»   » വിവാഹം: പറഞ്ഞകാര്യം വളച്ചൊടിച്ചെന്ന് ഭാവന

വിവാഹം: പറഞ്ഞകാര്യം വളച്ചൊടിച്ചെന്ന് ഭാവന

Posted By:
Subscribe to Filmibeat Malayalam
Bhavana
സിനിമാ ലോകവും ആരാധകരും ആകെ അന്തംവിട്ടിരിക്കുകയാണ്, ഒരുദിവസം കല്യാണമുണ്ടെന്ന് പറയുന്നു അടുത്തദിവസം താനങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്ന് പറയുന്നു. പറഞ്ഞുവരുന്നത് നടി ഭാവനയുടെകാര്യമാണ്.

കഴിഞ്ഞ ദിവസമാണ് ഒരു അഭിമുഖത്തില്‍ ഭാവന താന്‍ ഉടനെ വിവാഹിതയാകുമെന്നും ഗുരുവായൂരില്‍ വച്ചാണ് വിവാഹമെന്നും പറഞ്ഞത്. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ നടി തന്നെ പറയുന്നു എങ്ങനെയാണ് ഇത്തരമൊരു വാര്‍ത്ത പരന്നത് അറിയില്ലെന്ന്.

ടൈംസ് ഓഫ് ഇന്ത്യയാണ് താനിപ്പോള്‍ വിവാഹിതയാകുന്നില്ലെന്ന് ഭാവന പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഞാന്‍ അഭിമുഖത്തില്‍ പറഞ്ഞത് അടുത്തവര്‍ഷം വിവാഹമുണ്ടാകുമെന്നാണ്, ഗുരുവായൂരില്‍ വച്ച് വിവാഹം നടത്തണമെന്നത് എന്റെ ആഗ്രഹമാണ്. രണ്ടുംകൂടി കൂട്ടി മാധ്യമം അവര്‍ക്കിഷ്ടമുള്ള രീതിയില്‍ വാര്‍ത്തയെഴുതുകയാണുണ്ടായത്- ടൈംസ് ഓഫ് ഇന്ത്യയോട് ഭാവന പറഞ്ഞു.

സംവിധായകന്‍ ഹരിഹരന്റെ ഏഴാമത്തെ വരവ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ഭാവന അനൂപ് മേനോന്‍ നായകനാകുന്ന ആംഗ്രി ബേബീസിന്‍റെ രണ്ടാംഘട്ട ചിത്രീകരണത്തിനായി ഉടന്‍ കേരളത്തിലെത്തും.

English summary
When contacted, the actress Bhavana dismissed the marriage rumours as ''absurd''.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam