»   » ഞാന്‍ നിവിന്‍ പോളിയുടെ വലിയ ആരാധികയാണെന്ന് കന്നട നടി

ഞാന്‍ നിവിന്‍ പോളിയുടെ വലിയ ആരാധികയാണെന്ന് കന്നട നടി

Written By:
Subscribe to Filmibeat Malayalam

നിവിന്‍ പോളിയുടെ താരപ്പൊലിമ ഇപ്പോള്‍ മലയാളത്തെക്കാള്‍ കൂടുതല്‍ അന്യഭാഷയിലാണെന്ന് പറയേണ്ടിയിരിയ്ക്കുന്നു. സമീപകാലത്തൊന്നും ഒരു മലയാളി നടനും ലഭിയ്ക്കാത്ത സ്വീകരണമാണ് നിവിന്‍ പോളിയ്ക്ക് തമിഴകത്ത് ലഭിച്ചുകൊണ്ടിരിയ്ക്കുന്നത്.

ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഒരു തമിഴ് ആക്ഷന്‍ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണ് ഇപ്പോള്‍ നിവിന്‍. കന്നട നടിയായ ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായിക.

shradda-srinath-nivin

നിവിന്റെ നായികയായി അഭിനയിക്കുന്നതിലെ സന്തോഷം ശ്രദ്ധ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു. താന്‍ നിവിന്‍ പോളിയുടെ കടുത്ത ആരാധികയാണെന്ന് നടി പോസ്റ്റില്‍ പറയുന്നു.

തമിഴില്‍ ശ്രദ്ധയുടെ ആദ്യത്തെ ചിത്രമാണിത്. ഇതിലും നല്ലൊരു തുടക്കം തനിക്ക് ലഭിയ്ക്കാനില്ലെന്നും വളരെ സന്തോഷവതിയാണെന്നും ശ്രദ്ധ ശ്രീനാഥ് പറയുന്നു.

-
-
-
-
-
-
-
-
-
English summary
Actress Shraddha Srinath is on cloud nine these days. The pretty lass has won rave reviews for her recent Kannada release U Turn and is now gearing up for Tamil debut with Nivin Pauly .

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam