For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സത്യത്തിന് നേരെ ഞാൻ കണ്ണടയ്ക്കില്ല!! അവർക്ക് നന്നായി അറിയാം, സൈബർ ആക്രമണത്തെ കുറിച്ച് പാർവതി

  |
  സൈബർ ആക്രമണത്തെക്കുറിച്ച് പാർവതി മനസുതുറക്കുന്നു | filmibeat Malayalam

  ടോക്ക് ഓഫ് എന്ന നിരൂപക പ്രശംസ്ത പിടിച്ചു പറ്റിയ ചിത്രത്തിനു ശേഷം പാർവതി കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രമായിരുന്നു റോഷ്നി ദിനകറിന്റെ മൈ സ്റ്റോറിയും അഞ്ജലി മേനോന്റെ കൂടെയും. രണ്ടു അടുത്ത ദിനങ്ങളിലായി പ്രദർശനത്തിനെത്തിയ ചിത്രങ്ങളായിരുന്നു. ഒരു മികച്ച അഭിനേത്രിയാണെന്ന് ലോകം മുഴുവനും അംഗീകരിച്ച താരമായിരുന്നു ഇവർ. എന്നാൽ അടുത്തിടെ നടന്ന പാർവതിയുടെ വിവാദ പ്രസ്താവന എല്ലാം കീഴിന്മേൽ മറിച്ചിരുന്നു.

  വ്യക്തിത്വം പണയം വെച്ച് ജയിക്കേണ്ട!! പലതും കാണിച്ചിട്ടില്ല, ബിഗ് ബോസിലെ കളികളെ കുറിച്ച് ഹിമ

  തന്റെ സിനിമയുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന നിരൂപണങ്ങളും മറ്റും വളരെ കൃത്യമായി തന്നെ വായിക്കാറുണ്ട്.. പ്രേക്ഷകരുമായിട്ടുള്ള ബന്ധത്തെ വളരെ വിലപ്പെട്ടതായിട്ടാണ് കാണുന്നതെന്നും താരം പറ‍ഞ്ഞു. തനിയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തെ കുറിച്ച് കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും നല്ല ഭയമുണ്ടെന്നും പാർവതി പറഞ്ഞു. ഗൾഫ് ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് പാർവതി ഇക്കാര്യം പറഞ്ഞത്.

  തരൂരിനോട് രാജി ആവശ്യപ്പെടുന്നില്ല! പിന്നെ ദിലീപിനെയെന്തിന് ക്രൂശിച്ചു, ചോദ്യ ശരവുമായി നടൻ സിദ്ദിഖ്

   സൂപ്പർ ഫീമെയിൽ അല്ല

  സൂപ്പർ ഫീമെയിൽ അല്ല

  താൻ മലയാളം സിനിമ ഇൻസഡ്ട്രിയിലെ സൂപ്പർ ഫീമെയിൽ ഒന്നുമല്ല. ബാംഗ്ലൂർ ഡേയ്സ് വരെ വലിയ ബോക്സ് ഓഫീസ് വിജയങ്ങൾ തനിയ്ക്ക് ഉണ്ടായിരുന്നില്ലെന്നും പാർവതി പറ‍ഞ്ഞു. അതു പോലെ തന്നെ നിരൂപണം ഒരു അഭിനേതാവ് എന്ന നിലയിൽ മികച്ച പഠനത്തിന് സഹായിക്കുമെന്നും താരം കൂട്ടിച്ചർത്തു.

