twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്യഭാഷയില്‍ അഭിനയിക്കാന്‍ താത്പര്യമില്ല: ഫഹദ് ഫാസില്‍

    By Aswathi
    |

    ദ്വിഭാഷ ചിത്രങ്ങളിലൂടെയാണെങ്കിലും നിവിന്‍ പോളിയും ദുല്‍ഖര്‍ സല്‍മാനും തമിഴകത്ത് അഭിനയിച്ചു കഴിഞ്ഞു. ഇപ്പോള്‍ അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കാത്ത പുതുമുഖ താരങ്ങള്‍ വളരെ കുറവാണ് മലയാളത്തില്‍. പക്ഷെ ഈ എണ്ണത്തില്‍ ഫഹദ് ഫാസില്‍ പെടില്ല. ഇനി പെടാനുള്ള സാധ്യതയുമില്ല.

    ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

    മലയാളത്തില്‍ മികച്ച ഒത്തിരി ചിത്രങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും തന്റെ കഴിവ് തെളിയിച്ച ഫഹദ് ഫാസിലിന് അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കുന്നതില്‍ താത്പര്യമില്ലത്രെ. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ഫഹദ് ഫാസില്‍ തന്നെയാണ് ഇക്കാര്യം പറഞ്ഞത്.

    fahad-fazil

    അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കുന്നതില്‍ എനിക്ക് തീരെ താത്പര്യമില്ല. മലയാളത്തിലല്ലാതെ മറ്റൊരു ഭാഷയിലും ഞാന്‍ കംഫര്‍ട്ടബിളല്ല. മണിരത്‌നം, ഗൗതം മേനോന്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടന്നെങ്കിലും ഒരു സിനിമ ചെയ്യുന്നിടത്തോളം ആ ചര്‍ച്ചകള്‍ നീങ്ങിയില്ലത്രെ.

    തമിഴില്‍ നിന്ന് മാത്രമല്ല ഹിന്ദിയില്‍ നിന്നും ഫഹദ് ഫാസിലിന് ക്ഷണം വന്നിട്ടുണ്ട്. 'ഡേവിഡ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ബിജോയ് നമ്പ്യാരാണ് തന്റെ പുതിയ ചിത്രത്തില്‍ ഫഹദിനെ പരിഗണിച്ചത്. എന്നാല്‍ തന്റെ കമ്മിറ്റ്‌മെന്റ്‌സുകള്‍ കാരണം അത് നീണ്ടു പോയെന്നാണ് ഫഹദ് ഫാസില്‍ പറയുന്നത്.

    അമല്‍ നീരദുമായി ചേര്‍ന്ന് 'ഇയ്യോബിന്റെ പുസ്തകം' നിര്‍മിച്ച ഫഹദ് ഇനിയും അത്തരത്തിലൊരവസരം വന്നാല്‍ ചെയ്യാന്‍ തയ്യാറാണെന്നും വ്യക്തമാക്കി. ഒരു സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ അതിനൊപ്പം നില്‍ക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മലയാളത്തിന്റെ യങ്‌സ്റ്റാര്‍.

    English summary
    I am not interest to act in other language said Fahad Fazil
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X