എനിക്ക് വയസ്സ് 18 ആയിട്ടേയുള്ളൂ: നിവേദ
നിവേദ തോമസ്, വെറുതെ അല്ല ഭാര്യ എന്ന ചിത്രത്തിലെ ഒമ്പതാം ക്ലാസുകാരി തമിഴ് നാട്ടില്‍ പോയി തിരിച്ചുവരുമ്പോഴേക്ക് വലിയ കുട്ടിയായോ. ചാപ്പാ കുരിശ്, പ്രണയം, റോമന്‍സ് തുടങ്ങിയ ചിത്രങ്ങളില്‍ നിവേദയെ നായികയായി കണ്ടപ്പോള്‍ എല്ലാവരും കരുതി താരത്തിന് വയസ്സ് കുറച്ചധികമുണ്ടെന്ന്.
എനിക്ക് വയസ്സ് 18 ആയിട്ടുള്ളൂ എന്നാണ് നിവേദ പറയുന്നത്. എല്ലാവരും കരുതുന്നത് എനിക്ക് നല്ല പ്രായം ഉണ്ടെന്നാണ്. കഥാപാത്രത്തിനനുസരിച്ച വേഷം കെട്ടുന്നതേയുള്ളൂ- നിവേദ പറഞ്ഞു. വെറുതെ അല്ല ഭാര്യ എന്ന ചിത്രത്തിന് ശേഷം ചാപ്പാ കുരിശ് എന്ന ചിത്രത്തില്‍ നായികാ പ്രാധാന്യമുള്ള വേഷത്തിലെത്തി. പിന്നെ തമിഴിലായിരുന്നു ഭാഗ്യ പരീക്ഷണങ്ങള്‍.

പ്രണയം എന്ന ചിത്രത്തില്‍ ഫഌഷ് ബാക്കിലെത്തിയ നിവേദിദ റോമന്‍സ് എന്നന ചിത്രത്തില്‍ ചാക്കോച്ചന്റെ നായികയായി. നവീന സരസ്വതി ശബദം, ജില്ല തുടങ്ങിയ തമിഴ് ചിത്രങ്ങളിലും നിവേദ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ ഫഹദ് പാസില്‍ നായകനാകുന്ന മണിരത്‌നം എന്ന ചിത്രത്തിലൂടെ നിവേദ വീണ്ടും മലയാളത്തിലെത്തുകയാണ്.
പഠനത്തിനൊപ്പം അഭിനയത്തെയും കൊണ്ടു പോകാനാണ് തനിക്കാഗ്രഹം എന്നു നിവേദ പറഞ്ഞു. പഠനത്തെയും സിനിമയെയും ഒരുപോലെയാണ് കാണുന്നത്. യൂണിവേഴ്‌സിറ്റി എക്‌സാമില്‍ ഫസ്റ്റ് റാങ്കുകാരിയായ നിവേദയ്ക്ക് കഴിഞ്ഞ ഒരു സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ കഴിഞ്ഞിട്ടില്ല. അത് എഴുതി നേടണം എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം.


Click it and Unblock the Notifications











