അങ്ങനെയിപ്പോ എന്നെ കെട്ടിക്കേണ്ട: സ്വാതി റെഡ്ഡി
അങ്ങനെ അധികം ഗോസിപ്പുകളിലൊന്നും ചെന്നു ചാടാത്തയാളാണ് തെന്നിന്ത്യന്‍ സുന്ദരി സ്വാതി റെഡ്ഡി. ചുരുക്കം ചില ചിത്രങ്ങളില്‍ അഭിനയിച്ച് അധികം പബ്ലിസിറ്റി സ്റ്റണ്ടിനൊന്നും പോകാതെ കഴിഞ്ഞിരുന്ന സ്വാതിയുടെ വിവാഹം ഉറപ്പിച്ചെന്ന വാര്‍ത്തകള്‍ കുറച്ചു ദിവസങ്ങളായി ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ സജീവമായിരുന്നു.
ചെന്നൈ സ്വദേശിയായ വ്യാവസായിപ്രമുഖനാണ് വരനെന്നും വിവാഹം ഉടനുണ്ടാകുമെന്നായിരുന്നു വാര്‍ത്തകള്‍. സംഭവം എല്ലാ പ്രമുഖ മാധ്യമങ്ങളും ഏറ്റെടുത്തതോടെ സ്വാതിയ്ക്ക് ദേഷ്യം വന്നുതുടങ്ങി. ഉടന്‍ തന്നെ വാര്‍ത്ത നിഷേധിച്ച് നേരിട്ട് രംഗത്തെത്തി നടി.

താരത്തിന്റെ തന്നെ ഒരു ഫോട്ടോയ്ക്ക് അടിക്കുറിപ്പായാണ് സ്വാതി പ്രതികരണം അറിയിച്ചത്. എന്റെ പ്രതികരണം ഇവിടെ ഇട്ടിരിക്കുന്ന ചിത്രത്തിന്റെ മുഖഭാവത്തില്‍ നിന്നു വ്യക്തമാണെന്നും അത്ര പെട്ടെന്നൊന്നും താന്‍ വിവാഹിതയാവാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സ്വാതി വെളിപ്പെടുത്തി. സംഭവം കേള്‍ക്കാന്‍ കൊള്ളാം. പക്ഷെ ഒന്നും സത്യമല്ല. സ്വാതി കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications











