»   »  സിനിമയില്‍ ആടിപ്പാടാനുള്ള പ്രായം കഴിഞ്ഞു: ശോഭന

സിനിമയില്‍ ആടിപ്പാടാനുള്ള പ്രായം കഴിഞ്ഞു: ശോഭന

Posted By:
Subscribe to Filmibeat Malayalam

മലയാളികളോട് എക്കാലത്തെയും ഇഷ്ടനായികമാരുടെ പേരുചോദിച്ചാല്‍ അക്കൂട്ടത്തില്‍ ശോഭനയുടെ പേരുള്‍പ്പെടുമെന്നകാര്യത്തില്‍ സംശയമില്ല. സിനിമയിലും നൃത്തരംഗത്തും സജീവമായ ശോഭന തെന്നിന്ത്യന്‍ ചലച്ചിത്രലോകത്ത് സ്വന്തമായ സ്ഥാനം നേടിയെടുത്ത കലാകാരിയാണ്. ശോഭനയെക്കുറിച്ച് പറയുമ്പോള്‍ മനസിലേയ്ക്ക് വരുന്ന ഒട്ടേറെ മികച്ച കഥാപാത്രങ്ങളും ചിത്രങ്ങളുമുണ്ട്. സൂപ്പര്‍താരങ്ങള്‍ക്കൊപ്പം ജയറാം, ശ്രീനിവാസന്‍ തുടങ്ങിയ നടന്മാര്‍ക്കൊപ്പവും ചേര്‍ന്ന് ശോഭന പല വിജയചിത്രങ്ങളുടെയും ഭാഗമായിട്ടുണ്ട്. മനോഹരമായ ഗാനരംഗങ്ങള്‍ ശോഭന നായികയാവുന്ന പല ചിത്രങ്ങളുടെയും പ്രത്യേകതയായിരുന്നു.

ഇപ്പോള്‍ സിനിമയേക്കാളേറെ നൃത്തത്തില്‍ ശ്രദ്ധിക്കുന്ന ശോഭന മലയാളത്തില്‍ അടുത്തിടെ വിനീത് ശ്രീനിവാസന്റെ തിരയെന്ന ചിത്രത്തിലൂടെ വളരെ ഗൗരവമേറിയൊരു വേഷം ചെയ്ത് ശക്തമായി തിരിച്ചെത്തിയിരുന്നു.

Shobhana

നൃത്തം എന്നും അഭിനിവേശമാണെങ്കിലും സിനിമകളില്‍ ഇനി താന്‍ പാടാനും നൃത്തം ചെയ്യാനുമൊന്നുമില്ലെന്നാണ് ശോഭന പറയുന്നത്. ആടിപ്പാടി അഭിനയിക്കാന്‍ പോന്ന പ്രായമല്ല ഇപ്പോള്‍ തന്റേതെന്ന് ശോഭന പറയുന്നു. അതുകൊണ്ടുതന്നെ സിനിമകളില്‍ വ്യത്യസ്തവും ശക്തവുമായ കഥാപാത്രങ്ങള്‍ മാത്രമേ ചെയ്യുകയുള്ളുവെന്നും താരം പറയുന്നു.

ഇപ്പോള്‍ ഞാനൊരു അമ്മയും തിരക്കേറിയ നൃത്താധ്യാപികയുമാണ്. നാളെ എന്തു ചെയ്യണമെന്നൊന്നും ഞാന്‍ ആലോചിച്ച് വെയ്ക്കാറില്ല. ചിത്രങ്ങള്‍ പലതും വരുന്നുണ്ട്. പക്ഷേ എല്ലാം ഡാന്‍സ് ടീച്ചര്‍ പോലെയുള്ള കഥാപാത്രങ്ങളാണ്. സിനിമയില്‍ ഇനി ആടാനും പാടാനും ഒന്നും എനിയ്ക്ക് വയ്യ. അതിനുള്ള പ്രായമെല്ലാം കഴിഞ്ഞു- ശോഭന പറയുന്നു.

English summary
Actress, Dancer Shobhana said that she is too old to dance in films
Please Wait while comments are loading...

Malayalam Photos

Go to : More Photos