»   » പാര്‍വ്വതിയ്ക്ക് ആമിയാകാന്‍ കഴിയില്ല, എന്റെ ആമിയ്ക്ക് വേണ്ടി ഇപ്പോഴും അന്വേഷണം തുടരുകയാണെന്ന് കമല്‍

പാര്‍വ്വതിയ്ക്ക് ആമിയാകാന്‍ കഴിയില്ല, എന്റെ ആമിയ്ക്ക് വേണ്ടി ഇപ്പോഴും അന്വേഷണം തുടരുകയാണെന്ന് കമല്‍

Posted By: Rohini
Subscribe to Filmibeat Malayalam

കമല സുരയ്യയുടെ ജീവിതം ആസ്പമദമാക്കി ഒരുക്കുന്ന ആമി എന്ന ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചയാണ് ഇപ്പോള്‍ മലയാള സിനിമയില്‍. നടി വിദ്യാ ബാലന്‍ അവസാന നിമിഷം ചിത്രത്തില്‍ നിന്നും പിന്മാറിയതോടെ സിനിമ പ്രതിസന്ധിയിലായിരിയ്ക്കുകയാണ്.

കമലിന്റെ വെല്ലുവെളിയ്ക്ക് പിന്നില്‍ പാര്‍വ്വതി ജയറാമിന്റെ അപ്രതീക്ഷിത മടങ്ങി വരവോ?

വിദ്യ പിന്മാറിയ സാഹചര്യത്തില്‍ പല നടിമാരുടെ പേരും സിനിമയില്‍ പറഞ്ഞു കേള്‍ക്കുന്നു. ബോളിവുഡ് നടി തബു, പാര്‍വ്വതി, പാര്‍വ്വതി ജയറാം.. തുടങ്ങിയവരിലാരെങ്കിലും ആമിയായെത്തും എന്നാണ് വാര്‍ത്തകള്‍. എന്നാല്‍ താനിതുവരെ തന്റെ ആമിയെ കണ്ടെത്തിയിട്ടില്ല എന്ന് കമല്‍ പറയുന്നു.

ആമിയാകുന്നത് ആര്?

ശ്രീവിദ്യയെ കമല സുരയ്യ ആക്കണം എന്നായിരുന്നു കമലിന്റെ ആഗ്രഹം. അത് സാധിക്കാത്തത് കൊണ്ട് വിദ്യാ ബാലനെ നായികയാക്കി കമല്‍ തിരക്കഥ പൂര്‍ത്തിയാക്കി. എന്നാല്‍ ഷൂട്ടിങ് തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കവെ വിദ്യ ചിത്രത്തില്‍ നിന്നും പിന്മാറി. വിദ്യ പിന്മാറിയാലും സിനിമയുമായി താന്‍ മുന്നോട്ട് പോകുമെന്ന് കമല്‍ വ്യക്തമാക്കി.

തബു നായികയാകുന്നു എന്ന്

തുടര്‍ന്ന് ബോളിവുഡ് താരം തബു ആമിയായി ചിത്രത്തിലെത്തുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്നും, ഇങ്ങനെയൊരു ആവശ്യവുമായി താന്‍ തബുവിനെ സമീപിച്ചിട്ടില്ല എന്നും കമല്‍ വ്യക്തമാക്കി.

പാര്‍വ്വതി വരുന്നു

കാഞ്ചനമാലയെ അവതരിപ്പിച്ച പാര്‍വ്വതി ആമിയായെത്തും എന്നാണ് പിന്നെ കേട്ടത്. ആമിയാകാന്‍ പല നടിമാരുടെ പേരും പലരും നിര്‍ദ്ദേശിച്ചിരന്നു. അതിലൊരാളാണ് പാര്‍വ്വതി. എന്നാല്‍ പാര്‍വ്വതിയുടെ ചെറുപ്പം കണിക്കിലെടുത്തപ്പോള്‍ ഈ വേഷം യോജിക്കില്ലെന്ന് മനസ്സിലായി.

പാര്‍വ്വതി ജയറാമോ?

ഏറ്റവുമൊടുവില്‍ കേള്‍ക്കുന്നത് പാര്‍വ്വതി ജയറാമിന്റെ പേരാണ്. ജയറാമിന്റെ പൂര്‍ണ്ണ പിന്തുണയോടെ പാര്‍വ്വതി സിനിമയിലേക്ക് മടങ്ങിവരുന്നു എന്നും, ആമിയായി വേഷമിന്നു എന്നുമൊക്കെയുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിയ്ക്കുന്നത്.

കമല്‍ പറയുന്നത്

എന്നാല്‍ ഞാനിതുവരെ എന്റെ ആമിയെ കണ്ടെത്തിയിട്ടില്ല എന്ന് കമല്‍ പറയുന്നു. അന്വേഷണം നടന്നുകൊണ്ടിരിയ്ക്കുകയാണ്. പെട്ടന്ന് ഈ ചിത്രം പൂര്‍ത്തിയാക്കണം എന്ന് ഞാന്‍ ആഗ്രഹിയ്ക്കുന്നില്ല. ചേരുന്ന കഥാപാത്രം ലഭിയ്ക്കുന്നത് വരെ ഞാന്‍ ക്ഷമയോടെ കാത്തിരിയ്ക്കും- കമല്‍ പറഞ്ഞു.

വിദ്യയെ പരിഗണിക്കാന്‍ കാരണം

വിദ്യയുമായി മാധവിക്കുട്ടിയുടെ മുഖത്തിനുള്ള സാമ്യമാണ് അവരെ ഈ സിനിമയില്‍ നായികയാക്കാന്‍ എന്നെ പ്രേരിപ്പിച്ച ഘടകം. അക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ല എന്ന് കമല്‍ വ്യക്തമാക്കി.

English summary
I am still on the lookout for someone who resembles Madhavikutty says Kamal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam