»   » എന്റെ ഭാര്യ പറയുന്നത് തെറ്റാണ്, ഞാന്‍ പാവമല്ല എന്ന് ജഗദീഷ്

എന്റെ ഭാര്യ പറയുന്നത് തെറ്റാണ്, ഞാന്‍ പാവമല്ല എന്ന് ജഗദീഷ്

Written By:
Subscribe to Filmibeat Malayalam

സിനിമയില്‍ ഹാസ്യ രംഗങ്ങളില്‍ എത്തുന്ന ജഗദീഷ് യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെ ഒന്നുമല്ല. ഒരു പ്രൊഫസറായിരുന്നു ജഗദീഷ്. പഠിപ്പിക്കുന്ന കാലത്ത് വളരെ ഗൗരവക്കാരനായ ജഗദീഷ്, സിനിമയില്‍ എത്തിയപ്പോള്‍ ഇംഗ്ലീഷ് പോലും വിക്കി വിക്കി പറയുന്ന ആളായി. അത് ആ കഥാപാത്രത്തോട് കാണിച്ച നീതിയാണ്.

കളിയല്ല കാര്യം, 62-ാം വയസ്സില്‍ അച്ഛനാകാന്‍ ഒരുങ്ങി മിസ്റ്റര്‍ ബീന്‍, ഭാര്യയുടെ വയസ്സ് അറിയാമോ?

എന്നാല്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയപ്പോള്‍ മറ്റൊരു മുഖമായിരുന്നു ജഗദീഷിന്. വിവാദങ്ങളും വിടാതെ പിന്തുടര്‍ന്നു. പലരും തന്നെ കുറിച്ച് പറയുന്ന കാര്യങ്ങളെ കുറിച്ചും, രാഷ്ട്രീയ പരാജയത്തെ കുറിച്ചും ഒന്നും ഒന്നും മൂന്നില്‍ പങ്കെടുക്കവെ ജഗദീഷ് പങ്കുവച്ചു.

ഞാന്‍ സെക്‌സിന്റെ സിംബല്‍ അല്ല, അതിനുള്ളതൊന്നും എന്നിലില്ല, എന്നെ അങ്ങനെ വിളിക്കരുത്; ജൂലി നായിക

രാഷ്ട്രീയ പരിചയം

കോളേജ് ഇലക്ഷനിലെല്ലാത്തിലും പങ്കെടുത്തിട്ടുള്ള ആളാണ് ഞാന്‍. എല്ലാത്തിലും വിജയിച്ചിട്ടുമുണ്ട്. വിദ്യാഭ്യാസ രാഷ്ട്രീയത്തിന്റെ പരിചയ സമ്പത്ത് മാത്രമേ എനിക്കുള്ളൂ. പിന്നീട് രാഷ്ട്രീത്തിലേക്ക് വന്നിട്ടില്ല. ഒരു പ്രത്യേക സാഹചര്യത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. അതും എന്നെ സംബന്ധിച്ച് ഒരു പുതിയ അനുഭവമാണ്.

ഭയങ്കരനാണെന്ന് ചിലര്‍

സിനിമയില്‍ നിന്ന് എന്നെ പിന്തുണയ്ക്കാതിരുന്നതിന് ആരോടും എനിക്ക് പരിഭവിമില്ല. അതുകൊണ്ട് തന്നെ ഞാന്‍ ഹാപ്പി ആണ്. സിനിമ എന്താണെന്ന് നന്നായി മനസ്സിലാക്കിയിട്ടുള്ള ആളാണ് ഞാന്‍. ചിലര് പറയും, ജഗദീഷ് ഭയങ്കരനാണ്. അവനെങ്ങനെ വീണാലും നാല് കാലിലേ വീഴൂ. അവന്‍ ഭയങ്കര മിടുക്കനാണ് എന്നൊക്കെയാണ്.

പാവമാണെന്ന് ഭാര്യ

എന്നാല്‍ എന്റെ ഭാര്യ പറയുന്നത്, ഞാന്‍ ഭയങ്കര പാവമാണ് എന്നാണ്. പക്ഷെ ഞാന്‍ പാവമല്ല. ചേട്ടന്‍ പാവമായത് കൊണ്ടാണ് ഇങ്ങനെ ഓരോ അനുഭവങ്ങള്‍ ഉണ്ടാവുന്നത് എന്നാണ് ഭാര്യ പറയുന്നത്. ആള്‍ക്കാരെ മനസ്സിലാക്കണം എന്ന് പലപ്പോഴും എന്നോട് പറയും

ഞാന്‍ പാവമല്ല

പക്ഷെ ഞാനങ്ങനെ വിശ്വസിക്കുന്നില്ല. ആള്‍ക്കാരെ മനസ്സിലാക്കാന്‍ എനിക്ക് കഴിവില്ല എന്ന് വിശ്വസിക്കുന്നില്ല. ഞാന്‍ പാവമല്ല. എന്റെ ഭാര്യ പറയുന്നതാണ് തെറ്റ്- ഒന്നും ഒന്നും മൂന്നില്‍ ജഗദീഷ് പറഞ്ഞു.

English summary
I am not a wretch says Jagadeesh

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam