»   » കാശ് ഞാന്‍ തരില്ല, പോയ പണം പോയത് തന്നെ??? ഞാന്‍ ടൊവിനോ അല്ലെന്ന് ആസിഫ് അലി!!!

കാശ് ഞാന്‍ തരില്ല, പോയ പണം പോയത് തന്നെ??? ഞാന്‍ ടൊവിനോ അല്ലെന്ന് ആസിഫ് അലി!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാളത്തിന്റെ യുവതാരം ആസിഫ് അലിയെ നായകനാക്കി ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത ഹണീബി 2 തിയറ്ററിലെത്തിയിരിക്കുകായാണ്. ഹണിബി എന്ന പേരിലിറങ്ങി ജീന്‍ പോളിന്റെ ആദ്യ സിനിമയുടെ രണ്ടാം ഭാഗമാണ് ഹണീബി 2.

ആദ്യ ചിത്രത്തിലെ താരങ്ങളാണ് ചിത്രത്തിലും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ ലൈവ് വന്നപ്പോഴാണ് പണം തിരിച്ച് തരാന്‍ താന്‍ ടൊവിനോ അല്ലെന്ന് ആസിഫ് അലി പറഞ്ഞത്. 

ടൊവിനോ നായകനായി എത്തിയ ഒരു മെക്‌സിക്കന്‍ അപാരത മലയാളത്തില്‍ പ്രമോഷന്‍ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തിയ ചിത്രമായിരുന്നു. പ്രേമോഷന്‍ നടത്തുന്നതിനിടെയാണ് ചിത്രം നിങ്ങളെ നിരാശപ്പെടുത്തിയാല്‍ പണം തിരികെ നല്‍കാമെന്ന് ടൊവിനോ പറഞ്ഞിരുന്നു.

ഹണീബി ഒന്നാം ഭാഗം കാണാന്‍ പോയിട്ടു പണി കിട്ടി. രണ്ടാം ഭാഗവും അതുപോലെ ആകുമോ എന്ന് ചോദിച്ച പ്രേക്ഷകനോടായിരുന്നു എന്നെ ടൊവിനോ ആക്കാന്‍ നോക്കെണ്ട എന്നുള്ള ആസിഫിന്റെ മറുപടി. പണം പോയാല്‍ പോയത് തന്നെ തിരിച്ച് കിട്ടില്ലെന്നാണ് ആസിഫ് പറഞ്ഞത്.

ഹണീബി രണ്ടിന്റെ പ്രമോഷന് വേണ്ടി ഫേസ്ബുക്കില്‍ ലൈവ് വന്നതായിരുന്നു ആസിഫ് അലി. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ ആംബ്രോസിനെ അവതരിപ്പിച്ച് ബാലുവും ഒപ്പമുണ്ടായിരുന്നു. പ്രേക്ഷകരെ പ്രതീക്ഷകളെ തെറ്റിക്കാത്ത ചിത്രമായിരിക്കും ഇതെന്നും ഇരുവരും പറഞ്ഞു.

ടീസറും ട്രെയിലറും ഇല്ലാതെയാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ രണ്ട് ഗാനങ്ങള്‍ മാത്രമാണ് ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളത്. രണ്ട് ഗാനങ്ങളും യൂടൂബില്‍ ഹിറ്റ് ആയിരുന്നു. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി മാറിയ പ്രേമവും ടീസറോ ട്രെയിലറോ ഇല്ലാതെ ഇറങ്ങി ചിത്രമായിരുന്നു.

വെള്ളിയാഴ്ച തിയറ്ററിലെത്തുന്ന ടേക്ക് ഓഫിലും ആസിഫ് അലി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും പാര്‍വതിയുമാണ് സിനിമിയില്‍ പ്രധാന വേഷത്തിലെത്തുന്നത്. എഡിറ്റര്‍ മഹേഷ് നാരായണന്റെ പ്രഥമ സംവിധാനം സംരംഭമാണ് ടേക്ക് ഓഫ്.

ഒരു പിടി ചിത്രങ്ങളാണ് ആസിഫ് അലിയുടേതായി റിലീസിന് ഒരുങ്ങിയിരിക്കുന്നത്. ഭാവന നായികയായി എത്തുന്ന അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, അവരുടെ രാവുകള്‍ എന്നിവയാണവ. ആസിഫ് നായകനാകുന്ന തൃശുവപേരൂര്‍ ക്ലിപ്തവും ഉടന്‍ തിയറ്ററിലെത്തും.

English summary
I'm not Tovino, I won't refund your money said Asif Ali. He told this through a facebook live for the promotion of Honey Bee 2.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam