»   » തമിഴില്‍ സൂപ്പര്‍ഹീറോ ആകാനില്ലെന്ന് ആര്യ

തമിഴില്‍ സൂപ്പര്‍ഹീറോ ആകാനില്ലെന്ന് ആര്യ

Posted By:
Subscribe to Filmibeat Malayalam

രാജാ റാണി പോലെയുള്ള സിനിമകളില്‍ അഭിനയിക്കാനാണു താല്‍പര്യമെന്നും തമിഴിലെ യുവനായകന്‍മാര്‍ ചെയ്യുന്നതുപോലെ ആക്ഷന്‍ ഹീറോയാകാന്‍ താല്‍പര്യമില്ലെന്നും നടന്‍ ആര്യ. നയന്‍താരയും നസ്‌റിയും നായികമാരായി അഭിനയിച്ച രാജാറാണിയുടെ സൂപ്പര്‍ വിജയത്തോടെ തമിഴിലെ മുന്‍നിര നായകനായിരിക്കുകയാണ് ആര്യ. മലയാളത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെങ്കിലും ക്രഡിബിലിറ്റിയുള്ള കഥാപാത്രത്തെ കിട്ടാത്തതുകൊണ്ടാണ് അഭിനയിക്കാത്തതെന്ന് മലയാളി കൂടിയായ അദ്ദേഹം ചാനല്‍അഭിമുഖത്തില്‍ പറഞ്ഞു.

ആക്ഷന്‍ ഹീറോ ആയാല്‍ പ്രേക്ഷകര്‍ക്കു പെട്ടെന്നു മടുക്കുമെന്നാണ് ആര്യയുടെ അഭിപ്രായം. തമിഴിലെ മുന്‍നിര നായകരായ സൂര്യ, വിജയ്, ഭരത്, പ്രശാന്ത്, കാര്‍ത്തി എന്നിവരുടെയൊക്കെ ചില ചിത്രങ്ങള്‍ പരാജയപ്പെടുന്നത് ആക്ഷന്‍ ചിത്രങ്ങളുടെ വിശ്വാസ്യത തകരുന്നതുകൊണ്ടാണ്. അത്തരം ചിത്രങ്ങള്‍ ധാരാളം വരുന്നുണ്ടെങ്കിലും താല്‍പര്യമില്ല. രാജാറാണി പോലെയുള്ള സിനിമകളാണ് പ്രേക്ഷകര്‍ എന്നും കാണാന്‍ ഇഷ്ടപ്പെടുന്നത്. അതുകൊണ്ട് അത്തരം ചിത്രങ്ങളില്‍ നായകനായാല്‍ മതി.

Arya

നയന്‍താരയുടെ രണ്ടാംവരവില്‍ ശക്തമായ കഥാപാത്രമാണ് രാജാറാണിയല്‍ ലഭിച്ചിരിക്കുന്നത്. ഈ ചിത്രം മലയാളികളായ താരങ്ങളുടെ കൂടി വിജയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉറുമിയ്ക്കു ശേഷം മലയാളത്തില്‍ നിന്ന് നിരവധി അവസരങ്ങള്‍ വന്നിരുന്നു. പക്ഷേ പറ്റിയ കഥാപാത്രങ്ങള്‍ ലഭിക്കുന്നില്ല. അതുകൊണ്ടാണ് മലയാളത്തില്‍ വീണ്ടും അഭിനയിക്കാതിരുന്നതെന്ന് ആര്യ പറഞ്ഞു.

English summary
Actor Arya is among the charming guys in the film industry and is a star in his own right. He has come a long way since his debut days and is counted among the bigger names in Kollywood. However, he has been struggling a bit in recent times as his films haven't done as well as expected.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X