   സത്യത്തിനെ മൂടിവെയ്ക്കാൻ ആകില്ല

  സത്യത്തിനെ മൂടിവെയ്ക്കാൻ ആകില്ല

  തനിയ്ക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങളെ കുറിച്ചോർത്തു വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും വളരെയധികം ഭയപ്പെടുന്നുണ്ട്. എന്നാൽ എന്റെ സ്വഭാവം എങ്ങനെയാണെന്നുള്ളത് അവർക്ക് നന്നായി തന്നെ അറിയാം. സത്യം മൂടിവെയ്ക്കാനോ അതിനെ കണ്ടില്ലെന്ന് നടിക്കാനോ തനിയ്ക്ക് ആകില്ല. ഭക്ഷണം കഴിക്കുക ഉറങ്ങുക അതു പോലെ തന്നെ പ്രധാനപ്പെട്ടതാണ് തനിയ്ക്ക് സത്യം പറയുക എന്നതും എന്ന് തന്റെ വീട്ടുകാർക്ക് വ്യക്തമായി അറിയാമെന്നും പാർവതി പറഞ്ഞു.

   ശബ്ദം ഉയർത്തുന്നത് തനിയ്ക്ക് വേണ്ടിയല്ല

  ശബ്ദം ഉയർത്തുന്നത് തനിയ്ക്ക് വേണ്ടിയല്ല

  താൻ ഇപ്പോൾ ചെയ്യുന്നതോ പറയുന്നതോ ആയ കാര്യങ്ങൾ തന്റെ വ്യക്തിപരമായ നേട്ടങ്ങൾക്കു വേണ്ടിയല്ല. അത് മറ്റുള്ളവർക്കും വരും തലമുറയ്ക്കും വേണ്ടിയിട്ടാണെന്നും പാർവതി കൂട്ടിച്ചേർത്തു. സത്യസന്ധമായി കാര്യങ്ങൾ വിളിച്ചു പ‌റയണം എന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേർ ഉണ്ടാകും. എന്നാൽ അവർക്ക് സംസാരിക്കാൻ ഒരു വേദിയോ സ്ഥലമോ സാഹചര്യമോ ലഭിക്കാത്തതു കൊണ്ടാകും പറയാത്തത്. അതു പോലെ തന്നെ ഒരുപാട് ഇത്തരം കാര്യങ്ങൾ അറിയിച്ചു കൊണ്ടുള്ള മെസേജുകൾ അയക്കുന്നുണ്ട്. കൂടാതെ ചിലർ തനിയ്ക്ക് പിന്തുണയും അറിയിക്കുന്നുണ്ട്

   സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും

  സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും

  തന്നെ ഇഷ്ടപ്പെടുകയും താൻ പറയുന്ന കാര്യങ്ങൾ അംഗീകരിക്കുന്ന പുരുഷന്മാരുമുണ്ട്. എത്രയോ പേർ ഇത്തരത്തിൽ മുന്നോട്ട് പറയുകയും തുറന്ന് സംസാരിച്ചതിന് അഭിനന്ദനം അറിയിക്കുകയും ചെയ്യുന്നുണ്ട്. താൻ ആരംഭിച്ചത് ഒരു ആവശ്യമായ ചർച്ചയായിരുന്നു എന്നുള്ള വിശ്വാസം തനിയ്ക്കുണ്ടെന്നും നടി പറഞ്ഞു.

  പല സ്ത്രീകളും എതിർക്കുന്നതിനുള്ള കാരണം

  പല സ്ത്രീകളും എതിർക്കുന്നതിനുള്ള കാരണം

  അതേസമയം പല സ്ത്രീകളും തന്റെ അഭിപ്രായത്തിനോട് വിയോജിപ്പ് അറിയിക്കുന്നുമുണ്ട്. അതിന്റെ കാരണം സത്രീകളും പാട്രിയാർക്കൽ ആയി കണ്ടീഷൻ ചെയ്യപ്പെട്ടവരാണ്. അതു കൊണ്ടാണ് ഇപ്പോൾ നടക്കുന്ന പല ചർച്ചകളലും അവർ താൽപര്യം പ്രകടിപ്പിക്കാത്തത്. ആരോടും മാറാനോ യോജിക്കാനോ പറയുന്നില്ല. കേൾക്കാൻ മാത്രമാണ് ആവശ്യപ്പെടുന്നതെന്നും പാർവതി പറഞ്ഞു.

  English summary
  ‘I am paying the rightful price’
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X