»   » ഞാന്‍ ഒളിവില്‍പ്പോയിട്ടില്ല: സന ഖാന്‍

ഞാന്‍ ഒളിവില്‍പ്പോയിട്ടില്ല: സന ഖാന്‍

Posted By:
Subscribe to Filmibeat Malayalam

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചസംഭവത്തെത്തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതോടെ മുങ്ങിയ സന ഖാന്‍ താന്‍ ഒളിവാലിയിരുന്നില്ലെന്ന പ്രസ്താവനയുമായി രംഗത്ത്. ബന്ധുവായ യുവാവ് പ്രണയിച്ച പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തിലാണ് സന ഖാനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സനയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ സന പറയുന്നത് താന്‍ ഒളിവിലൊന്നും പോയിട്ടില്ലെന്നാണ്. ഞാന്‍ ഷൂട്ടിങ്ങും മറ്റു പരിപാടികളുമെല്ലാമായി ഇവിടെത്തന്നെയുണ്ടായിരുന്നു. പതിനഞ്ചുകാരിയെ ഞാന്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്ന കേസ് കെട്ടിച്ചമച്ചതാണ്. ആ പെണ്‍കുട്ടിയുടെ അമ്മ എന്റെ വലിയ ആരാധികയാണെന്നും കാണാനാഗ്രഹമുണ്ടെന്നും പറഞ്ഞതിനെത്തുടര്‍ന്നാണ് ഞാനവരെ കാണാന്‍ പോയത്. എന്റെ കസിനുമായി സ്വന്തം വീട്ടിലേയ്ക്ക് ചെല്ലാന്‍ പറഞ്ഞത് ആ പെണ്‍കുട്ടി തന്നെയാണ്. ഇ്‌പ്പോള്‍ കേസില്‍ പെടുത്തിയിരിക്കുന്ന മറ്റ് രണ്ട് ആണ്‍കുട്ടികള്‍ അവരുടെ വീട്ടില്‍പ്പോലും പോകാത്തവരാണ്- സന പറയുന്നു.

Sana Khan

നവി മുംബൈയിലുള്ള ബന്ധുവിനെക്കാണാന്‍ ഞാന്‍ പോയതായിരുന്നു. അവനാണ് ഞാനാ പെണ്‍കുട്ടിയെ പരിചയപ്പെടണമെന്ന നിര്‍ദ്ദേശം വച്ചത്. അവര്‍ സമയത്ത് ഒരു ഐസ്‌ക്രീം പാര്‍ലറില്‍ ആയിരുന്നു. അവനുമായി പ്രശ്‌നമുണ്ടെങ്കില്‍ പെണ്‍കുട്ടിയെന്തിന് അവനൊപ്പം പുറത്തുവന്നു. പെണ്‍കുട്ടി താമസിക്കുന്ന കെട്ടിടത്തിലുള്ള സിസിടിവിയില്‍ ഞാന്‍ പറയുന്നകാര്യങ്ങള്‍ക്ക് വേണ്ടുന്ന തെളിവുകളുണ്ട്. ഞാന്‍ എപ്പോഴാണ് അവിടെ പോയത് തിരിച്ചുപോന്നത് എന്നെല്ലാം ടിവി നോക്കിയാല്‍ അറിയാം. ഈ കുട്ടിയുടെ കുടുംബം ഞങ്ങളെ കേസില്‍പ്പെടുത്തുകയാണ്- സന പറയുന്നു.

English summary
Actor Sana Khan, who was allegedly involved in a kidnapping case and was reportedly absconding, has denied the allegations.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam