»   » മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോള്‍ ടെന്‍ഷന്‍ വരാത്തതിന് കാരണം; അമല പോള്‍ പറയുന്നു

മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോള്‍ ടെന്‍ഷന്‍ വരാത്തതിന് കാരണം; അമല പോള്‍ പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോള്‍ തനിയ്ക്ക് ടെന്‍ഷന്‍ അനുഭവപ്പെടാറില്ല എന്ന് അമല പോള്‍. അതിനൊരു കാരണവും അമല പോള്‍ പറയുന്നുണ്ട്. കൂടെ അഭിനയിക്കുന്നരെ അത്രയേറെ കംഫര്‍ട്ടബിളായി നിര്‍ത്താന്‍ ലാലേട്ടനറിയാം എന്നാണ് അമല പറയുന്നത്.

റണ്‍ ബേബി റണ്ണിന് വേണ്ടിയാണ് അമലയും മോഹന്‍ലാലും ആദ്യം ഒന്നിച്ചത്. ജനറേഷന്‍ ഗ്യാപ്പില്ലാതെ ചിത്രം മികച്ച വിജയം നേടി. പിന്നീട് ലൈല ഓ ലൈല എന്ന ചിത്രത്തിലും അഭിനയിച്ചു. മോഹന്‍ലാലിനെ കുറിച്ച് അമല പറയുന്നു, തുടര്‍ന്ന് വായിക്കൂ...

മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോള്‍ ടെന്‍ഷന്‍ വരാത്തതിന് കാരണം; അമല പോള്‍ പറയുന്നു

ലാലേട്ടനോടൊപ്പം അഭിനയിക്കുമ്പോള്‍ ഒരു ടെന്‍ഷനും എനിക്കനുഭവപ്പെട്ടില്ല. കൂടെ അഭിനയിക്കുന്നവരെ എപ്പോഴും കംഫര്‍ട്ടബിള്‍ ആക്കുന്ന വ്യക്തിയാണദ്ദേഹം.

മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോള്‍ ടെന്‍ഷന്‍ വരാത്തതിന് കാരണം; അമല പോള്‍ പറയുന്നു

വളരെ സൗമ്യമായി കാര്യങ്ങള്‍ പറഞ്ഞുതരികയും അഭിനയിക്കുമ്പോള്‍ ആ കഥാപാത്രമായി മാറുകയും ചെയ്യുന്ന ഒരു മാന്ത്രികനാണദ്ദേഹം- അമല പോള്‍ പറഞ്ഞു.

മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോള്‍ ടെന്‍ഷന്‍ വരാത്തതിന് കാരണം; അമല പോള്‍ പറയുന്നു

ലാലേട്ടനില്‍ നിന്നും നമുക്ക് കണ്ടുപഠിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. എത്ര എനര്‍ജറ്റിക്കാണദ്ദേഹം. അദ്ദേഹത്തിന്റെ പോസിറ്റീവ് എനര്‍ജി കൂടെ അഭിനയിക്കുന്നവര്‍ക്കും ലഭിക്കും.

മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോള്‍ ടെന്‍ഷന്‍ വരാത്തതിന് കാരണം; അമല പോള്‍ പറയുന്നു

റണ്‍ ബേബി റണ്ണിലും ലൈ ഓ ലൈലയിലും അദ്ദേഹത്തോടൊപ്പം അഭിനയിച്ചപ്പോഴും ഇത്ര വലിയ നടനോടൊപ്പമാണല്ലോ അഭിനയിക്കേണ്ടത് എന്നു കരുതി ഞാന്‍ ടെന്‍ഷനടിക്കാതിരുന്നതിന്റെ പ്രധാന കാരണം തന്നെ അദ്ദേഹത്തിന്റെ പെരുമാറ്റവും പരിഗണനയും കൊണ്ടുമാത്രമാണ്- അമലാ പോള്‍.

English summary
I didn't get tension when acting with Mohanlal says Amala Paul

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam