twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജയസൂര്യയിലെ നായകനെ തോല്‍പ്പിക്കുന്ന വില്ലന്‍

    By Nirmal Balakrishnan
    |

    നായകനായി ഒരു ചിത്രം പൂര്‍ത്തിയാക്കുന്നതിലും താന്‍ സന്തോഷം കണ്ടെത്തുന്നത് വില്ലനായി പത്തുദിവസം അഭിനയിക്കുമ്പോഴാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ജയസൂര്യ പറഞ്ഞിരുന്നു. ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രം കാണുമ്പോള്‍ കാര്യം പിടികിട്ടും എന്താണ് ജയന്‍ പറഞ്ഞതെന്ന്. നായകനായി അഭിനയിക്കാന്‍ ധാരാളം സിനിമകള്‍ ഉള്ളപ്പോഴാണ് ജയസൂര്യ വില്ലന്‍ വേഷം ചെയ്യുന്നത്. ജയസൂര്യയുടെ തന്നെ വാക്കുകള്‍ കടമെടുത്താല്‍ സൂപ്പര്‍സ്റ്റാര്‍ ആകാനല്ല, സൂപ്പര്‍താരമാകാനാണ് ജയസൂര്യ ഇഷ്ടപ്പെടുന്നത്.

    മലയാളത്തില്‍ ഇന്ന് ഏറെ താരമൂല്യമുള്ള താരങ്ങളാണ് പൃഥ്വിരാജ്, ഫഹദ് ഫാസില്‍, ജയസൂര്യ എന്നിവരൊക്കെ. അപ്പോള്‍ ഏതെങ്കിലും താരത്തിനെതിരെ വില്ലനായി അഭിനയിച്ചാല്‍ തന്റെ ഇമേജിനെ ബാധിക്കുമെന്ന് മിക്ക താരങ്ങളും പേടിക്കും. ഏറിക്കഴിഞ്ഞാല്‍ ഒരു അതിഥി താരമായി അഭിനയിക്കാന്‍ പലരും തയ്യാറാകും. അതിലപ്പുറം വില്ലന്‍ വേഷത്തിലേക്ക് ആരും പോകില്ല. ഇവിടെയാണ് നാം ജയസൂര്യയ്ക്ക് മാര്‍ക്കു നല്‍കേണ്ടത്. ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തില്‍ അംഗുര്‍ റാവുത്തര്‍ എന്ന ശക്തമായ വില്ലന്‍ കഥാപാത്രവുമായി ജയസൂര്യ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്.

    jayasurya

    ഇതാദ്യമായല്ല ജയസൂര്യ വില്ലന്‍ വേഷം ചെയ്യുന്നത്. പൃഥ്വിരാജ് നായകനായ ക്ലാസ്‌മേറ്റ് എന്ന ചിത്രത്തില്‍ വില്ലത്തരമുള്ള രാഷ്ട്രീയക്കാരനെയാണ് ജയസൂര്യ അവതരിപ്പിച്ചത്. നായകനും നായികയും രണ്ടു വഴിക്കു നീങ്ങാന്‍ കാരണാകുന്നത് ഈ കഥാപാത്രമാണ്. പിന്നീട് പൃഥ്വി നായകനായ കങ്കാരുവിലും ലോലിപോപ്പിലും ജയസൂര്യ വില്ലന്‍ വേഷംചെയ്തു. സ്ഥിരം നായക കഥാപാത്രത്തില്‍ ഒതുങ്ങിപ്പോകാന്‍ ഇഷ്ടപ്പെടാത്തൊരു താരമാണ് ജയസൂര്യ. അതേപോലെ അഭിനയിക്കുന്ന സിനിമയിലെല്ലാം നായകന്‍ ആകണമെന്ന് വാശിപിടിക്കാറുമില്ല. അപ്പോത്തിക്കരി എന്ന ചിത്രത്തില്‍ ചെയ്ത കഥാപാത്രം തന്നെ ഇതിനുദാഹകരണമാണ്.

    ഫഹദ് ഫാസില്‍ ആണ് ഇയ്യോബിന്റെ പുസ്തകത്തിലെ നായകന്‍. ഈ കഥാപാത്രത്തിനൊപ്പം തന്നെ ശക്തമാണ് ജയസൂര്യയുടെ റാവുത്തറും. ചിരിച്ചുകൊണ്ട് കഴുത്തറുക്കുന്ന ആളാണ് റാവുത്തര്‍. മരംമുറിക്കാന്‍ മൂന്നാറിലെത്തുന്ന അയാള്‍ ഇയ്യോബിന്റെ സാമ്രാജ്യം തന്നെ തകര്‍ത്ത് അവിടെ ആധിപത്യം സ്ഥാപിക്കുകയാണ്. ഒടുവില്‍ ഇയ്യോബിന്റെ മകന്‍ അലോഷിയോട് പൊരുതി തോല്‍ക്കുന്നു. വ്യത്യസ്തമായൊരു ഗെറ്റപ്പിലാണ് ജയന്‍ അഭിനയിക്കുന്നതും.

    നായക നടനേക്കാള്‍ ഓര്‍ത്തുവയ്ക്കുന്നതാണ് ഇത്തരം കഥാപാത്രങ്ങള്‍. ജയസൂര്യയുടെ തീരുമാനം തെറ്റിയില്ല എന്നുതന്നെ പറയാം.

    English summary
    I am happy to act as a villain role more than a hero said Jayasurya
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X