»   » ഞാന്‍ ഭാഗ്യം ചെയ്ത നടനാണെന്ന് മോഹന്‍ലാല്‍, ഇപ്പോള്‍ അങ്ങനെ പറയാന്‍ കാരണം ?

ഞാന്‍ ഭാഗ്യം ചെയ്ത നടനാണെന്ന് മോഹന്‍ലാല്‍, ഇപ്പോള്‍ അങ്ങനെ പറയാന്‍ കാരണം ?

By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമയുടെ സ്വകാര്യാഹങ്കാരമാണ് മോഹന്‍ലാല്‍ എന്ന നടന്‍. ലോക സിനിമയില്‍ മലയാള സിനിമയെ അടയാളപ്പെടുത്തിയവരില്‍ മോഹന്‍ലാലിന്റെ പങ്ക് വളരെ വലുതാണ്. മോഹന്‍ലാല്‍ മലയാള സിനിമയുടെ ഭാഗ്യമാണെന്ന് പറഞ്ഞാലും കൂടിപ്പോകില്ല.

ഒന്ന് കാണണം എന്ന് ആ അമ്മ പറഞ്ഞു... മോഹന്‍ലാല്‍ ഓടിയെത്തി... ഇതാണ് ലാലേട്ടന്‍ !!

എന്നാല്‍ മോഹന്‍ലാല്‍ പറയുന്നു താന്‍ ഭാഗ്യം ചെയ്ത നടനാണെന്ന്. ഇപ്പോള്‍ അങ്ങനെ പറയാനുണ്ടായ കാരണം എന്താണെന്നാവും ചിന്തിയ്ക്കുന്നത്.. അതിന് വ്യക്തമായ കാരണം മോഹന്‍ലാല്‍ തന്നെ വിശദീകരിക്കുന്നത്..

പുസ്തക പ്രകാശനം

മോഹന്‍ലാലിന്റെ ഏറ്റവും പുതിയ പുസ്തകമായ 'ഗുരുമുഖ'ത്തിന്റെ പ്രകാശന ചടങ്ങ് ഇന്നലെ (മാര്‍ച്ച് 19) തിരുവനന്തപുരത്ത് വച്ച് നടന്നിരുന്നു. തന്റെ ഗുരുക്കന്മാര്‍ക്കുള്ള സമര്‍പ്പണമാണ് ലാലിന്റെ ഈ പുസ്‌കതകം.

പ്രകാശനം ചെയ്തത് മധു

മലയാളത്തില്‍ ഇന്നുള്ളതില്‍ ഏറ്റവും മുതിര്‍ന്ന നടനായ മധുവാണ് മോഹന്‍ലാലിന്‍രെ ഗുരുമുഖം എന്ന പുസ്തകം പ്രകാശനം ചെയ്തത്. ഈ സാഹചര്യത്തിലാണ് താന്‍ ഏറ്റവും ഭാഗ്യം ചെയ്ത നടനാണെന്ന് ലാല്‍ പറഞ്ഞത്.

ഞാന്‍ ഭാഗ്യം ചെയ്ത നടന്‍

ഞാന്‍ വളരെ അധികം ഭാഗ്യം ചെയ്ത നടനാണ്. പ്രേം നസീര്‍, മധു, എസ്പി പിള്ള, കൊട്ടാരക്കര ശ്രീധരന്‍ നായര്‍, നാഗേഷ്, റാജ്കുമാര്‍ റാവു, നാഗേശ്വര റാവു, എംജിആര്‍, ശിവാജി ഗണേശന്‍, മനോരമ, സുകുമാരി, അമിതാബ് ബച്ചന്‍ തുടങ്ങിയവരെ പോലുള്ള പ്രമുഖരായ അഭിനേതാക്കള്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചു- എന്നാണ് ലാല്‍ പറഞ്ഞത്.

വില്ലന്റെ തിരക്കില്‍

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലന്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ മോഹന്‍ലാല്‍. ചിത്രത്തില്‍ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലാണ് ലാല്‍ എത്തുന്നത്. മഞ്ജു വാര്യര്‍, തമിഴ് നടന്‍ വിശാല്‍, ഹന്‍സിക മോട്ട്വാണി തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു.

English summary
I am a very fortunate actor: Mohanlal
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam