»   » മോഹന്‍ലാലിന് പിന്നാലെ ജയറാം, പ്രോംപ്റ്റിങ് ആവശ്യപ്പെട്ടുവെങ്കിലും സംവിധായകന്‍ നിരസിച്ചു

മോഹന്‍ലാലിന് പിന്നാലെ ജയറാം, പ്രോംപ്റ്റിങ് ആവശ്യപ്പെട്ടുവെങ്കിലും സംവിധായകന്‍ നിരസിച്ചു

Posted By: Sanviya
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ തെലുങ്ക് സംസാരിച്ചത് വാര്‍ത്തയായിരുന്നു. രണ്ട് തെലുങ്ക് ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് മോഹന്‍ലാല്‍ തെലുങ്ക് സംസാരിച്ചത്. ചന്ദ്രശേഖര്‍ യെലറ്റിയുടെ മനമാന്തയ്ക്കും കൊരട്ടാല ശിവയുടെ റിലീസിനായി കാത്തിരിക്കുന്ന ജനതാ ഗാരേജിനും. ലാലിന്റെ ഡബ്ബിങില്‍ സംവിധായകര്‍ തൃപ്തരാണ്. മോഹന്‍ലാലിന്റെ ശബ്ദത്തിന് പകരം വയ്ക്കാനില്ലെന്നാണ് സംവിധായകന്‍ കൊരട്ടാല ശിവ പറഞ്ഞത്.

ഞാന്‍ മോഹന്‍ലാല്‍ അല്ല, സത്യന്‍ അന്തിക്കാടിനെ ഞെട്ടിച്ച് ജയറാമിന്റെ മറുപടി

മോളിവുഡിലെ സൂപ്പര്‍താരങ്ങള്‍ കോളിവുഡിലെ സൂപ്പര്‍ താരങ്ങളുമായി ഒന്നിച്ചപ്പോള്‍ സംഭവിച്ചത്?

ഇപ്പോഴിതാ മോഹന്‍ലാലിന് ശേഷം ജയറാമും തെലുങ്ക് സംസാരിച്ചു. ജി അശോകന്‍ സംവിധാനം ചെയ്യുന്ന ഭാഗ്മതി എന്ന ചിത്രത്തിന് വേണ്ടിയാണ് ജയറാം തെലുങ്ക് സംസാരിച്ചത്. ആദ്യമായി തെലുങ്ക് ഡബ്ബ് ചെയ്തതിനെ കുറിച്ച് ജയറാം പറയുന്നത് ഇങ്ങനെ. തുടര്‍ന്ന് വായിക്കൂ..

മമ്മൂട്ടി ചീത്ത വിളിച്ചുകൊണ്ട് ജയറാമിനെ വലിച്ച് താഴെയിട്ടു, ഇല്ലെങ്കില്‍ ട്രെയിന്‍ തട്ടി മരിച്ചേനെ!!

ജയറാം തിരക്കിലാണ്

ജി അശോക് സംവിധാനം ചെയ്യുന്ന ഭാഗ്മതി എന്ന തെലുങ്ക് ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍ ജയറാം. കേന്ദ്രമന്ത്രിയുടെ വേഷമാണ് ചിത്രത്തില്‍ ജയറാം അവതരിപ്പിക്കുക.

നായിക

അനുഷ്‌ക ഷെട്ടിയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്.

മോഹന്‍ലാലിന് പിന്നാലെ ജയറാം

ഭാഗ്മതിയ്ക്ക് വേണ്ടിയാണ് ജയറാം ആദ്യമായി തെലുങ്ക് സംസാരിച്ചത്. ചിത്രത്തിന്റെ രണ്ട് മൂന്നും പേജുള്ള ഡയലോഗുകള്‍ കണ്ടപ്പോള്‍ തനിക്ക് സാധിക്കില്ലെന്ന് തോന്നിയതായി ജയറാം പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പുതിയ തെലുങ്ക് ചിത്രത്തിന്റെ വിശേഷങ്ങള്‍ ജയറാം പങ്കു വച്ചത്.

മലയാളം പോലെയല്ല

മലയാളത്തിലെ പോലെ തെലുങ്കില്‍ പ്രോംപ്റ്റിങ് ഉണ്ടാകാറില്ല. എന്നാല്‍ ചിത്രത്തിന്റെ ഡയലോഗുകള്‍ കണ്ടപ്പോള്‍ പ്രോംപ്റ്റിങ് വേണമായിരുന്നു. പക്ഷേ സംവിധായകനോട് ആവശ്യപ്പെട്ടപ്പോള്‍ പ്രോംപ്റ്റിങ് നിരസിച്ചതായും ജയറാം പറയുന്നു.

സംവിധായകനും ഛായാഗ്രാഹകനും പറഞ്ഞത്

സംവിധായകനും ഛായാഗ്രാഹകനും തന്ന പ്രോത്സാഹനമാണ് ഡബ്ബ് ചെയ്യാന്‍ തനിക്ക് പ്രചോദനമായതെന്നും മോഹന്‍ലാല്‍ പറയുന്നു.

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മിബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
I could give my Telugu lines without prompting.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam