»   » ഗീതാഞ്ജലി തുടങ്ങി; ആത്മവിശ്വാസത്തോടെ കീര്‍ത്തി

ഗീതാഞ്ജലി തുടങ്ങി; ആത്മവിശ്വാസത്തോടെ കീര്‍ത്തി

Posted By:
Subscribe to Filmibeat Malayalam

ഗീതാഞ്ജലിയെന്ന പുതിയ ചിത്രത്തിലൂടെ സംവിധായകന്‍ പ്രിയദര്‍ശന്‍ പുതിയൊരു നായികയെ മലയാളത്തിന് സമ്മാനിയ്ക്കുകയാണ്. മേനക-സുരേഷ് കുമാര്‍ ദമ്പതിമാരുടെ മകള്‍ കീര്‍ത്തിയാണ് ഗീതാഞ്ജലിയിലൂടെ നായികയായി അരങ്ങേറ്റം നടത്തുന്നത്. നായികയായി എത്തുന്നത് ആദ്യമാണെങ്കിലും കീര്‍ത്തിയ്ക്ക് സിനിമ പുതികയകാര്യമല്ല. അച്ഛനും അമ്മയും സിനിമാക്കാരാണ്, അതിന് പുറമേ ബാലതാരമായി കീര്‍ത്തി ചില ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്.

എങ്കിലും നായികയായി തനിയ്ക്ക് മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ കഴിയുമോയെന്ന് പേടിയുണ്ടായിരുന്നുവെന്ന് കീര്‍ത്തി പറയുന്നു. ഫാഷന്‍ ഡിസൈനിങ് കോഴ്‌സിന്റെ ഭാഗമായി യുകെയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിനിടെയാണ് പ്രിയദര്‍ശന്‍ ഗീതാഞ്ജലിയിലേയ്ക്ക് കീര്‍ത്തിയെക്ഷണിയ്ക്കുന്നത്. വിളിച്ചത് പ്രിയദര്‍ശനായതുകൊണ്ടും നായകന്‍ മോഹന്‍ലാല്‍ ആയതുകൊണ്ടും താന്‍ മറ്റൊന്നും ആലോചിച്ചില്ലെന്നും അച്ഛനമ്മമാരുടെ സമ്മതത്തോടെ കോഴ്‌സ് നിര്‍ത്തിവച്ച് പോരുകയായിരുന്നുവെന്നും കീര്‍ത്തി പറയുന്നു.

Keerthi

സിനിമാ മോഹം എന്നും എന്റെയുള്ളിലുണ്ടായിരുന്നു. പക്ഷേ മികച്ച സംവിധായന്റെ ചിത്രത്തിലാകണം ആദ്യം അഭിനയിക്കണമെന്നത് അച്ഛന് നിര്‍ബ്ബന്ധമായിരുന്നു. പ്രിയദര്‍ശന്റെ ക്ഷണം വന്നതോടെ അച്ഛനും സമ്മതം. പഠിപ്പുകഴിഞ്ഞുമാത്രമേ സിനിമയെക്കുറിച്ച് ചിന്തിയ്ക്കാവൂ എന്ന് അച്ഛനമ്മമാര്‍ക്ക് നിര്‍ബ്ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് ഞാന്‍ ചെന്നൈയില്‍ ഫാഷന്‍ ഡിസൈനിങ് കോഴ്‌സിന് ചേര്‍ന്നത്- കീര്‍ത്തി വിശദീകരിക്കുന്നു.

ഗീതാഞ്ജലിയുടെ ഷൂട്ടിങ് തുടങ്ങിയപ്പോള്‍ ആദ്യമൊക്കെ പേടിതോന്നിയെങ്കിലും പ്രിയദര്‍ശന്‍ സര്‍ എന്നെ പ്രോത്സാഹിപ്പിച്ചു ആത്മവിശ്വാസം പകര്‍ന്നു തന്നു. ഇപ്പോള്‍ ഷൂട്ടിങ് ഓരോ ദിവസം പിന്നിടുമ്പോഴും ഞാനൊരു നടിയായി വളരുകയാണ്. എനിയ്ക്ക് ഇപ്പോള്‍ നല്ല ആത്മവിശ്വാസം തോന്നുന്നുണ്ട്. പ്രിയദര്‍ശനും മോഹന്‍ലാലും അച്ഛന്റെ നല്ല സുഹൃത്തുക്കളാണ്, അതുകൊണ്ടുതന്നെ എനിയ്ക്ക് സെറ്റില്‍ അപരിചിതത്വം തോന്നുന്നില്ല. മികച്ചനടിയായി വളരാന്‍ കഴിയുമെന്നുതന്നെയാണ് വിശ്വാസം. മോഹന്‍ലാലിനൊപ്പമുള്ള സീനുകളുടെ ചിത്രീകരണത്തിനായി കാത്തിരിക്കുകയാണ് ഞാന്‍ - കീര്‍ത്തി പറയുന്നു.

English summary
Actress Keerthi said that Priyadarshan was confident about her ability to act and each day she is growing more comfertable as an actor.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam