂന്ന് ഹ്രസ്വ ചിത്രങ്ങള്‍ ചെയ്തു, കൊറിയഗ്രാഫറായി, മോഡലിങ്... അങ്ങനെ പലതും. അപ്പോള്‍ എന്തുകൊണ്ട് സിനിമ ചെയ്തുകൂട എന്ന ചിന്ത വന്നു. വ്യത്യസ്തമായ ഒരു അനുഭവം സിനിമാഭിമാഭിനയത്തിലൂടെ ഉണ്ടായി. അതായിരുന്നു എനിക്ക് വേണ്ടിയിരുന്നത്.

കേരളത്തെ കുറിച്ച്

കേരളത്തിലെ ഭക്ഷണമെല്ലാം വളരെ അധികം ഇഷ്ടപ്പെട്ടു. മലയാളം കുറച്ച് അറിയാം. കേട്ടാല്‍ മനസ്സിലാവും. ഷൂട്ടിങ് സമയത്ത് ചെറിയൊരു അപകടം നടന്നിരുന്നു. അതറിഞ്ഞ് അച്ഛനും അമ്മയും വന്നു. ജീവന്‍ രക്ഷപ്പെട്ടതുകൊണ്ട് ഗുരുവായൂര്‍ അമ്പലത്തില്‍ പോയി തൊഴണം എന്നവര്‍ പറഞ്ഞത് കൊണ്ട് അമ്പലത്തില്‍ പോയിരുന്നു. അത് നല്ലൊരു അനുഭവമായിരുന്നു. ആ നടയില്‍ നൃത്തം ചെയ്യാനും എനിക്കാഗ്രഹമുണ്ട്- സന്ധ്യ പറഞ്ഞു.

English summary
I am a great fan of Nivin Pauly says Sandhya Raju

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam