»   » മമ്മൂട്ടിയുടെ അഭിനയത്തോട് ലോകത്തെ ഒരു നടനെയും താരതമ്യം ചെയ്യാന്‍ കഴിയില്ല എന്ന് കുനാല്‍ കപൂര്‍

മമ്മൂട്ടിയുടെ അഭിനയത്തോട് ലോകത്തെ ഒരു നടനെയും താരതമ്യം ചെയ്യാന്‍ കഴിയില്ല എന്ന് കുനാല്‍ കപൂര്‍

Posted By: Rohini
Subscribe to Filmibeat Malayalam

ജയരാജ് സംവിധാനം ചെയ്യുന്ന വീരം എന്ന ചിത്രത്തിലൂടെ മറ്റൊരു ബോളിവുഡ് താരം കൂടെ മലയാള സിനിമയില്‍ എത്തുകയാണ്. വില്യം ഷേക്‌സ്പിയറിന്റെ മാക്ബത്തിന്റെ അനുരൂപമായ വീരത്തില്‍ കുനാല്‍ കപൂറാണ് നായകന്‍.

പുലിമുരുകനെ കടത്തിവെട്ടും, നൂറ് കോടി കടക്കുന്ന ആദ്യ മലയാള സിനിമയായിരിക്കും വീരം എന്ന് ജയരാജ്

ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തില്‍ ചന്തു ചേകവറായിട്ടാണ് കുനാല്‍ എത്തുന്നത്. ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച ചന്തു ചേകവറോട് തന്റെ അഭിനയത്തെ ഒരിക്കലും താരതമ്യം ചെയ്യരുത് എന്ന് കുനാല്‍ പറയുന്നു.

ആ ചന്തുവല്ല ഈ ചന്തു

ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തിലെ മമ്മൂട്ടി സാറിന്റെ അഭിനയവുമായി എന്റെ അഭിനയത്തെ താരതമ്യം ചെയ്യാന്‍ കഴിയില്ല. അദ്ദേഹം അസാധാരണ അഭിനേതാവാണ്. ലോകത്ത് ഒരു നടനെയും അദ്ദേഹത്തിന്റെ അഭിനയത്തോട് താരതമ്യം ചെയ്യാന്‍ കഴിയില്ല.

വടക്കന്‍ വീരഗാഥ കണ്ടില്ല

മമ്മൂട്ടിയുടെ ചരിത്രപരമായ ചിത്രങ്ങളൊക്കെ എനിക്കൊരുപാട് ഇഷ്ടമാണ്. അത്തരം ചിത്രങ്ങളില്‍ മമ്മൂട്ടി സാറിന്റെ വാള്‍പയറ്റും മറ്റുമെല്ലാം നിരീക്ഷിക്കാനുള്ള ഒരു പ്രലോഭനം എനിക്കുണ്ടായിരുന്നു. പക്ഷെ ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രം ഞാന്‍ കണ്ടില്ല.

എന്തുകൊണ്ട്?

വീരം എന്ന ചിത്രം ഏറ്റെടുത്തതോടെ മമ്മൂട്ടി സാറിന്റെ അത്തരം ചിത്രങ്ങള്‍ കാണുന്നത് ഞാന്‍ ഉപേക്ഷിച്ചു. അസാധാരണ അഭിനേതാണ് അദ്ദേഹം. നമ്മള്‍ ഒരു അഭിനേതാവിന്റെ കടുത്ത ആരാധകനാകുമ്പോള്‍, അദ്ദേഹത്തിന്റെ വേഷം പോലെ മറ്റൊരു വേഷം നമുക്ക് കിട്ടുമ്പോള്‍ തീര്‍ച്ചയായും നമ്മളവരെ അനുകരിക്കാന്‍ ശ്രമിക്കും- കുനാല്‍ കപൂര്‍ പറഞ്ഞു.

മോഹന്‍ലാല്‍ സിനിമകള്‍

മലയാള സിനിമകള്‍ എനിക്കൊരുപാട് ഇഷ്ടമാണ്. ഏറ്റവും ഒടുവില്‍ കണ്ടത് മോഹന്‍ലാല്‍ സാറിന്റെ ദൃശ്യം എന്ന സിനിമയാണ്. ഓരോ രംഗത്തുമുള്ള അദ്ദേഹത്തിന്റെ സൂക്ഷമതയൊക്കെ കണ്ടു പഠിയ്ക്കും. ലാല്‍ സാറിന്റെ പുലിമുരുകന്‍ കാണാനിരിയ്ക്കുകയാണ് ഇനി.

കുനാല്‍ കപൂറിന്റെ ഫോട്ടോസിനായി

English summary
I consciously stood away from watching Oru Vadakkan Veeragatha says Kunal Kapoor

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam