»   » നല്ല നടനാണെന്ന് തെളിയിക്കണം, അതിന് ഇന്ദ്രജിത്ത് കണ്ടെത്തിയ എളുപ്പവഴി !

നല്ല നടനാണെന്ന് തെളിയിക്കണം, അതിന് ഇന്ദ്രജിത്ത് കണ്ടെത്തിയ എളുപ്പവഴി !

By: Rohini
Subscribe to Filmibeat Malayalam

ലക്ഷ്യം എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണ് ഇപ്പോള്‍ ഇന്ദ്രജിത്ത്. ജീത്തു ജോസഫിന്റെ തിരക്കഥയില്‍ അന്‍സാര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രജിത്തിനൊപ്പം ബിജു മേനോനും കേന്ദ്ര കഥാപാത്രമായി എത്തുന്നു.

പൃഥ്വിരാജിനെ കടത്തിവെട്ടുമോ ടിയാനിലെ ഇന്ദ്രജിത്തിന്റെ കഥാപാത്ര രഹസ്യവും ലുക്കും പുറത്ത് വിട്ടു!!

സമീപകാലത്ത് ഇന്ദ്രജിത്ത് തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങള്‍ക്കും സിനിമകള്‍ക്കുമെല്ലാം ചില പ്രത്യേകതകളുണ്ട്. സാമ്പത്തികമായി വിജയം നേടുന്നതും പ്രേക്ഷക പ്രീതി നേടുന്നതും നിരൂപക പ്രശംസ നേടുന്നതുമായ ചിത്രങ്ങളാണ് ഇന്ദ്രജിത്ത് തിരഞ്ഞെടുക്കുന്നത്.. എന്താണിങ്ങനെ..?

സമീപകാല ചിത്രങ്ങള്‍

അമര്‍ അക്ബര്‍ അന്തോണി എന്ന നാദിര്‍ഷ ചിത്രത്തില്‍ പൂര്‍ണമായുമൊരു ഹാസ്യ നായകനായിട്ടാണ് ഇന്ദ്രജിത്ത് എത്തിയത്. അതിന് ശേഷം ചെയ്ത വേട്ട എന്ന ചിത്രത്തില്‍ വളരെ സീരിയസായ വേഷമായിരുന്നു. കാട് പൂക്കുന്ന നേരം എന്ന ഡോ. ബിജു ചിത്രത്തിലും ആഴമുള്ള ഒരു കഥാപാത്രം ചെയ്തു.

സെലക്ടീവായി

വില്ലന്‍ വേഷവും ഹാസ്യ വേഷവും നായക വേഷവുമൊക്കെ വാരിവലിച്ചു ചെയ്ത നടനാണ് ഇന്ദ്രജിത്ത്. എന്നാല്‍ ഇപ്പോള്‍ ഇന്ദ്രന്‍ പറയുന്നു താന്‍ വളരെ സെലക്ടീവായി എന്ന്. എന്താണ് സെലക്ടീവാകാന്‍ കാരണം എന്നും നടന്‍ പറയുന്നുണ്ട്.

നല്ല നടനാണെന്ന് തെളിയ്ക്കണം

ചെയ്യുന്ന സിനിമകളിലൂടെ മാത്രമേ എനിക്ക് ഞാനൊരു നല്ല നടനാണ് എന്ന് തെളിയിക്കൂ. ആ വഴിയിലേക്ക് എന്നെ എത്തിയ്ക്കുന്ന സിനിമകള്‍ മാത്രമേ ഞാന്‍ ചെയ്യുകയുള്ളൂ. ഓരോ കഥാപാത്രങ്ങളും വെല്ലുവിളി നിറഞ്ഞതായിരിക്കണം. എങ്കില്‍ മാത്രമേ ഒരു നല്ല നടനാണെന്ന് എനിക്ക് തെളിയിക്കാന്‍ സാധിക്കൂ..

പതിയെ പോയാല്‍ മതി

എനിക്ക് വാരിവലിച്ച് സിനിമകള്‍ ചെയ്യണ്ട. എത്ര സിനിമകള്‍ ചെയ്യുന്നു എന്നതിലല്ല കാര്യം. എത്ര നല്ല ചിത്രങ്ങള്‍ ചെയ്തു എന്നതിലാണ്. എനിക്ക് പതിയെ മുന്നോട്ട് പോയാല്‍ മതി. ഓരോ കഥാപാത്രങ്ങളും സമയമെടുത്ത് പഠിച്ച ശേഷം മാത്രമേ ചെയ്യൂ- ഇന്ദ്രജിത്ത് പറഞ്ഞു.

പുതിയ സിനിമകള്‍

ലക്ഷ്യമാണ് ഇന്ദ്രജിത്തിന്റേതായി ഉടന്‍ തിയേറ്ററിലെത്താനിരിയ്ക്കുന്ന ചിത്രം. മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ടിയാന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഇന്ദ്രജിത്ത് പൂര്‍ത്തിയാക്കി. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് മറ്റൊരു കേന്ദ്ര കഥാപാത്രം.

English summary
I choose a film now based on how much it challenges me as an actor: Indrajith
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam