Don't Miss!
- News
ട്വിറ്ററില്‍ നിന്നും പുറത്താക്കുന്നവരുടെ എണ്ണം ഇനിയും കൂടുമെന്ന് റിപ്പോര്‍ട്ട്
- Finance
വായ്പയ്ക്ക് ജാമ്യം നിൽക്കുന്നത് റിസ്കാണോ? ജാമ്യക്കാരൻ ഏറ്റെടുക്കേണ്ടി വരുന്ന ബാധ്യതകൾ അറിയാം
- Automobiles
ജനമനസറിഞ്ഞ് കമ്പനി ; വമ്പൻ ആനുകൂല്യങ്ങളുമായി നമ്മുടെ സ്വന്തം ടാറ്റ
- Technology
ആരെയും മോഹിപ്പിക്കുന്ന ആൻഡ്രോയിഡ് ഫോണുകൾ; അറിഞ്ഞിരിക്കാം വിപണിയിലെ രാജാക്കന്മാരെ
- Sports
കോലിയുടെ ബെസ്റ്റ് ഇനിയും വരേണ്ടിയിരിക്കുന്നു! എന്നാല്‍ അവന് എപ്പോഴും ബെസ്റ്റ്-ബട്ട്
- Lifestyle
വ്യാഴത്തിന്റെ വക്രഗതി: ഏപ്രില്‍ 21 വരെ 5 രാശിക്ക് ജീവിതത്തിലെ സര്‍വ്വദു:ഖ ദുരിതങ്ങള്‍ക്ക് അവസാനം
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
ഗ്ലാമര്‍ പ്രദര്‍ശിപ്പിക്കാന്‍ വയ്യെന്ന് മാളവിക നായര്‍
'കുക്കൂ' എന്ന ചിത്രത്തിലൂടെ തമിഴകത്ത് ശ്രദ്ധനേടിയ താരമാണ് മലയാളിയായ മാളവിക നായര്‍. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ മാളവിക കുക്കൂവിന്റെ വിജയത്തില്‍ ഏറെ സന്തുഷ്ടയാണ്. ചിത്രത്തിലേയ്ക്ക് ക്ഷണം വന്നപ്പോള്‍ ഒരു അന്ധയെ അവതരിപ്പിക്കാന്‍ കഴിയുമോയെന്ന് തനിയ്ക്ക് സംശയമുണ്ടായിരുന്നുവെന്നും എന്നാല്‍ സംവിധായകന് രാജ മുരുകന് തനിയ്ക്ക് വേണ്ട ധൈര്യം തന്നുവെന്നും മാളവിക പറയുന്നു.
ചിത്രീകരണം തുടങ്ങുന്നതിന് മുമ്പ് ഏഴ് ദിവസത്തെ ശില്പശാലയുണ്ടായിരുന്നു. അവിടെവച്ച് അന്ധരായ ആളുകളെ കാണാനും അവരുടെ രീതികള്‍ മനസിലാക്കാനും സാധിച്ചു. ഇതിനിടെയാണ് ഞാന്‍ തമിഴ് ഭാഷകൂടുതല് മനസിലാക്കിയതും- മാളവിക പറയുന്നു.

തമിഴകത്താണ് അരങ്ങേറിയതെങ്കിലും താന്‍ ഗ്ലാമര്‍ റോളുകള്‍ ചെയ്യില്ലെന്നാണ് മാളവിക പറയുന്നത്. ഗ്ലാമര്‍ വേഷത്തില്‍ താന്‍ ഒട്ടും കംഫര്‍ട്ടബിള്‍ ആയിരിക്കില്ലെന്നും താരം പറയുന്നു.
ഇപ്പോള്‍ അന്ധയായ ഒരു കഥപാത്രത്തെ മികച്ചതാക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ഞാന്‍. ഇത്തരത്തില്‍ അഭിനയസാധ്യതയുള്ള വേഷങ്ങളാണ് എനിയ്ക്ക് വേണ്ടിത്. മാനസിക വൈകല്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എനിയ്ക്കാഗ്രഹമുണ്ട്. അഭിനയത്തിന്റെ കാര്യത്തില്‍ വിദ്യ ബാലനും, അമീര്‍ ഖാനും കാണിയ്ക്കുന്ന സൂക്ഷ്മത എന്നെ ആകര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍ ബോളിവുഡിന്റെ ഭാഗമാകാന്‍ എനിയ്ക്കാഗ്രഹമില്ല, ഗ്ലാമര്‍ പ്രദര്‍ശനം വേണ്ടിവരുമെന്നതുതന്നെയാണ് ഇതിന്കാരണം- മാളവിക പറയുന്നു. തമിഴത്ത് കമല്‍ ഹസ്സനൊപ്പവും മലയാളത്തില്‍ ഫഹദ് ഫാസിലിനൊപ്പവും അഭിനയിക്കണമെന്നത് തന്റെ വലിയ ആഗ്രഹമാണെന്നും താരം വെളിപ്പെടുത്തി.
-
'വിവാദത്തിന് പിന്നാലെ സിനിമാഭിനയം നിർത്താൻ തീരുമാനിച്ചു; ഉടനെ മമ്മൂക്ക വിളിച്ചു, ഇതാണ് പറഞ്ഞത്!'; അലൻസിയർ
-
വിജയ് എല്ലാ രീതിയിലും തകര്‍ന്ന് പോകും; അവന് താരമാവില്ലെന്ന് ജോത്സ്യന്! കാമുകി രശ്മികയെ പറ്റിയും പ്രവചനം
-
'കാവ്യ ചേച്ചിയെ പോലെയെന്ന് കേൾക്കുമ്പോൾ എന്തോ പോലെ തോന്നും, അങ്ങനെ ആവില്ല ഞാൻ'; അനു സിത്താര!