twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ട്രിവാന്‍ഡ്രം ലോഡ്ജ് അശ്ലീല ചിത്രമല്ല വികെപി

    By Ajith Babu
    |

    VK Prakash
    'ട്രിവാന്‍ഡ്രം ലോഡ്ജ്' അശ്ലീല ചിത്രമല്ലെന്നു സംവിധായകന്‍ വി.കെ.പ്രകാശ്. സിനിമ കാണാത്തവരാണു ചിത്രത്തെക്കുറിച്ചു മോശമായ പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

    മറകളില്ലാതെ സത്യസന്ധമായി കഥപറയുന്ന ചിത്രമാണിത്. കഥാപാത്രങ്ങളുടെ ജീവിത രീതികള്‍ അനുസരിച്ച് സ്വാഭാവികമായി പറയുന്ന ഡയലോഗ് മാത്രമാണ് ചിത്രത്തിലുള്ളത്. ഒരു അശ്ലീല ചിത്രമല്ല ഇത്.

    ചിത്രത്തിനു സ്ത്രീകളുടെ നല്ല പ്രതികരണം ലഭിക്കുന്നുണ്ട്. സൗന്ദര്യശാസ്ത്രം മനസില്‍വച്ചുകൊണ്ടു ചെയ്ത സിനിമയാണ് ഇത്. കുടുംബങ്ങള്‍ സിനിമ കാണാന്‍ എത്തുന്നുണെ്ടന്നാണു തിയറ്ററുകളില്‍നിന്നു അറിയാന്‍ കഴിഞ്ഞതെന്നും സംവിധായകന്‍ അവകാശപ്പെട്ടു.

    യഥാര്‍ഥജീവിതമാണു സിനിമയിലൂടെ പറയാന്‍ ശ്രമിച്ചിരിക്കുന്നത്. ചിത്രത്തെ വാണിജ്യവത്ക്കരിയ്ക്കാന്‍ ശ്രമിച്ചിട്ടില്ല. ഗ്ലാമറസായ ഒരു രംഗവും ചിത്രത്തിലൂടെ പ്രദര്‍ശിപ്പിക്കുന്നില്ല. തന്റെ പുതിയ ചിത്രം 'പോപ്പിന്‍സ്' 30ന് തിയറ്റുകളിലെത്തുമെന്നും വികെപി പറഞ്ഞു. . നടന്‍ സൈജുകുറുപ്പ്, നിര്‍മാതാവ് പി.എ.സെബാസ്റ്റ്യന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

    അതേസമയം ട്രിവാന്‍ഡ്രം ലോഡ്ജ് പരിധികള്‍ ലംഘിയ്ക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്. കപടസദാചാരത്തെ പൊളിച്ചെഴുതുന്ന ചിത്രമെന്ന പേരില്‍ ഇക്കിളി സംഭാഷണങ്ങള്‍ കുത്തിനിറച്ച സിനിമയെന്ന ആക്ഷേപമാണ് ട്രിവാന്‍ഡ്രം ലോഡ്ജിനെതിരെ വിമര്‍ശകര്‍ ഉയര്‍ത്തുന്നത്. സോഫ്റ്റ് പോണ്‍ സിനിമകള്‍ പ്രോത്സാഹിപ്പിയ്ക്കുന്ന സെന്‍സര്‍ ബോര്‍ഡിന്റെ നിലപാടിനെതിരെയും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

    English summary
    V K Prakash, director of Trivandrum Lodge is unperturbed by the criticism directed against the film.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X